കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ളി ഹെബ്ദോ: അമേരിക്ക പണ്ട് കമ്യൂണിസ്റ്റുകള്‍ക്കെതിരെ ചെയ്തതുപോലെ

  • By Soorya Chandran
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഒരു ഭീകരാക്രമണം നടന്നാല്‍ പിന്നെ അതിനെ ചൊല്ലി നിരവധി ഊഹാപോഹങ്ങളും സിദ്ധാന്തങ്ങളും ഒക്കെ ഉണ്ടാകും. പാരീസിലെ ഷാര്‍ളി ഹെബ്ദോ എന്ന വാരികക്ക് നേരെ ആക്രമണം ഉണ്ടായപ്പോഴും ഇങ്ങനെ സംഭവിച്ചു. എന്നാല്‍ അതില്‍ വ്യത്യസ്തമായ ഒരു നിരീക്ഷണം മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്റേതാണ്.

ഷാര്‍ഷി ഹെബ്ദോ ആക്രണത്തിന് പിന്നില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎ ആയിരിക്കാമെന്നാണ് മുന്‍ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനായ പോള്‍ ക്രെയ്ഡ് റോബര്‍ട്‌സ് പറയുന്നത്. വാള്‍ സ്ട്രീറ്റ് ജെര്‍ണലിന്റെ മുന്‍ പത്രാധിപന്‍ കൂടിയാണിദ്ദേഹം.

Charlie Hebdo

ഷാര്‍ളി ഹെബ്ദോ ആക്രമണം നടത്തിയത് തങ്ങളാണെന്ന അവകാശവാദവുമായി യമന്‍ അല്‍ഖ്വായ്ദ വന്നിട്ടുണ്ടെന്നത് സത്യം തന്നെ. എന്നാല്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് സിഐഎ തന്നെയായിരിക്കാമെന്നാണ് പോള്‍ ക്രെയ്ഗിന്റെ വിലയിരുത്തല്‍. ഫ്രാന്‍സ് സ്വതന്ത്ര നിലപാടുകളെടുത്ത് മുന്നോട്ട് വരുന്നത് അമേരിക്ക തീരെ താപര്യപ്പെടാത്തതാണ് ഇതിന് കാരണമായി ഇദ്ദേഹം കണ്ടെത്തുന്നത്.

വെറുതേ പറയുന്നതല്ല ഇത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് യൂറോപ്യന്‍ രാജ്യങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാന്‍ അമേരിക്ക നടപ്പാക്കിയത് സമാന പദ്ധതിയാണന്നും അദ്ദേഹം പറയുന്നത്. കമ്യൂണിസം ലോകമെങ്ങും പടര്‍ന്നുപിടിക്കുന്ന കാലമായിരുന്നു അത്. അന്ന് കമ്യൂണിസ്റ്റുകളുടെ പേരില്‍ അക്രമങ്ങള്‍ നടത്തിയിരുന്നത് സിഐഎ ആയിരുന്നു എന്നും ഇദ്ദേഹം ആരോപിക്കുന്നു.

അന്ന് കമ്യൂണിസ്റ്റുകളെയാണ് അവര്‍ ഉപയോഗിച്ചിരുന്നത എങ്കില്‍ ഇന്ന് മുസ്ലീങ്ങളെ ഉപയോഗിക്കുന്നു. ഫ്രാന്‍സിലെ അമേരിക്കയുടെ കീഴില്‍ ഒരു രാജ്യമായി നില നിര്‍ത്തുക മാത്രമാണ് ഇതിലൂടെ സിഐഎ ലക്ഷ്യമിട്ടിരിക്കുന്നതെന്നും പോള്‍ ക്രെയ്ഗ് വാദിക്കുന്നു.

English summary
CIA Behind France Attacks, Says Ex White House Official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X