കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തോലിക്കര്‍ക്ക് ഐസിസിന്റെ ഭീഷണി, 10 വര്‍ഷത്തിനുള്ളില്‍ ക്രിസ്ത്യാനികളെ ഇല്ലാതാക്കും

  • By Siniya
Google Oneindia Malayalam News

ഇറാഖ്: ഈജിപ്തിലെ 21 ക്രിസ്ത്യാനികളെ കഴുത്തറുത്ത് കൊന്നതിന് ശേഷം വീണ്ടും ഐസിസിന്റെ ഭീഷണി. വര്‍ദ്ധിച്ചു വരുന്ന കത്തോലിക്ക ക്രിസ്ത്യാനികളെ 10 വര്‍ഷത്തിനുള്ളില്‍ കൊന്നുടുക്കുമെന്ന് ഐസിസ് മുന്നിറിയിപ്പ് നല്‍കിയിരിക്കുന്നത്. ക്രിസ്തുമത വിശ്വാസികള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഇങ്ങനെ ഒരു ഭീഷണിയുമായി വന്നത്.

ചില സ്ഥലങ്ങളില്‍ നിന്നും ക്രിസ്ത്യാനികളെ അഞ്ചുവര്‍ഷത്തിനുള്ളില്‍ തന്നെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് ഐസിസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ 12 വര്‍ഷത്തിനിടെ 27 5,000 ലക്ഷം ജനങ്ങളെ ഐസിസ് കൊന്നൊടുക്കിയിട്ടുണ്ട്. ഇറാനില്‍ നിന്ന് ക്രിസ്ത്യാനികളെ ഉന്മുലനം ചെയ്യുന്നതുപോലെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇല്ലാതാക്കാനാണ് ഐസി സ് ലക്ഷ്യം.

hostages

കഴിഞ്ഞ ആഴ്ചയില്‍ മാത്രം 15,000 ക്രിസ്റ്റ്യാനികളെയാണ് നിര്‍ബന്ധിച്ച് ഒഴിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഐസിസ് ഈജിപ്തിത്തിലെ ക്രിസ്ത്യാനികളുടെ തല ഛേദിക്കുന്ന വീഡീയോ പുറത്ത് വിട്ടിരുന്നു. ഓറഞ്ച് നിറത്തിലുളള വസ്ത്രം അണിയിച്ച് ബന്ധിക്കളാക്കിയ ശേഷമാണ് ഇവരെ വധിച്ചത്.

ഇതിന് മുന്‍പു തന്നെ ഇറാനിലും സിറിയയിലും ഐസിസ് അവരുടെതായ നിയന്ത്രണങ്ങള്‍ പ്രദേശത്ത് ഉണ്ടാക്കിയെടുത്തിരുന്നു. ഇതിന് മുമ്പും ഐസിസിന്റെ ആക്രമണത്തില്‍ നിരവധിപേര്‍ ഇരകളായിട്ടുണ്ട്.

English summary
Catholic groups have warned that Christians may be wiped out from the face of the Middle East in the next 10 years because of the increasing numbers of Christians that are being killed by Muslim extremists or forced to flee persecution.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X