കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിന്‍ലാദനെ കൊന്നവര്‍ ഇന്ത്യക്കാരെയും നോട്ടമിടുന്നു; രേഖകള്‍ ശേഖരിക്കുന്നു!! വെളിപ്പെടുത്തല്‍

ഈ വിവരങ്ങള്‍ ശേഖരിക്കുന്ന ക്രോസ് മാച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്.

  • By Ashif
Google Oneindia Malayalam News

ലണ്ടന്‍: ഇന്ത്യക്കാരുടെ വിവരങ്ങള്‍ വിദേശത്തേക്ക് ചോര്‍ന്നുപോകുന്നുണ്ട്? വളരെ രഹസ്യമെന്ന് നാം കരുതുന്ന പൗരന്മാരെ പറ്റിയുള്ള കാര്യങ്ങള്‍ അമേരിക്കയും ഇസ്രായേലും കൈവശപ്പെടുത്തുന്നു. ഇതുസംബന്ധിച്ച് വിക്കിലീക്‌സ് പുറത്തുവിട്ട വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്.

അമേരിക്കന്‍ ഭരണകൂടത്തിന്റെയും വിവിധ അമേരിക്കന്‍ എംബസികളുടെയും ഇമെയിലുകളും രഹസ്യരേഖകളും ചോര്‍ത്തി പരസ്യമാക്കിയത് വിക്കിലീക്‌സ് ആയിരുന്നു. അവര്‍ പുറത്തുവിട്ട വിവരങ്ങള്‍ സത്യമാണെങ്കില്‍ ഇന്ത്യക്കാരുടെ രഹസ്യങ്ങളൊന്നും രഹസ്യമല്ല. എല്ലാം അമേരിക്കയുടെ കൈവശമുണ്ട്. അതിന്റെ ഉള്ളറകള്‍ സംബന്ധിച്ച് വിശദീകരിക്കാം.

ആരാണ് ക്രോസ് മാച്ച്

ആരാണ് ക്രോസ് മാച്ച്

രഹസ്യാന്വേഷണത്തിന് ബയോമെട്രിക് സ്‌കാനിങ് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന അമേരിക്കയിലെ ഫ്‌ളോറിഡ സംസ്ഥാനത്തെ കമ്പനിയാണ് ക്രോസ് മാച്ച്. അമേരിക്കന്‍ പ്രതിരോധ വകുപ്പും ചാരസംഘടനയുമെല്ലാം ക്രോസ് മാച്ചിന്റെ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്.

ആധാറിന് ഉപകരണം നല്‍കിയതും

ആധാറിന് ഉപകരണം നല്‍കിയതും

ഇന്ത്യയില്‍ ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട ബയോമെട്രിക് ഉപകരണങ്ങള്‍ നല്‍കിയതും ക്രോസ്മാച്ച് ആയിരുന്നു. നോയ്ഡയിലുള്ള സ്മാര്‍ട്ട് ഐഡി എന്ന സ്ഥാപനമായിരുന്നു ഇന്ത്യയിലെ പങ്കാളി.

ബിന്‍ലാദനെ കുടുക്കിയത്

ബിന്‍ലാദനെ കുടുക്കിയത്

ക്രോസ്മാച്ച് നല്‍കിയ ഉപകരണമാണ് അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ലാദിനെ പിടിക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് സഹായകമായതത്രെ. ആഗോളതലത്തില്‍ അമേരിക്കക്ക് തലവേദന ആയിരുന്ന ബിന്‍ലാദനെ കൊലപ്പെടുത്തിയത് 2011 മെയിലായിരുന്നു.

സീക്ക് 2 ചെയ്യുന്നത്

സീക്ക് 2 ചെയ്യുന്നത്

ക്രോസ് മാച്ച് അമേരിക്കന്‍ സൈന്യത്തിന് നല്‍കിയ സീക്ക് 2 എന്ന ബയോമെട്രിക് ഉപകരണമാണ് ബിന്‍ലാദനെ കുടുക്കിയത്. ആഗോളതലത്തില്‍ ക്രോസ് മാച്ച് ശ്രദ്ധിക്കപ്പെട്ടതും ഈ സംഭവത്തോടെ ആയിരുന്നു.

മരണം ഉറപ്പിക്കാന്‍

മരണം ഉറപ്പിക്കാന്‍

ബിന്‍ലാദന്‍ കൊല്ലപ്പെട്ടുവെന്ന് നിരവധി തവണ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഫ്ഗാനില്‍ അമേരക്കന്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക അവകാശപ്പെട്ടപ്പോഴൊക്കെ ബിന്‍ലാദന്‍ ജീവനോടെ ഉണ്ടായിരുന്നു.

ബിന്‍ലാദന്‍ തന്നെ

ബിന്‍ലാദന്‍ തന്നെ

എന്നാല്‍ പാകിസ്താനലെ ആബട്ടാബാദില്‍ 2011 മെയില്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ബിന്‍ലാദന്‍ തന്നെ ആയിരുന്നോ? ഇക്കാര്യം അമേരിക്ക ഉറപ്പിച്ചത് ബയോമെട്രിക് വിവരശേഖരണം വഴിയാണ്.

ഉറപ്പിച്ച വഴി

ഉറപ്പിച്ച വഴി

ആഗോളതലത്തില്‍ അറിയപ്പെട്ട കുറ്റവാളികളുടെ ബയോമെട്രിക് വിവരങ്ങള്‍ സീക്കില്‍ സൂക്ഷിച്ചിരുന്നു. ബിന്‍ലാദന്റെ വിരലടയാളം രേഖപ്പെടുത്തിയതോടെ ന്യൂയോര്‍ക്കിലെ സിഐഎ ആസ്ഥാനത്തേക്ക് ഉപഗ്രഹം വഴി ബന്ധിപ്പിക്കപ്പെട്ടു. ഈ പരിശോധനയില്‍ നിന്നാണ് ബിന്‍ലാദന്‍ തന്നെയാണെന്ന് ഉറപ്പിച്ചത്.

2011ല്‍ ഇന്ത്യ ചെയ്തത്

2011ല്‍ ഇന്ത്യ ചെയ്തത്

2011ല്‍ കേന്ദ്രസര്‍ക്കാരാണ് അധാര്‍ പദ്ധതിക്ക് വേണ്ടി വിവരങ്ങള്‍ ശേഖരിക്കുന്നതിന് ക്രോസ് മാച്ചിന്റെ ഉപകരണങ്ങള്‍ വാങ്ങാന്‍ അനുമതി നല്‍കിയത്. തൊട്ടടുത്ത വര്‍ഷം ഫ്രാന്‍സിസ്‌കോ പാട്‌ണേഴ്‌സ് എന്ന അമേരിക്ക കമ്പനി ക്രോസ് മാച്ചിനെ ഏറ്റെടുത്തു.

ഇസ്രായേല്‍ ബന്ധം

ഇസ്രായേല്‍ ബന്ധം

ഇസ്രായേലിലെ ആയുധ കമ്പനിയായ എഎസ്ഒ, ഫ്രാന്‍സിസ്‌കോയുടെ പങ്കാളിയാണ്. ഇതുവഴി ക്രോസ് മാച്ച് ശേഖരിച്ച വിവരങ്ങള്‍ അമേരിക്കക്കും ഇസ്രായേലിനും ലഭിക്കാന്‍ സാധ്യതയുണ്ട്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിക്കിലീക്‌സ് ആധാര്‍ വിവരം ചോരാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കിയത്.

ലോകം അമേരിക്ക നിരീക്ഷിക്കുന്നു

ലോകം അമേരിക്ക നിരീക്ഷിക്കുന്നു

ലോകത്തെ മൊത്തം ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങള്‍ അേേമരിക്ക ശേഖരിക്കുന്നുണ്ട്. ബിന്‍ലാദന്റെ വധം നടന്ന കാലത്താണ് ഇക്കാര്യം ബോധ്യപ്പെട്ടത്. ഇന്ത്യയില്‍ ആധാറിന് വേണ്ടി കണ്ണ്, വിരല്‍ അടയാളമാണ് ശേഖരിക്കുന്നത്.

ക്രോസ് മാച്ചും സിഐഎയും

ക്രോസ് മാച്ചും സിഐഎയും

ഈ വിവരങ്ങള്‍ ശേഖരിക്കുന്ന ക്രോസ് മാച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്. ക്രോസ്മാച്ചും സിഐഎ വിവര സമാഹരണത്തിന് ഉപയോഗിക്കുന്ന എക്‌സ്പ്രസ് ലൈനും തമ്മിലും ബന്ധമുണ്ട്.എക്‌സ്പ്രസ് ലൈനും ഉപയോഗിക്കുന്നത് ക്രോസ്മാച്ചിന്റെ ഉപകരണങ്ങളാണ്.

English summary
The US-based company Crossmatch, which is one of the certified biometric hardware service provider for the Aadhaar project, has been named in the latest WikiLeaks report as “one of the core components” of ExpressLane — a covert information collection tool run by the Central Investigation Agency (CIA) to “secretly exfiltrate” biometric data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X