കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിഗരറ്റ് കൊടുത്തില്ല, യുവതി കാറിന് തീയിട്ട് ദേഷ്യം തീര്‍ത്തു, വീഡിയോ കാണൂ

Google Oneindia Malayalam News

ജറുസലേം: സിഗരറ്റ് ചോദിച്ചു വന്ന യുവതി പെട്രോള്‍ പമ്പില്‍ വെച്ച് കാറിന് തീയിട്ടു. ഇസ്രയേലിലെ ജറുസലേമിലാണ് രസകരമായ ഈ രംഗം അരങ്ങേറിയത്. പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ചുകൊണ്ടിരിക്കവേയാണ് യുവതി കാര്‍ ഉടമയുടെ അടുത്ത് സിഗരറ്റ് ചോദിച്ച് എത്തിയത്. ആവശ്യം നിരസിക്കപ്പെട്ട യുവതി എന്തോ പിറുപിറുത്തുകൊണ്ട് നടന്നുപോയി. പെട്ടെന്ന് കാറിനരികിലേക്ക് വന്ന് ലൈറ്റര്‍ തെളിച്ച് തീയിടുകയായിരുന്നു.

പെട്രോള്‍ നിറച്ചുകൊണ്ടിരുന്ന പൈപ്പിലാണ് തീ പടര്‍ന്നത്. കാറിന് സമീപത്ത് തന്നെ ഉണ്ടായിരുന്ന ഉടമ തക്ക സമയത്ത് പൈപ്പ് ഇന്ധനടാങ്കില്‍ നിന്നും വലിച്ചെടുത്തത് കൊണ്ട് വന്‍ അപകടം ഒഴിവായി. പെട്രോള്‍ പമ്പ് ജീവനക്കാര്‍ ഓടിയെത്തി തീ അണച്ചു. സംഭവത്തില്‍ ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.

-cigarette

കാറിന് തീയിട്ട ശേഷം ഓടി യുവതി ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരെ പിന്നീട് മോറിയ പ്രസന്റ് പോലീസ് പിടികൂടി. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. പോലീസ് ബുധനാഴ്ച ഈ സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പെട്രോള്‍ പമ്പിലെ സി സി ടി വിയിലെ ദൃശ്യങ്ങളാണ് പോലീസ് ഷെയര്‍ ചെയ്തത്. അയ്യായിരത്തോളം പേര്‍ വീഡിയോ ലൈക്കുകയും മൂവായിരത്തോളം പേര്‍ ഇത് ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. വീഡിയോ കാണൂ.

צעירה שהגיעה אתמול לתחנת דלק בירושלים ביקשה מאדם שתדלק את רכבו סיגריה. לאחר שסרב לבקשתה שלפה מצת והציתה את משאבת הדלק. בעל הרכב הצליח לשלוף את משאבת הדלק מהרכב בזריזות וכך נמנע אסון, כפי שניתן לראות בסרטון מצלמות האבטחה במקום. עובדי התחנה כיבו את השריפה והאירוע הסתיים ללא נפגעים. שוטרי מרחב מוריה עצרו את החשודה במעשה זמן קצר לאחר מכן.

Posted by ‎Israel Police - משטרת ישראל‎ on Wednesday, April 29, 2015

English summary
A woman at an Israeli petrol station was so inflamed by a man’s refusal that she ignited the fuel at his petrol pump.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X