കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാത്രി പുകവലിച്ച സ്ത്രീയ്ക്ക് തടവും പിഴയും; 8 മണിയ്ക്ക് ശേഷം സിഗരറ്റ് വലിയ്ക്കരുതെന്നും കോടതി !!!

രാത്രി യുവതി ബാൽക്കണയിൽ നിന്ന് പുകവലിയ്ക്കുന്നത് തങ്ങൾക്ക് ശല്യമാണെന്ന അയൽവാസിയുടെ പരായിൽ ആണ് കോടതി നടപടി സ്വീകരിച്ചത്

  • By മരിയ
Google Oneindia Malayalam News

ബെര്‍ലിന്‍: ഫ്‌ളാറ്റിന്‌റെ ബാല്‍ക്കണിയില്‍ ഇരുന്ന് സിഗരറ്റ് വലിച്ച യുവതിയ്ക്ക് തടവ് ശിക്ഷയും പിഴയും. 2008 മുതല്‍ ബെര്‍ലിനില്‍ താമസിക്കുന്ന ഉത എഫ് എന്ന യുവതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. വൈകുന്നേരങ്ങളില്‍ യുവതി ബാല്‍ക്കണിയില്‍ നിന്ന് സിഗരറ്റ് വലിക്കുന്നത് തങ്ങള്‍ക്ക് ശല്യമാണെന്ന അയല്‍വാസിയുടെ പരാതിയിന്മേലാണ് കോടതി ശിക്ഷ വിധിച്ചത്. വൈകീട്ട് 8 മണിക്ക് ശേഷം സിഗരറ്റ് വലിക്കുന്നതില്‍ നിന്ന് യുവതിയെ വിലക്കിയിട്ടും ഉണ്ട്.

woman smoking

വൈകുന്നേരങ്ങളില്‍ യുവതി സിഗരറ്റ് വലിക്കുമ്പോള്‍ പുക മുഴുവന്‍ തങ്ങളുടെ അപ്പാര്‍ട്ട് മെന്‌റിലേക്ക് കയറി വരുന്നെന്നാണ് അയല്‍വാസിയായ മാര്‍ഷലിന്‌റെ പരാതി. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നും ഇവര്‍ പരാതിയില്‍ പറയുന്നു. കേസ് പരിഗണിച്ച കോടതി രാത്രി 8 മണിയ്ക്കും 6 മണിയ്ക്കും ഇടയില്‍ ബാല്‍ക്കണിയില്‍ നിന്ന് പുക വലിക്കരുതെന്ന് യുവതിയക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 25,0000 യൂറോ(1 കോടി 18 ലക്ഷം ) ആണ് കോടതി പിഴ വിധിച്ചത്.

smoking

പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് വലിക്കുന്നത് ഇറ്റലിയില്‍ കുറ്റകരമല്ലെങ്കിലും ഏതെങ്കിലും തരത്തിലുള്ള പരാതി ലഭിച്ചാല്‍ കോടതിയ്ക്ക് നടപടി സ്വീകരിക്കാമെന്നാണ് രാജ്യത്തെ നിയമം.

English summary
Ula's habit of an evening cigarette on her balcony has caused great upset to one of her neighbours.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X