Get Updates
Get notified of breaking news, exclusive insights, and must-see stories!

ശീതകൊടുങ്കാറ്റില്‍ മുങ്ങി ക്രിസ്തുമസ് രാവ്; യുഎസില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി, വൈദ്യുതി ഇല്ല

വാഷിംഗ്ടണ്‍: കടുത്ത മഞ്ഞുവീഴ്ചയും കൊടുംതണുപ്പും ശീതക്കാറ്റും കാരണം അമേരിക്കയില്‍ 18 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ നഗരത്തിലെ ക്രിസ്തുമസ് രാവ് ദുരിതക്കയത്തിലായി. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒട്ടേറെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും വൈദ്യതി ബന്ധം നഷ്ടമായി. ന്യൂയോര്‍ക്കിലെ ബഫലോയില്‍ ശീതങ്കാറ്റ് അതിന്റെ മുഴുവന്‍ ശക്തിയും അഴിച്ചുവിട്ട് ചുഴലിക്കാറ്റ് വീശുന്ന അവസ്ഥയ്ക്ക് കാരണമായി. നഗരത്തിലെ വിമാനത്താവളങ്ങള്‍ എല്ലാം തന്നെ അടച്ചിട്ട നിലയിലാണ്.

ബഫലോ പ്രദേശത്ത് കുറഞ്ഞത് മൂന്ന് പേരെങ്കിലും മരിച്ചു, രണ്ട് പേര്‍ക്ക് അവരുടെ വീടുകളില്‍ മെഡിക്കല്‍ അത്യാഹിതങ്ങള്‍ അനുഭവിക്കുകയും, ഹിമപാതത്തെ തുടര്‍ന്ന് എമര്‍ജന്‍സി സംഘത്തിന് അവരിലേക്ക് എത്താന്‍ കഴിയാത്തതിനാല്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ വരെ ബഫലോ നയാഗ്ര അന്താരാഷ്ട്ര വിമാനത്താവളം അടച്ചിടുമെന്നും നഗരത്തിലെ മിക്കവാറും ഫയര്‍ ട്രക്കുകളും മഞ്ഞില്‍ കുടുങ്ങിയതായും ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ അറിയിച്ചു.

us

തണുത്ത കാലാവസ്ഥയില്‍ പവര്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്നും 13 സംസ്ഥാനങ്ങളിലെ താമസക്കാരോട് കുറഞ്ഞത് ക്രിസ്മസ് രാവിലെങ്കിലും വൈദ്യുതി സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പെന്‍സില്‍വാനിയ ആസ്ഥാനമായുള്ള പിജെഎം ഇന്റര്‍കണക്ഷന്‍ അറിയിച്ചു. സംസ്ഥാനത്തെ 10 ദശലക്ഷം ആളുകള്‍ക്കും ചുറ്റുമുള്ള ആറ് ഭാഗങ്ങളുടെ ചില ഭാഗങ്ങള്‍ക്കും വൈദ്യുതി നല്‍കുന്ന ടെന്നസി വാലി അതോറിറ്റി, ആസൂത്രിത തടസ്സങ്ങള്‍ നടപ്പിലാക്കാന്‍ പ്രാദേശിക വൈദ്യുതി കമ്പനികളോട് നിര്‍ദ്ദേശിച്ചെങ്കിലും ശനിയാഴ്ച ഉച്ചയോടെ നടപടി അവസാനിപ്പിച്ചു.

അപകടകരമായ ഈ സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത വെള്ളക്കെട്ടും റോഡിന്റെ അവസ്ഥ ശോചനീയമായി തുടരുകയാണ്. അമേരിക്കയ്ക്ക് പുറത്തേക്കും അകത്തേക്കുമായ 6900 വിമാനങ്ങള്‍ വൈകിയതായി ഫ്‌ളൈറ്റ് ട്രാക്കറായ ഫ്‌ളൈറ്റ് അവെയര്‍ പറഞ്ഞു. ിളപ്പിച്ച വെള്ളം പോലും നിമിഷ നേരം കൊണ്ട് ഐസാകുന്ന കാഴ്ചയാണ് ഇവിടങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. താപനില മൈനസ് 40 ഡിഗ്രിവരെ താഴ്ന്ന അവസ്ഥയാണ്. തീവണ്ടി, റോഡ് ഗതാഗതവും നിലച്ചിട്ടുണ്ട്. ദേശീയ പാതകള്‍ എല്ലാം അടച്ച അവസ്ഥയിലാണ്. വിവിധ സ്ഥലങ്ങളില്‍ വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ഇപ്പോള്‍ അമേരിക്കയില്‍ നിലനില്‍ക്കുന്ന ഹിമപാതം ശക്തിയാര്‍ജിത്ത് ബോംബ് ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥ ശാസ്ത്രഞ്ജര്‍ മുന്നറിയിപ്പ് നല്‍കുന്നു. മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകള്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുറത്തിറങ്ങുന്നവര്‍ക്ക് അതിശൈത്യം കാരണം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+