കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ ഇനി സിനിമാ കാലം; തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കിത്തുടങ്ങി

  • By Desk
Google Oneindia Malayalam News

റിയാദ്: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ വാക്ക്പാലിച്ചു. 2018 മാര്‍ച്ചോടെ രാജ്യത്ത് വണിജ്യ സിനിമകളുടെ പ്രദര്‍ശനം തുടങ്ങുമെന്ന വാഗ്ദാനം പാലിക്കുന്നതിന്റെ മുന്നോടിയായി സിനിമാ തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കിത്തുടങ്ങി. സാംസ്‌ക്കാരിക- വിവര വിനിമയ വകുപ്പ് മന്ത്രാലയം അറിയിച്ചതാണിത്. യാഥാസ്ഥിതികരുടെ എതിര്‍പ്പ് മറികടന്നാണ് മൂന്നു പതിറ്റാണ്ടിലേറെ നിലനില്‍ക്കുന്ന നിരോധനം മറികടന്ന് സൗദിയില്‍ സിനിമാ പ്രദര്‍ശനത്തിന് വഴിയൊരുങ്ങിയിരിക്കുന്നത്.

സൗദിയില്‍ പിടിയിലായ അനധികൃത താമസക്കാര്‍ ഏഴ് ലക്ഷം!
ഇതോടെ ദേശീയവും അന്തര്‍ദേശീയവുമായ തിയേറ്റര്‍ ശൃംഖലകള്‍ക്ക് സൗദിയില്‍ തിയേറ്ററുകള്‍ തുടങ്ങാനുള്ള അവസരം കൈവന്നിരിക്കുകയാണ്. മധ്യപൂര്‍വ ദേശത്തെ പ്രധാന എന്റര്‍ടെയിന്‍മെന്റ് മാര്‍ക്കറ്റുകളിലൊന്നായ സൗദി കമ്പോളത്തെ വളരെ പ്രതീക്ഷയോടെയാണ് വിനോദ കമ്പനികള്‍ ഉറ്റുനോക്കുന്നത്. മിഡിലീസ്റ്റിലെ പ്രധാന സിനിമാ കമ്പനിയായ ദുബൈ വോക്‌സ് സിനിമാസ് സൗദിയില്‍ ഇതിനകം പ്രദര്‍ശനം തുടങ്ങിക്കഴിഞ്ഞതായി മന്ത്രാലയം അറിയിച്ചു.

 images

വാണിജ്യ സിനിമകള്‍ക്ക് പകരം ബോധവല്‍ക്കരണ സിനിമകളാണ് തുടക്കത്തില്‍ പ്രദര്‍ശിപ്പിക്കുന്നത്. അള്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള ബോധവല്‍ക്കരണമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനി അറിയിച്ചു. വരുംദിനങ്ങളില്‍ സൗദി നിര്‍മാണക്കമ്പനികളായ മിര്‍ക്കോട്ട് പ്രൊഡക്ഷന്‍, തെല്‍ഫാസ് കമ്പനി തുടങ്ങിയവയുടെ സിനിമകള്‍ പ്രദര്‍ശിപ്പിക്കുമെന്ന് വോക്‌സ് പ്രതിനിധികള്‍ അറിയിച്ചു.

യുഎസ് സിനിമാ ഭീമനായ എഎംസി എന്റര്‍ടെയിന്‍മെന്റ് കഴിഞ്ഞ ഡിസംബറില്‍ സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടുമായി കരാര്‍ ഒപ്പിട്ടിരുന്നു. മൂന്നു കോടിയിലേറെ ജനങ്ങളുള്ള സൗദി അറേബ്യയുടെ ജനസംഖ്യയില്‍ ഭൂരിഭാഗം പേരും 25 വയസ്സില്‍ താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ സിനിമ ഉള്‍പ്പെടെയുള്ള വിനോദ മേഖലയ്ക്ക് അനുയോജ്യമായ മാര്‍ക്കറ്റായാണ് സൗദി വിലയിരുത്തപ്പെടുന്നത്. നിലവില്‍ ദുബൈ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ചാണ് സൗദികള്‍ സിനിമ കാണുന്നത്.

യമന്‍ യുദ്ധം- സൗദിക്കെതിരേ യുഎസ് സെനറ്റര്‍മാര്‍; യുഎസ് സൈനിക പിന്തുണ പിന്‍വലിക്കണമെന്ന്യമന്‍ യുദ്ധം- സൗദിക്കെതിരേ യുഎസ് സെനറ്റര്‍മാര്‍; യുഎസ് സൈനിക പിന്തുണ പിന്‍വലിക്കണമെന്ന്

താലിബാനെ അംഗീകരിക്കാമെന്ന് അഫ്ഗാന്‍ പ്രസിഡന്റ്താലിബാനെ അംഗീകരിക്കാമെന്ന് അഫ്ഗാന്‍ പ്രസിഡന്റ്

English summary
Saudi Arabia began issuing licenses Thursday to operate cinemas in the kingdom ahead of their reopening after a decades-long ban was lifted as part of a far-reaching liberalization drive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X