കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രിസ്തുവിനേക്കാൾ ഒരു പടി മുകളിൽ ഷീ ചിൻപിങ്ങ്, പ്രചാരണവുമായി ചൈനീസ് ഭരണകൂടം

രാജ്യത്തെ പ്രദേശിക ഭരണത്തിന്റെ ഭാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി ക്രിസ്ത്യൻ ജനങ്ങളുടെ വീടുകളിൽ കൃസ്തുവിന്റെ ചിത്രത്തിനു പകരം ഷീ ചിൻപിങ്ങിൻരെ ചിത്രങ്ങൾ സ്ഥാപിച്ചു

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്: ചൈനയിലെ ജനങ്ങളെ ജനങ്ങളെ ദാരിദ്രത്തിൽ നിന്ന് രക്ഷിക്കാൻ ദൈവത്തിനല്ല പ്രസിഡന്റ് ഷീ ചിൻപിങ്ങിനു മാത്രമേ കഴിയുകയുളളുവെന്ന പ്രചാരണവുമായി ചൈനീസ് ഭരണകൂടം. ക്രിസ്ത്യൻ സമൂഹത്തിനിടയിലാണ് ക്രിസ്തുവിനേയും ഷി ജിങ് പിങ്ങിനേയും താരതമ്യപ്പെടുത്തികൊണ്ടുള്ള പ്രവചനങ്ങൾ പ്രചരിക്കുന്നത്. രാജ്യത്തെ പ്രദേശിക ഭരണത്തിന്റെ ഭാരിദ്ര നിർമാർജന പദ്ധതിയുടെ ഭാഗമായി ക്രിസ്ത്യൻ ജനങ്ങളുടെ വീടുകളിൽ കൃസ്തുവിന്റെ ചിത്രത്തിനു പകരം ഷീ ചിൻപിങ്ങിൻരെ ചിത്രങ്ങൾ സ്ഥാപിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

 താനും അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നു, രസകരമായ ഓര്‍മ്മ പങ്കുവച്ച് മനോഹര്‍ പരീക്കര്‍ താനും അശ്ലീല ചിത്രങ്ങൾ കണ്ടിരുന്നു, രസകരമായ ഓര്‍മ്മ പങ്കുവച്ച് മനോഹര്‍ പരീക്കര്‍

xi pinping

2020 ഓടെ രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കണമെന്ന ലക്ഷ്യത്തോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സിപിസി പ്രവർത്തകർ യുഗാനിലെ ക്രിസ്ത്യൻ കുടംബങ്ങൾ സന്ദർശിച്ചിരുന്നു. ദാരിദ്രത്തിൽ നിന്ന് രക്ഷപ്പെടാൻ വീടുകളിൽ യോശുവിന്റെ രൂപത്തിനു പകരം ഷീയുടെ ചിത്രങ്ങൾ സ്ഥാപിക്കാൻ പ്രദേശിക ഭരണകൂടും ആവശ്യപ്പെട്ടതായാണ് വിവരം. ഹോങ്കോങ്ങിലെ സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ടു ചെയ്യുന്നുണ്ട്.

ജനങ്ങൾക്കിടയിൽ മാറ്റം

ജനങ്ങൾക്കിടയിൽ മാറ്റം

സിപിസി സന്ദർശനത്തിനെ തുടർന്ന് അറുന്നോളം ഗ്രാമവാസികൾ മതവിശ്വാസത്തിൽ പുറത്തു വന്നിട്ടുണ്ടെന്നും സിപിസി അവകാശപ്പെടുന്നുണ്ട്. കൂടാതെ ഇവിടെയുണ്ടായിരുന്ന ക്രിസ്തുവിന്റെ ചിത്രങ്ങൾ മാറ്റി പകരം ഷീ ചിങ്പിങ്ങിന്റെ ചിത്രങ്ങൾ സ്ഥാപിച്ചുവെന്നും ഇവർ പറയുന്നുണ്ട്. ഭാരിഭ്ര നിർമ്മാർജനത്തിനു വേണ്ടി ക്രിസ്ത്യാനികൾക്കിടയിൽ അടുത്ത മാർച്ചുവരെ നടത്തുന്നതിനാണു തീരുമാനം.

ദാരിദ്രം തുടച്ചു നീക്കും

ദാരിദ്രം തുടച്ചു നീക്കും

ജനങ്ങൾക്കിടയിൽ ദാരിദ്രം തുടച്ചു നീക്കാനുള്ള പുതിയ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് പ്രിസിഡന്റ് ഷീ ചീൻപിങ്ങ് അറിയിച്ചിട്ടുണ്ട്. കൂടാതെ ദാരിദ്രം തുടച്ചു നീക്കാൻ വേണ്ടി ഇതു വരെ സർക്കാർ എന്തൊക്കെ ചെയ്തെന്നും ക്രിസ്ത്യൻ സമൂഹത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

ആരോഗ്യപ്രശ്നങ്ങൾ

ആരോഗ്യപ്രശ്നങ്ങൾ

ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് പല കുടുംബങ്ങളും പട്ടിണിയിലാകുന്നത്. എന്നാൽ അസുഖം ബാധിച്ചാൽ ആരും ആശുപത്രിയിൽ പോകാറില്ല, പകരം കർത്താവ് അസുഖം മാറ്റി തരുമെന്ന് ദാരിദ്ര്യനിർമാർജന പദ്ധതിയുടെ ചുമതലയുള്ള ക്വി യാൻ പറഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള ദുരിതം നേരിടുന്ന ജനങ്ങളെ നേരിടാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഷീക്കു മാത്രമേ കഴിയുകയുള്ളുവെന്നും ക്വി പറഞ്ഞു. എന്നാൽ ഇപ്പോൾ അവർക്ക് സത്യം ബോധ്യപ്പെട്ടുവെന്നും ക്വി വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങൾ ദാരിദ്രമേഖലയ്ക്ക് കീഴിൽ

ജനങ്ങൾ ദാരിദ്രമേഖലയ്ക്ക് കീഴിൽ

ചൈനയിലെ ചിയാൻഷി പ്രവിശ്യയിലെ കണക്കു പ്രകാരം യുഗാനിലെ ജനസംഖ്യയിൽ 10 ശതമാനം ജനങ്ങളും ക്രിസ്ത്യാനികളാണ്. കൂടാതെ ചൈനീസ് ജനസംഖ്യയിൽ സർക്കാരിന്റെ കണക്കനുസരിച്ച് 11 ശതമാനം ജനങ്ങളും ദാരിദ്ര രേഖയ്ക്ക് താഴെയാണ്. മാവോ സെതുങ്ങിന്റേതു പോലെ വീടുകളിൽ ഷീയുടെ ചിത്രം സ്ഥാപിക്കുകയാണു പാർട്ടിയുടെ ലക്ഷ്യം.

English summary
Hundreds of Christians in an impoverished county in rural China have swapped posters of Jesus Christ for portraits of President Xi Jinping as part of a local government poverty-relief programme, a media report said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X