ട്രംപിനെ വൈറ്റ് ഹൗസിലെത്തിച്ചത് റഷ്യ!! സിഎഐ വെളിപ്പെടുത്തല്‍ ട്രംപിന് തിരിച്ചടി
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഡൊണാൾഡ് ട്രംപിനെ റഷ്യ സഹായിച്ചതായി അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസി സിഐഎ. റഷ്യൻ ഗവൺമെന്റുമായി നേരിട്ട് ബന്ധം പുലർത്തിയിരുന്ന വ്യക്തികളുടെ വിവരങ്ങൾ ഇന്റലിജൻസ് ഏജൻസിക്ക് ലഭിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഹില്ലരി ക്ലിന്റന്റെ കാംപയിന്‍ ചെയര്‍മാന്റെതടക്കം നിരവധി ഡെമോക്രാറ്റിക് നാഷണൽ കമ്മറ്റി അംഗങ്ങളുടെ മെയിലുകൾ ഇവർ വിക്കിലീക്സിന് ചോർത്തി നൽകിയതായാണ് റിപ്പോർട്ടിൽ പറയുന്നത്.
ആരോപണങ്ങൾ റഷ്യ നിഷേധിച്ചിട്ടുണ്ട്. സൈബർ അറ്റാക്കുകൾക്ക് പിന്നിൽ റഷ്യയാണെന്ന് വിശ്വസിക്കുന്നില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് വിക്കിലീക്സിലൂടെ പുറത്തുവന്ന മെയിലുകൾ ഹിലരി ക്യാംപിന് തിരിച്ചടിയായിരുന്നു.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സൈബർ അറ്റാക്കുകളെ കുറിച്ചും വിദേശ ശക്തികളുടെ ഇടപെടലിനെ കുറിച്ചും അന്വേഷണം നടത്താൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉത്തരവിട്ടിരുന്നു. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതിന് മുൻപ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും ഒബാമ നിർദേശം നൽകിയിട്ടുണ്ട്. അതേസമയം വാർത്തയോട് പ്രതികരിക്കാൻ സിഐഎ വൃത്തങ്ങൾ തയ്യാറായിട്ടില്ല.












Click it and Unblock the Notifications