കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസങ്ങള്‍ക്കുള്ളിൽ ഉത്തരകൊറിയ യുഎസിനെ ആക്രമിക്കും! ആശങ്ക വെളിപ്പെടുത്തി സിഐഎ

Google Oneindia Malayalam News

വാഷിംഗ്ടൺ: ഉത്തരകൊറിയ അമേരിക്ക ആക്രമിക്കുമെന്ന ഭീതിയിൽ സിഐഎ. ഉത്തരകൊറിയയുടെ പക്കൽ അമേരിക്കയെ ആക്രമിച്ച് നശിപ്പിക്കാവുന്ന ആണവമിസൈലുകൾ ഉണ്ട്. മിസൈലുകൾ ഉപയോഗിച്ച് കുറച്ച് മാസങ്ങള്‍ക്കുള്ളിൽ അമേരിക്കയെ ആക്രമിക്കുമെന്ന ഭീതിയാണ് സിഐഎ ഡയറക്ടര്‍ പങ്കുവെച്ചിട്ടുള്ളത്. ബിബിസിയോട് സംസാരിക്കുമ്പോഴാണ് അദേഹം ഇത്തരത്തിലൊരു ആശങ്ക പങ്കുവെച്ചത്. യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ ഉത്തരകൊറിയയില്‍ നിന്ന് യുഎസിനുള്ള ഭീഷണിയെക്കുറിച്ച് നിരന്തരം ചർച്ച ചെയ്ച് വരികയാണെന്നും സിഐഎ ഡയറക്ടര്‍ മൈക്ക് പോമിയോ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഐക്യരാഷ്ട്രസഭയുടെ ഉപരോധം മറികടന്ന് ഉത്തരകൊറിയ കയറ്റുമതി നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കയറ്റുമതിയ്ക്ക് ഐക്യരാഷ്ട്രസഭയുടെ ഉപരോധം നിലനില്‍ക്കെ ഉത്തരകൊറിയ റഷ്യയുൾപ്പെടെ മൂന്ന് രാജ്യങ്ങളിലേയ്ക്ക് കൽക്കരി കയറ്റുമതി ചെയ്തെന്നാണ് പശ്ചിമ ഇന്റലിജൻസ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവിട്ട വിവരം. ദക്ഷിണകൊറിയയും ജപ്പാനുമാണ് പട്ടികയിലുള്ള മറ്റ് രണ്ട് രാഷ്ട്രങ്ങൾ. ഐക്യരാഷ്ട്ര സഭയുടെ ഉപരോധം ലംഘിച്ചുള്ള നീക്കമാണ് ഉത്തരകൊറിയയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് മൂന്ന് പശ്ചിമ യൂറോപ്യൻ ഇന്‍റലിജൻസ് വൃത്തങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളത്.

 മാസങ്ങൾക്കുള്ളിൽ ആക്രമിക്കും

മാസങ്ങൾക്കുള്ളിൽ ആക്രമിക്കും

മാസങ്ങള്‍ക്കുള്ളിൽ അമേരിക്കയെ ആക്രമിക്കാനുള്ള ആണവായുധ ശേഷി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനുണ്ട്. ഇക്കാര്യങ്ങള്‍ സിഐഎ ഇതിനകം തന്നെ ചർച്ച ചെയ്ത് കഴിഞ്ഞതാണ്. വിർജീനിയയിലെ സിഐഎ ആസ്ഥാനത്തുവച്ച് ബിബിസിയോട് സംസാരിക്കുമ്പോഴായിരുന്നു മൈക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നയതന്ത്രപരമായല്ലാതെ ഉത്തരകൊറിയയിൽ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാനുള്ള രഹസ്യവിവരങ്ങള്‍ യുഎസ് പ്രസിഡന്റിന് നൽകുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും മൈക്ക് പറയുന്നു.

സമ്മർ‌ദ്ദതന്ത്രം ഏൽക്കില്ല!

സമ്മർ‌ദ്ദതന്ത്രം ഏൽക്കില്ല!

ഉത്തരകൊറിയയില്‍ നിന്നുള്ള ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തില്‍ സൈന്യത്തെ ഉപയോഗിക്കുന്നത് പ്രദേശത്ത് നാശനഷ്ടങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് പോംപിയോയുടെ നിരീക്ഷണം. യുഎസ് സഖ്യരാജ്യങ്ങളായ ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സാമീപ്യം കൂടി കണക്കിലെടുത്താണ് നീക്കം. ഇത്തരം പ്രത്യാഘാതങ്ങള്‍ ഒഴിവാക്കുന്നതിന് സാധ്യമായ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ടെന്നും മൈക്ക് കൂട്ടിച്ചേർക്കുന്നു. ഒന്നുകിൽ കിം ജോങ് ഉന്നിനെ തൽസ്ഥാനത്തുനിന്ന് നീക്കുകയോ രണ്ടാമത്തേത് അമേരിക്കയെ ലക്ഷ്യം വച്ച് ആണവായുധങ്ങൾ പ്രയോഗിക്കുന്നതിനുള്ള ഉത്തരകൊറിയയുടെ ശേഷിയെ പരിമിതപ്പെടുത്തകയോ ചെയ്യുകയാണ് വേണ്ടത്.

 ട്രംപ്- കിം പോര്

ട്രംപ്- കിം പോര്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നും തമ്മിലുള്ള പരസ്യ ട്വിറ്റർ‍ പോരുകളാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള സമ്മര്‍ദ്ധത്തിന് ഇടയാക്കിയത്. ഉത്തരകൊറിയ കഴിഞ്ഞ രണ്ട് വർഷത്തിനിടെ നടത്തിയ 20 ഓളം ആയുധ പരീക്ഷണങ്ങളാണ് പാശ്ചാത്യ രാജ്യങ്ങളെ ആശങ്കപ്പെടുത്തിയത്. ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളും ഇതിൽ ഇതില്‍ ഉൾപ്പെടുന്നതാണ്.

 ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം


അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക് പോരും ഉത്തരകൊറിയന്‍ ആയുധ പരീക്ഷണങ്ങളും പതിവായതോടെ അന്താരാഷ്ട്ര സമൂഹമാണ് പ്രശ്നത്തില്‍ ഇടപട്ടത്. ഉത്തരകൊറിയയ്ക്ക് നിരവധി ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് അന്താരാഷ്ട്രസമൂഹം മറുപടി നൽകിയത്. ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി നടത്തിവരുന്ന സാമ്പത്തിക ഇടപാടുകള്‍ക്കും ബാങ്കിംഗ് ഇടപാടുകൾക്കും ഇതോടെ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ധന കയറ്റുമതി നിയന്ത്രിച്ചുകൊണ്ടുള്ള നീക്കവും യുഎന്നിന്റെ സെക്യൂരിറ്റി കൗണ്‍സിൽ നടത്തിയിരുന്നു.

 മുൻഗണന ആയുധങ്ങൾക്ക് മാത്രം

മുൻഗണന ആയുധങ്ങൾക്ക് മാത്രം


ശ്രദ്ധ ആയുധ ഗവേഷണത്തില്‍ ആണവ ആയുധങ്ങളുടെ ഗവേഷണം, റോക്കറ്റ് എന്‍ജിനീയറിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആണവായുധങ്ങള്‍ വ്യാപകമായി വികസിപ്പിച്ചെടുക്കുമെന്നും ശത്രുരാജ്യങ്ങളുടെ ആണവയുദ്ധത്തിനെതിരാനിയ നീങ്ങാനും തിരിച്ചടിക്കാനുമുള്ള പ്രാപ്തി ആര്‍ജ്ജിച്ചെടുക്കുകയാണ് ലക്ഷ്യമെന്നും കിം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഉന്നിന്റേത് വെറും ശബ്ദകോലാഹലങ്ങള്‍ മാത്രമാണെന്നാണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി പ്രോഗ്രാം ഡയറക്ടര്‍ യുവാന്‍ ഗ്രഹാമിന്റെ പ്രതികരണം. തങ്ങള്‍ക്ക് പ്രവര്‍ത്തന സജ്ജമായ ഭൂഖണ്ഡാന്ത ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുണ്ടെന്ന് യുഎസിനെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 സൈനിക ശേഷി ഉയർത്താൻ നിർദേശം

സൈനിക ശേഷി ഉയർത്താൻ നിർദേശം

ഉത്തരകൊറിയ ഈ വർഷത്തോടെ വലിയ തോതിൽ സൈനിക ശേഷി കുറച്ചിട്ടില്ലെന്നാണ് യുഎസ് സൈനിക വിശകലന വിഭാഗത്തിന്റെ നിരീക്ഷണം. ആക്രമണ സ്വഭാവമുള്ള പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്താൻ ആയുധ ഉൽപ്പാദനം ഉയർത്താനാണ് ഉന്‍ നൽകിയിട്ടുള്ള നിർദേശം.

 ന്യൂക്ലിയര്‍ ബട്ടൺ

ന്യൂക്ലിയര്‍ ബട്ടൺ

അമേരിക്ക ഉത്തരകൊറിയ വികസിപ്പിച്ചെടുത്തിട്ടുള്ള ആണവായുധങ്ങളുടെ പരിധിയിലാണെന്നും, ന്യൂക്ലിയര്‍ ബട്ടണ്‍ എല്ലായ്പ്പോഴും തന്റെ മേശപ്പുറത്താണെന്നുമുള്ള ഉന്നിന്റെ ഭീഷണിയ്ക്കുള്ള മറുപടിയായിട്ടായിരുന്നു ട്രംപിന്‍റെ പ്രതികരണം. തന്റെ കയ്യിലും ശക്തിയാര്‍ജ്ജിച്ച ന്യൂക്ലിയര്‍ ബട്ടണുണ്ടെന്നും ദുര്‍ബലരും നിറഞ്ഞ കൊറിയന്‍ ഭരണകൂടത്തെ ഇത് അറിയിക്കണമെന്നുമാണ് ട്രംപ് ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചത്. അത് ഉത്തരകൊറിയയേക്കാള്‍ വലുതും പ്രവര്‍ത്തനക്ഷമായതാണെന്നും അത് നന്നായി പ്രവര്‍ത്തിക്കുമെന്നും ട്രംപ് പറയുന്നു.

 കിം ജോങ് ഉന്നിന്‍റെ ഭീഷണി

കിം ജോങ് ഉന്നിന്‍റെ ഭീഷണി

അമേരിക്ക മുഴുവന്‍ തങ്ങളുടെ ആണവായുധങ്ങളുടെ പരിധിയിലാണെന്നും ന്യൂക്ലിയര്‍ ബട്ടണ്‍ എപ്പോഴും എന്റെ ഓഫീസിലെ ഡെസ്കിന് മുകളിലാണുള്ളതെന്നുമാണ് കിം ജോങ് ഉന്നിന്റെ ഭീഷണി. ഇത് ഭീഷണിയല്ല, യാഥാര്‍ത്ഥ്യമാണെന്ന് അവര്‍ കൃത്യമായി തിരിച്ചറിയണമെന്നും ഉന്‍ പറയുന്നു. പുതുവത്സര ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സാരിക്കുമ്പോഴായിരുന്നു കിം ജോങ് ഉന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

 ഏറ്റവും ഒടുവിൽ നവംബറിൽ

ഏറ്റവും ഒടുവിൽ നവംബറിൽ

നവംബര്‍ 29നാണ് ഉത്തരകൊറിയ ഏറ്റവും ഒടുവില്‍ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കുന്നത്. അന്താരാഷ്ട്ര സമൂഹത്തിന്റെ മുന്നറിയിപ്പും ഐക്യരാഷ്ട്ര സഭയുടെ താക്കീതുകളും മറികടന്നുകൊണ്ടാണ് ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത്. ലോകത്ത് മികച്ച ശക്തിയാണ് തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ശ്രമത്തിനുള്ള തെളിവായാണ് ഉത്തരകൊറിയന്‍ ഭരണകൂടം കണക്കാക്കുന്നത്.

English summary
The director of the CIA says he is worried that North Korea could have a nuclear missile capable of striking the US "in a matter of a handful of months". Mike Pompeo, speaking to BBC News a year into his tenure, said that his intelligence agency regularly discusses the threat from Pyongyang and the North Korean leader Kim Jong-un.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X