കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് ചൈന അണ്വായുധം കൈമാറി !!! ലക്ഷ്യം ഇന്ത്യയുടെ സർവ്വനാശമോ?ഞെട്ടിക്കുന്ന രേഖകൾ...

പാകിസ്താന് അണ്വായുധ സാങ്കേതിക വിദ്യ കൈമാറിയത് ചൈനയാണെന്നതിന്റെ തെളിവ് അമേരിക്ക പുറത്ത് വിട്ടു.

  • By മരിയ
Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍, ചൈന ബന്ധത്തിന്‌റെ കൂടുതല്‍ രേഖകള്‍ പുറത്ത് വിട്ട് സിഐഎ രേഖകള്‍. പാകിസ്താന് അണ്വായുധങ്ങള്‍ അടക്കം കൈമാറാന്‍ തയ്യാറാണെന്ന ചൈനയുടെ നിലപാടാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. പാകിസ്താന് അണ്വായുധ സാങ്കേതി വിദ്യ മാത്രമല്ല, ഇത് നിര്‍മ്മിക്കാന്‍ ആവശ്യമായ ഉപകരണങ്ങള്‍ കൂടി നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

China pakistan

ചൈനയുടെ സഹായത്തോടെ ഏഷ്യയിൽ പ്രത്യേക അണ്വായുധ മേഖല വികസിപ്പിച്ചെടുക്കാനണ് പാകിസ്താന്‌റെ പദ്ധതി. ഇരു രാജ്യങ്ങളും സംയുക്തമായി അണ്വായുധങ്ങള്‍ വികസിപ്പിക്കുന്നതിന്‌റെ തെളിവും യുഎസ് കോണ്‍ഗ്രസിന്‌റെ മുന്നില്‍ എത്തിയിട്ടുണ്ട്. പാകിസ്താനിലെ ഉന്നത സൈനിക ഉദ്യോഗസ്ഥരും ബീജിങ് നേതൃത്വവും നിരന്തര ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നുണ്ട്. അമേരിക്ക ഏഷ്യന്‍ മേഖലയിലെ ഈ കൂട്ടുകെട്ടിനെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും സിഐഎ വ്യക്തമാക്കുന്നു.

India


ബീജിങ്-ഇസ്ലാമാബാദ് ബന്ധം ദോഷകരമായി ബാധിയ്ക്കുക ഇന്ത്യയെ ആണ്. ഇന്ത്യക്കെതിരെ പടയൊരുക്കം നടത്താനാണ് പാകിസ്താന്‍ അണ്വായുധങ്ങല്‍ സംഭരിക്കുന്നതെങ്കില്‍ അതിന്‌റെ ആഘാതം വളരെ വലുതായിരിക്കും, പാകിസ്താനിലെ ഭീകര സംഘടനകള്‍ക്ക് അടക്കം ചൈനയില്‍ നിന്ന് സഹായം ലഭിക്കുന്നതിനെ ഇന്ത്യ പലപ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട്. വ്യാവസായി രംഗത്ത് ഇന്ത്യയെ ഒപ്പം നിര്‍ത്താന്‍ ചൈന ശ്രമിക്കുന്നുണ്ടെങ്കിലും മറ്റൊരു തലത്തില്‍ പാകിസ്താനെ സഹായികുന്നത് ഇന്ത്യക്ക് തന്നെയാണ് അപകടം.

English summary
CIA also stated they knew China had handed over the design of a nuclear bomb tested by China in Lop Nor, which incidentally was its fourth nuclear test and during which, US believed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X