നിങ്ങള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടോ, എന്നാല്‍ കുര്‍ബാന കൂടാന്‍ പള്ളിയില്‍ പോവേണ്ട
ലണ്ടന്‍ : പള്ളിയില്‍ പോവാത്തതിന് ഇനി കുറ്റബോധം വേണ്ടാട്ടോ? തിരക്കിട്ട ജോലിക്കിലെ പലര്‍ക്കും പള്ളിയില്‍ പോവാനും പ്രാര്‍ത്ഥിക്കാനും സമയമില്ല എന്നതിനു പരിഹാരമാവുന്നു. നിങ്ങള്‍ക്ക് ഒരു ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടായാല്‍ മാത്രം മതി.
എവിടെയിരുന്നും ആരാധനയുടെ ഭാഗമാകാന്‍ സോഷ്യല്‍ മീഡിയയിലൂടെ വിശ്വാസികളെ സഹായിക്കുന്നത് ഇംഗ്ലണ്ടിലെ റിപ്പണ്‍ കത്തീഡ്രലാണ്. നിങ്ങള്‍ക്ക് ഫോണിലൂടെയോ ലാപ്‌ടോപ്പിലൂടെയോ ട്വിറ്റര്‍ ഹാഷ്ടാഗിലൂടെ പ്രാര്‍ത്ഥനയില്‍ പങ്കാളികളാകാം. ആളുകള്‍ക്ക് തിരക്ക് കൂടിവരുന്നതു കണക്കിലെടുത്താണ് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നീക്കം.

ജോലിസമയവും ശുശ്രൂഷാ സമയവും ഒന്നിച്ചു വരുമ്പോള്‍ കര്‍ത്തവ്യമാണ് ആരാധന എന്ന നിലപാടു സ്വീകരിക്കുന്നവര്‍ക്ക് ആശ്വാസമാകുന്നു റിപ്പണ്‍ കതീഡ്രലിന്റെ ന്യൂജെന്‍ സൗകര്യം.
ജോലിസ്ഥലത്തോ വീട്ടിലോ വിശ്വാസികള്‍ക്ക് ട്വിറ്ററിലൂടെ പ്രാര്‍ത്ഥനയുടെ ഭാഗമാകാമെന്നതാണ് പ്രത്യേകത. കത്തീഡ്രലിന്റെ ഫേസ്ബുക്ക് പേജിന് തുടക്കത്തില്‍ത്തന്നെ 2723 ലൈക്കുകള്‍ ലഭിച്ചിരിക്കുന്നു. ട്വിറ്റര്‍ അക്കൗണ്ടില്‍ 3000 അധികം പേരാണ് ഫോളോവേഴ്‌സായി ഉള്ളത്












Click it and Unblock the Notifications