പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ കിം കർദാഷിയാന്റെ അപര ക്രിസ്റ്റീന ആഷ്ടെൻ ഗൗർക്കാനി മരണപ്പെട്ടു
പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ മോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗൗർക്കാനി(34) മരണപ്പെട്ടു. പ്ലാസ്റ്റിക് സർജറിയെ തുടർന്ന് ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് ഇവർ മരിച്ചതെന്നാണ് റിപ്പോർട്ട്. പ്രശസ്ത ഒൺലി ഫാൻസ് മോഡലും അമേരിക്കൻ മോഡലും വ്യവസായിയുമായ കിം കർദാഷിയാനോട് രൂപസാദൃശ്യവുമുള്ള ആളാണ് ക്രിസ്റ്റീന ആഷ്ടെൻ ഗൗർക്കാനി. ക്രിസ്റ്റീന ആഷ്ടെൻ ഗൗർക്കാനിയുടെ മരണവാർത്ത ഏപ്രിൽ 26 ന് കുടുംബം ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചിരുന്നു.
"4/20/2023 ന് പുലർച്ചെ ഏകദേശം 4:31 ന് തങ്ങൾക്ക് ഒരു കുടുംബാംഗത്തിൽ നിന്ന് ഒരു ഫോൺ കോൾ ലഭിച്ചുവെന്നും നിലവിളിക്കുകയും കരയുകയും ചെയ്യുകയായിരുന്നു അവരെന്നും ആഷ്ടെൻ മരിച്ചുവെന്ന് പറഞ്ഞെന്നും കുടുംബം പറഞ്ഞു. ഞങ്ങളുടെ ലോകത്തെ തൽക്ഷണം തകർത്തുകളഞ്ഞ ഒരു ഫോൺകോൾ, ഞങ്ങളുടെ ജീവിതകാലം മുഴുവൻ ഞങ്ങളുടെ കുടുംബത്തെ വേട്ടയാടും, ക്രിസ്റ്റീന ആഷ്ടെന്റെ ബന്ധുക്കൾ പറയുന്നു.

മെഡിക്കൽ നടപടിക്രമത്തെ തുടർന്നാണ് മോഡലിന് ഹൃദയസ്തംഭനം സംഭവിച്ചതെന്ന് കുടുംബം കൂട്ടിച്ചേർത്തു. ''അവളുടെ പെട്ടെന്നുള്ളതും ദാരുണവുമായ മരണം ഇപ്പോൾ ഒരു മെഡിക്കൽ നടപടിക്രമവുമായി ബന്ധപ്പെട്ട നരഹത്യയായി അന്വേഷിക്കുകയാണെന്നും കുടുംബം പറഞ്ഞു.
''ഞങ്ങളുടെ സുന്ദരിയായ മകളും സഹോദരിയുമായ ക്രിസ്റ്റീന ആഷ്ടെൻ ഗൂർക്കാനിയുടെ ഏറ്റവും തകർന്നതും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ വേർപാട് ഞങ്ങൾക്ക് പങ്കുവെക്കേണ്ടിവരുന്നത് അഗാധമായ ദു:ഖത്തോടും വളരെ ഭാരപ്പെട്ട ഹൃദയത്തോടും കൂടിയാണ്," മിസ് ആഷ്ടന്റെ കുടുംബം എഴുതി. മയോ ക്ലിനിക്കിന്റെ അഭിപ്രായത്തിൽ ഹൃദയത്തിന്റെ ഇലക്ട്രിക്കൽ സംവിധാനത്തിലെ ഒരു പ്രശ്നം മൂലം ഹൃദയത്തിന്റെ പ്രവർത്തനം പെട്ടെന്ന് നഷ്ടപ്പെടുമ്പോഴാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത് എന്നാണ് പറയുന്നത്.
കാലിഫോർണിയ ആസ്ഥാനമായുള്ള 34 കാരിയായ മോഡലിന് ഇൻസ്റ്റാഗ്രാമിൽ 6,26,000-ത്തിലധികം ആരാധകരുണ്ട്. കിം കർദാഷിയാനുമായുള്ള അവളുടെ ശ്രദ്ധേയമായ സാദൃശ്യം ലോകമെമ്പാടുമുള്ള ആരാധകരുടെ ശ്രദ്ധ നേടാൻ കാരണമായിരുന്നു.''ആരുടെയെങ്കിലും മുഖത്ത് പുഞ്ചിരി കൊണ്ടുവരാൻ സമയം കണ്ടെത്തുകയും കരുതലും സ്നേഹവുമുള്ള ഒരു സ്വതന്ത്ര ആത്മാവ് എന്നാണ് കുടുംബം ആഷ്ടെനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്ക് ചുറ്റുമുള്ള പ്രിയപ്പെട്ടവർക്ക് എന്നെന്നേക്കുമായി തുടരുന്ന ഒരു വെളിച്ചമാണ് ആഷ്ടന്റെ ആത്മാവ്," എന്നാണ് ആഷ്ടന്റെ കുടുംബം അവളെ വിശേഷിപ്പിച്ചത് .
അതേസമയം, 22 കാരനായ കനേഡിയൻ നടൻ സെന്റ് വോൺ കൊളൂച്ചി ഏതാനും മാസങ്ങൾക്ക് മുമ്പ് നടത്തിയ സൗന്ദര്യവർദ്ധക നടപടിക്രമങ്ങൾ ചെയ്തതിന് പിന്നാലയുണ്ടായ സങ്കീർണതക്ക് പിന്നാലെ മരിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മോഡലിന്റെ പെട്ടെന്നുള്ള വിയോഗ വാർത്ത വരുന്നത്. ശ്രദ്ധേയമായി, ബിടിഎസ് ഗായകൻ ജിമിനെപ്പോലെയാകാൻ സെന്റ് വോൺ കൊളൂച്ചി 12 പ്ലാസ്റ്റിക് സർജറികൾക്ക് വിധേയനായി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications