കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങളെ ബാധിയ്ക്കുമെന്ന്... കൂടുതല്‍ രാജ്യങ്ങളില്‍ ക്രിസ്മസിന് 'നിരോധനം'

Google Oneindia Malayalam News

വാഷിങ്ടണ്‍: ഇസ്ലാമിക രാഷ്ട്രമായ ബ്രൂണേയില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ച വാര്‍ത്ത ഏറെ അത്ഭുതത്തോടേയും ആശ്ച്വര്യത്തോടേയും ആണ് ലോകം കേട്ടത്. എന്നാല്‍ ഈ നിരോധനം ബ്രൂണെ എന്ന ഒറ്റ രാജ്യം കൊണ്ട് അവസാനിക്കുന്നില്ല.

സൊമാലിയയിലും തജിക്കിസ്ഥാനിലും സര്‍ക്കാരുകള്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നിരോധിച്ചിരിയ്ക്കുകയാണ്. നിരോധനം ലംഘിച്ചാല്‍ ശക്തമായ ശിക്ഷയും ലഭിയ്ക്കും.

Christmas

മുസ്ലീങ്ങളുടെ മതവിശ്വാസത്തെ ബാധിയ്ക്കും എന്ന ന്യായമാണ് സൊമാലിയന്‍ സര്‍ക്കാര്‍ ഇതിന് ന്യായമായി പറയുന്നത്. ശരിയത്ത് നിയമമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. പൊതു സ്ഥലങ്ങളിലെ ക്രിസ്മസ് ആഘോഷത്തിന് കര്‍ശനമായ വിലക്കാണ് ഇവിടെ ഇത്തവണ ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്.

തജിക്കിസ്ഥാന്റെ പേടി, ക്രിസ്മസ് ആഘോഷങ്ങള്‍ അവരുടെ രാജ്യത്തിന്റെ സംസ്‌കാരത്തെ ബാധിയ്ക്കുമോ എന്നാണ്. എന്തായാലും ക്രിസ്ത്യാനികളോട് ക്രിസ്മസ് ആഘോഷിയ്ക്കാനേ പാടില്ലെന്ന് ഇവര്‍ പറഞ്ഞിട്ടില്ല. പരസ്യമായ ഒരു ആഘോഷവും വേണ്ടെന്നാണ് ഉത്തരവ്. ക്രിസ്മസിന് മാത്രമല്ല, പുതുവര്‍ഷാഘോഷത്തിനും ഇത് ബാധകമാണ്.

English summary
The governments of three countries – Somalia, Tajikistan and Brunei – have banned Christmas celebrations this year, with punishments ranging up to a five-year jail term.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X