India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദൈവപുത്രന്റെ തിരുപ്പിറവി: ലോകമെങ്ങും സ്നേഹത്തിന്റെയും പ്രത്യാശയുടെയും ക്രിസ്മസ് ആഘോഷത്തില്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകം മുഴുവൻ ഇന്ന് തിരുപ്പിറവിയുടെ സന്ദേശം ഉൾക്കൊണ്ട് ക്രിസ്മസ് ആഘോഷത്തിൽ. ബെത്ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും സന്ദേശമായി യേശു പിറന്നതിന്റെ ഓര്‍മ പുതുക്കലാണ് വിശ്വാസികള്‍ക്ക് എന്നും ക്രിസ്മസ്.

അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും സാന്താക്ലോസും ഒക്കെ ഈ പുണ്യരാവിന് ഇരട്ടി മധുരം നൽകി. ക്രൈസ്തവ വിശ്വാസികൾ സ്​നേഹത്തിന്റെയും സമാധാനത്തി‍ന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈ ക്രിസ്മസിനെ വരവേറ്റു കഴിഞ്ഞു.

തിരുപ്പിറവി ശുശ്രൂഷകൾക്കായി ലോകമെമ്പാടും വിശ്വാസികൾ ദേവാലയങ്ങളിൽ ഒത്തു ചേർന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് എങ്ങും തിരുപ്പിറവിച്ചടങ്ങുകള്‍ ആചരിക്കുന്നത്.

1

ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി ഇത്തവണയും ദേവാലയങ്ങളിൽ പ്രത്യേക പാതിരാ കുർബാനകളും തിരുപ്പിറവി ചടങ്ങുകളും നടന്നു. വിവിധ ക്രൈസ്തവ സഭാ തലവൻമാർ ദേവാലയങ്ങളിൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. നന്മയുടെയും സ്നേഹത്തിന്റെയും സന്ദേശം പങ്കുവെച്ച് ദേവാലയങ്ങളിൽ പാതിരാ കുർബാന അടക്കമുള്ള പ്രാർത്ഥനാ ശുശ്രൂക്ഷകൾക്ക് നിരവധി വിശ്വാസികൾ എത്തിചേർന്നു. അതേസമയം, കേരളത്തിലെ വിവിധ ദേവാലയങ്ങളില്‍ പാതിരാക്കുര്‍ബാനയ്ക്ക് കൃത്യമായ കോവിഡ് നിയന്ത്രണങ്ങൾ വിശ്വാസികൾ പാലിച്ചു.

മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍മമതയ്ക്ക് ഗോവയില്‍ വന്‍ തിരിച്ചടി, പ്രമുഖ നേതാവ് രാജിവെച്ചു, ബിജെപിയേക്കാള്‍ വിഷമാണ് തൃണമൂല്‍

2

പട്ടം സെന്റ് തോമസ് കതീഡ്രലിൽ ശുശ്രൂഷാ ചടങ്ങുകൾക്ക് ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമിസ് കാതോലിക്ക ബാവ കാർമികത്വം വഹിച്ചു. തീ ഉഴലിച്ച ശുശ്രൂഷയിലും പാതിരാ കുർബാനയിലും നിരവധി വിശ്വാസികൾ പങ്കാളികളായി.

2

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. പാളയം സെന്റ് ജോസഫ് പള്ളിയിൽ ക്രിസ്തുമസ് ശുശ്രൂഷകൾക്ക് ആർച്ച് ബിഷപ്പ് ഡോ സൂസപാക്യം നേതൃത്വം നൽകി. ക്രിസ്മസ് ആഘോഷം മാത്രമാണോ അല്ല, ജീവിത നവീകരണത്തിനുള്ള സമയമാണോയെന്ന് ഓരോരൂത്തരം പരിശോധിക്കണമെന്ന് സൂസപാക്യം പറഞ്ഞു.

ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്ഒമൈക്രോണ്‍ കത്തിപ്പടരുന്നു, പക്ഷേ പിന്നിലാവാതെ ഡെല്‍റ്റ, പുതിയ കേസുകളില്‍ മാറ്റമില്ലാത്ത വേരിയന്റ്

2

എറണാകുളം സെൻറ് ഫ്രാൻസിസ് അസ്സീസി ദേവാലയത്തിൽ, വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ ജോസഫ് കളത്തിപ്പറമ്പിലിവന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുപ്പിറവി ദിവ്യബലി നടത്തി. തിരുവനന്തപുരം സെന്റ്. മേരീസ് കത്തീഡ്രലിൽ നടന്ന ക്രിസ്മസ് ശുശ്രൂഷകൾക്ക് കർദിനാൾ മാർ ക്ലിമിസ് കാതോലിക്ക ബാവ നേത്യത്വം നൽകി. വിദ്വേഷം നിറഞ്ഞ മനസുകൾക്ക് ലോകത്ത് സമാധാനം ഉണ്ടാക്കാൻ കഴിയില്ലെന്നും സമാധാനത്തിനായി വിദ്വേഷം വെടിയണമെന്നും പറഞ്ഞ അദ്ദേഹം കോവിസ് പ്രതിസന്ധികളിൽ നിന്നും കരകയറാൻ സർവ്വനാഥൻ അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിച്ചു.

2

അതേസമയം, സമത്വവും സമാധാനവും ഐക്യവും മുന്നിൽ കണ്ട് രാഷ്ട്രപതി രാം നാഥ് കോവിന്ദ്, മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണ‍ർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ഏവ‍ർക്കും ക്രിസ്മസ് ആശംസകൾ നേർന്നിരുന്നു. സമത്വവും സമാധാനവും ഐക്യവും പുലരട്ടേയെന്ന് രാഷ്ട്രപതി ആശംസിച്ചു. യേശു ക്രിസ്തുവിന്റെ സ്നേഹത്തിന്റെയും പാരസ്പര്യത്തിന്റെയും സന്ദേശം ഇപ്പോഴും മനുഷ്യരെ പ്രചോദിപ്പിക്കുന്നുവെന്ന് രാഷ്ട്രപതിയുടെ സന്ദേശത്തിൽ പറയുന്നു. ക്രിസ്മസ് സമാധാനവും, ഐക്യവും, അനുകമ്പയും വളർത്തുകയും സമൂഹത്തിൽ ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ക്രിസ്മസിന്റെ സന്തോഷ വേളയിൽ എല്ലാ പൗരന്മാർക്കും ആശംസകൾ നേരുന്നതായി രാഷ്ട്രപതി പറഞ്ഞു.

2

എന്നാൽ, സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനു ക്രിസ്തുമസ് വഴി തുറക്കുന്നതാണെന്നാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചത്. സാഹോദര്യവും സമത്വവും സ്നേഹവും നിറഞ്ഞ ലോകം സ്വപ്നം കാണാൻ നമ്മെ പ്രചോദിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്‌മസ് എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശംസ.

3

ഏവരേയും തുല്യരായി കാണാനും അപരന്റെ സുഖത്തിൽ സന്തോഷം കണ്ടെത്താനും ആഹ്വാനം ചെയ്യുന്ന കറയറ്റ മാനവികതയാണ് അതിന്റെ അന്തസത്ത. ഈ സന്ദേശം ഉയർത്തിപ്പിടിച്ച് ഒത്തൊരുമയോടെ, അതേ സമയം, കൊവിഡ് മഹാമാരി വിട്ടൊഴിയാത്തതിനാൽ കരുതലോടെ, ക്രിസ്‌മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

cmsvideo
  2021ൽ ആളുകൾ കയറി നിരങ്ങിയ ട്വീറ്റുകൾ പുറത്ത് വിട്ട് ട്വിറ്റർ..കണക്കുകൾ ഇതാ | Oneindia Malayalam
  2

  അതേസമയം, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടും ഉളള കേരളീയർക്ക് ക്രിസ്മസ് ആശംസകൾ നേർന്നു. സ്നേഹം, അനുകമ്പ, ക്ഷമ തുടങ്ങിയ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസത്തെ ദൃഢപ്പെടുത്തുന്ന ആഘോഷമായ ക്രിസ്മസ് നൽകുന്നത്. 'ഭൂമിയിൽ സമാധാനം' എന്ന ഉദാത്ത സന്ദേശമാണെന്ന് ഗവർണറുടെ സന്ദേശത്തിൽ പറയുന്നു.

  English summary
  christmas celebration 2021: The whole world believers celebrating Christmas in today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X