കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ മരുന്ന് വേണ്ട, യുഎസ് പറയുന്നു, ഇന്ത്യയുടെ മരുന്ന് കഴിച്ചാല്‍, ബ്രസീലിന് പറയാനുള്ളത്, മരിച്ച് വീഴും

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയുടെ മലേറിയ മരുന്നിനെ ചൊല്ലി അമേരിക്കയില്‍ പ്രശ്‌നങ്ങള്‍. വലിയ തോതിലുള്ള പ്രശ്‌നങ്ങളാണ് ഈ മരുന്ന് കൊണ്ട് എല്ലാവരുടെയും ആരോഗ്യത്തിന് സംഭവിക്കുകയെന്ന് സിഐഎ പറയുന്നു. ഇവിടെയുള്ള ഉദ്യോഗസ്ഥരൊക്കെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ തള്ളിയിരിക്കുകയാണ്. ഇവരൊന്നും ഈ മരുന്ന് കഴിക്കില്ലെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നിന്ന് അത്ര നല്ല റിപ്പോര്‍ട്ടുകള്‍ അല്ല വരുന്നത്.

അതേസമയം ബ്രസീലില്‍ ഈ മരുന്ന് ഉപയോഗിച്ചവര്‍ മരിച്ചെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഫ്രാന്‍സിലും യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലും ഹൈഡ്രോക്‌സിക്‌ളോറോക്വീന്‍ ഉപയോഗിച്ചവരുടെ നില ഗുരുതരമാണ്. ട്രംപ് പരസ്യമായി ഈ മരുന്ന് അമേരിക്കയില്‍ എല്ലാവരും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ അടക്കം ഈ മരുന്ന് സുരക്ഷിതമല്ലെന്ന് പറഞ്ഞിട്ടും നിര്‍ബന്ധിക്കുകയാണ് ട്രംപ്.

ഇന്റലിജന്‍സ് മുന്നറിയിപ്പ്

ഇന്റലിജന്‍സ് മുന്നറിയിപ്പ്

അമേരിക്കയുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎ മലേറിയ മരുന്ന് ഉപയോഗിക്കരുതെന്ന് സ്വന്തം ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരിക്കുകയാണ്. വളരെ അപകടകരമായ മരുന്നാണ് ഇതെന്ന് ഇവര്‍ പറയുന്നു. വലിയ സൈഡ് എഫക്ടുകള്‍ ഈ മരുന്നിനുണ്ട്. മരണത്തിന് വരെ കാരണായേക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. സിഐഎ സ്റ്റാഫുകള്‍ക്കായി ഒരു വെബ് സെറ്റില്‍ ഈ മുന്നറിയിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ട്രംപിന്റെ ടീമില്‍ തന്നെ മലേറിയ മരുന്ന് ഉപയോഗിക്കുന്ന കാര്യത്തില്‍ വിള്ളലുണ്ടെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്.

ഇന്ത്യയെ ഭീഷണിപ്പെടുത്തി

ഇന്ത്യയെ ഭീഷണിപ്പെടുത്തി

ഇന്ത്യയെ ഭീഷണിപ്പെടുത്തിയാണ് ഈ മരുന്ന് യുഎസ് വാങ്ങിയത്. മലേറിയ മരുന്ന് വിട്ടുനല്‍കിയിട്ടില്ലെങ്കില്‍ ഇന്ത്യ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മലേറിയ മരുന്ന് നല്‍കാന്‍ യുഎസ് തീരുമാനിച്ചത്. അതേസമയം വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി ഈ മരുന്ന് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും നല്‍കിയിരുന്നു. ഫൗസി പറഞ്ഞത് അതേ പടി അനുസരിക്കാന്‍ ഇന്റലിജന്‍സ് ടീം തയ്യാറാണ്. എന്നാല്‍ ഫൗസിയെ പുറത്താക്കണമെന്നാണ് ട്രംപിന്റെ നിലപാട്. യുഎസ്സിലെ ഏറ്റവും ജനപ്രിയ ഡോക്ടറാണ് ഫൗസി.

ബ്രസീലില്‍ ഭീകരം

ബ്രസീലില്‍ ഭീകരം

മലേറിയ മരുന്ന് അപകടകാരിയാണെന്ന് ബ്രസീലിനും വ്യക്തമായിരിക്കുകയാണ്. ഇവിടെ ഈ മരുന്ന് പരീക്ഷിക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. പരീക്ഷണം നടത്തിയവരില്‍ പകുതി പേരിലും ഗുരുതരമായ രോഗങ്ങളാണ് കണ്ടത്. പലരും ഹൃദയമിടിപ്പിന്റെ വേഗം വരെ കുറഞ്ഞു. ഇവര്‍ രണ്ട് ഡോസുകളാണ് നല്‍കിയത്. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ 440 പേരിലാണ് ഈ മരുന്ന് പരീക്ഷിക്കാനിരുന്നത്. 81 പേരില്‍ പരീക്ഷിച്ചപ്പോള്‍ തന്നെ അവര്‍ പരീക്ഷണം അവസാനിപ്പിച്ചു. കൂടുതല്‍ മരണങ്ങള്‍ ഇത് ഉപയോഗിച്ചവരില്‍ സംഭവിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഞെട്ടിക്കുന്ന കണക്ക്

ഞെട്ടിക്കുന്ന കണക്ക്

പരീക്ഷണം തുടങ്ങി ആറാംദിവസമാണ് ഇത് അവസാനിപ്പിച്ചത്. നിരവധി പേര്‍ മരിച്ചെന്നാണ് കണക്ക്. ബ്രസീലിലെ മനൗസിലുള്ള ആശുപത്രിയിലാണ് മലേറിയ മരുന്ന് പരീക്ഷിച്ചത്. പത്ത് ദിവസം 12 ഗ്രാം മരുന്ന് എന്നായിരുന്നു കണക്ക്. എന്നാല്‍ 11 പേരാണ് ഈ പരീക്ഷണത്തില്‍ മരിച്ചത്. കോവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്ന് ഉപയോഗിക്കരുതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ ഡോസ് കൊടുക്കുന്തോറും മരണസംഖ്യ വര്‍ധിക്കുമെന്നും ബ്രസീലിയന്‍ ഡോക്ടര്‍മാര്‍ പറയുന്നു.

ഫ്രാന്‍സിലും ഗുരുതരം

ഫ്രാന്‍സിലും ഗുരുതരം

യൂറോപ്പില്‍ മലേറിയ മരുന്ന് കഴിച്ച് നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. പക്ഷേ ഫ്രാന്‍സിലെ സംഭവങ്ങളാണ് ലോകത്തെ ഞെട്ടിച്ചത്. ഫ്രാന്‍സില്‍ നൂറിലധികം കേസുകളാണ് ഇത്തരം മരുന്ന് പരീക്ഷണത്തിലൂടെ റിപ്പോര്‍ട്ട് ചെയ്തത്. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് രോഗികളില്‍ കണ്ടുവരുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പോലും ഈ മരുന്ന് കഴിച്ചാല്‍ മരണം വരെ നേരിടാന്‍ സാധ്യതയുണ്ട്. ഫ്രാന്‍സില്‍ മാര്‍ച്ച് 27 മുതല്‍ നാല് മരണങ്ങളാണ് മലേറിയ മരുന്ന് ഉപയോഗിച്ചത് മൂലം സംഭവിച്ചത്. മൂന്ന് പേര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമേരിക്ക പറയുന്നത്

അമേരിക്ക പറയുന്നത്

ഈ മരുന്നിനെ കുറിച്ച് അന്വേഷണം നടന്നുവരികയാണെന്ന് സിഐഎ പറഞ്ഞു. പാര്‍ശ്വ ഫലങ്ങള്‍ വലിയ തോതിലാണ്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കാതെ ഈ മരുന്ന് ഉപയോഗിക്കരുത്. സിഐഎ സ്റ്റാഫുകള്‍ ഈ മരുന്ന് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും നിര്‍ദേശമുണ്ട്. അതേസമയം ട്രംപ് ഈ മരുന്നിനെ ഇപ്പോഴും ഗെയിം ചേഞ്ചറെന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യ ഈ മരുന്ന് ഉപയോഗിക്കുന്നില്ല. ഹൃദ്രോഗങ്ങളുടെ വര്‍ധന ഉണ്ടാവുമെന്നും ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യ പകരം അമേരിക്കയില്‍ നിന്നുള്ള റെമിഡിസിവിര്‍ എന്ന മരുന്നാണ് ഉപയോഗിക്കാന്‍ ഒരുങ്ങുന്നത്.

ലോകത്തിന് ആശങ്ക

ലോകത്തിന് ആശങ്ക

പല തരത്തിലാണ് മലേറിയ മരുന്നിനെ കുറിച്ച് ആശങ്ക വരുന്നത്. ഇന്ത്യയില്‍ തന്നെ മഹാരാഷ്ട്രയില്‍ ഇത് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ബ്രസീലിന് ഈ മരുന്ന് ഇറക്കുമതി ചെയ്യുന്നതിനായി താരിഫുകള്‍ പൂര്‍ണമായും ഒഴിവാക്കി. മിലിട്ടറി ലാബുകള്‍ ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കാനായി സജ്ജമാക്കുകയും ചെയ്തു. നൂറ് ശതമാനം വിജയമാകുമെന്നാണ് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സൊനാരോ പറയുന്നത്. അതേസമയം ബ്രസീലില്‍ പരീക്ഷണം നടത്താനിരുന്ന രോഗികളെ മാറ്റിയിരിക്കുകയാണ്. ഇവര്‍ക്ക് മറ്റ് മരുന്നുകളാണ് ഇനി ഉപയോഗിക്കുക.

English summary
cia against malaria drug warned employees serious side effects
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X