സര്‍ക്കസില്‍ നിന്ന് 3പിടിയാനകള്‍ ഒളിച്ചോടി
ജെഫേഴ്സണ്‍ സിറ്റി: ഒളിച്ചോട്ടം എന്ന വാക്ക് കേള്ക്കുന്പോള് ആദ്യം വിചാരിയ്ക്കുക പ്രണയത്തെത്തുടര്‍ന്നുള്ള ഒളിച്ചോട്ടമാകുമെന്നല്ലേ. എന്നാല്‍ അങ്ങനെ അല്ലാതെയും ചില ഒളിച്ചോട്ടങ്ങള്‍ നടക്കും. മൃഗങ്ങള്‍ക്കിടയില്‍. അത്തരമൊരു സംഭവം അമേരിയ്ക്കയില്‍ നടന്നു. അമേരിക്കയിലെ ഒരു സര്‍ക്കസ് കൂടാരത്തില്‍ നിന്നും മൂന്ന് പിടിയാനകള്‍ ഓടിപ്പോയി.
ഒട്ടേറെ നാശ നഷ്ടങ്ങള്‍ വരുത്തിയ ശേഷമാണ് ആനകളെ തിരിച്ച് പിടിയ്ക്കാനായത്. പാര്‍ക്ക് ചെയ്തിരുന്ന ഓട്ടേറെ വാഹനങ്ങള്‍ ആനകള്‍ തകര്‍ത്തു.മിസോറിയിലെ ഒരു സര്‍ക്കസ് കൂടാരത്തില്‍ നിന്ന് രക്ഷപ്പെട്ട ആനകളാണ് നഗരത്തില്‍ നാശം വിതച്ചത്. മൂലാഹ് ഷ്രൈന് സര്‍ക്കസിലെ ആനകളാണ് ഓടിപ്പോയത്. ചില്‍ഡ്രന്‍സ് റൈഡ് സെക്ഷനിലുണ്ടായിരുന്ന ആനകളാണിവ.

യുഎസ് മാധ്യമങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. സര്‍ക്കസ് കൂടാരത്തില്‍ നിന്നും പുറത്തിറങ്ങിയതിന്റെ ആവേശത്തില്‍ ആനകള്‍ വരുത്തിയ നാശ നഷ്ടം ചില്ലറയല്ല. കടകളുടെ വാതിലുകള്‍ ഉള്‍പ്പടെ ഒട്ടേറെ സാധനങ്ങള്‍ മൂന്ന് ആനകളും ചേര്‍ന്ന് നശിപ്പിച്ചിരുന്നു. ആനകളെ പിടികൂടി തിരികെ ഉടമസ്ഥര്‍ക്ക് തന്നെ ഏല്‍പ്പിച്ചു. ഇപ്പോള്‍ എന്തായാലും നഗരം ചുറ്റി വന്ന ആനകള്‍ സര്‍ക്കസ് കൂടാരത്തിനുളളില്‍ വിശ്രമത്തിലാണ്.
-
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ












Click it and Unblock the Notifications