കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി ബിൽ; രാജ്യത്തിന് പുറത്തും പ്രതിഷേധം ശക്തം, ആസ്ട്രേലിയയിലും അമേരിക്കയിലും പ്രതിഷേധം...

Google Oneindia Malayalam News

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വൻ പ്രക്ഷോഭമാണ് രാജ്യത്തിന്റെ വിവധ ഭാഗങ്ങളിൽ നടന്നു വരുന്നത്. വിദ്യാർത്ഥികൾ ഒന്നടങ്കം തെരുവിൽ ഇറങ്ങുന്ന കാഴ്ചയാണ് രാജ്യത്ത് കാണാനാരുന്നത്. ഭീകരമായ രീതിയിൽ പോലീസിനെകൊണ്ട സർക്കാർ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുന്നുമുണ്ട്. ഇന്ത്യയിൽ നടക്കുന്നതിനൊപ്പം തന്നെ പ്രിതിഷേധങ്ങൾ മറ്റ് രാജ്യങ്ങളുിലും നടക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസ്ട്രേലിയയിലും, അമേരിക്കയിലും ശക്തമായ പ്രതിഷേധമാണ് നടക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

നൂറു കണക്കിന് പേരാണ് മെല്‍ബണിലും സാന്‍സ്ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുമുമ്പിലും പ്രതിഷേധിക്കാനെത്തിയത്. ഫ്രീമോണ്ടിലും കാലിഫോര്‍ണിയയിലെ സിലിക്കണ്‍ വാലിയിലും പ്രതിഷേധങ്ങള്‍ നടന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ പൗരത്വ ഭേദഗതി ബില്ലിനെതരെ വൻ‌ പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് ആസ്ട്രേലിയയിലും, അമേരിക്കയിലും ഇന്ത്യൻ എംബസിക്ക് മുന്നിൽ പ്രതിഷേധം നടന്നത്.

പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല

പൗരത്വ നിയമം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല

അതേസമയം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ളതല്ല പൗരത്വ നിയമം. പാകിസ്താൻ, അഫ്‌ഗാനിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൾ മതത്തിന്റെ പേരിൽ കഷ്‌ടതകൾ അനുഭവിക്കുന്നവർക്ക് വേണ്ടിയാണ് ഈ നിയമം. സർക്കാർ ആരുടെയും അവകാശങ്ങൾ ഇല്ലാതാക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ജനങ്ങളുടെ ദാരിദ്ര്യം ഇല്ലാതാക്കാൻ ശ്രമിച്ച സർക്കാർ മതം നോക്കിയിട്ടില്ല. ഈ സർക്കാരിന് പക്ഷാപാതമുണ്ടെന്ന് തെളിയിക്കാൻ പ്രതിപക്ഷത്തെ താൻ വെല്ലുവിളിക്കുകയാണെന്നും മോദി വ്യക്തമാക്കി.

നേതാക്കൾ നിലപാട് മറ്റുന്നു

നേതാക്കൾ നിലപാട് മറ്റുന്നു

മമത ബാനര്‍ജി, മന്‍മോഹന്‍ സിങ്, അശോക് ഗെലോട്ട് തുടങ്ങിയ നേതാക്കള്‍ മുന്‍പ് തന്നെ അനധികൃത കുടിയേറ്റം തടയണം എന്നാവശ്യപ്പെട്ടവരാണ്. ഇപ്പോള്‍ അവര്‍ മലക്കംമറിഞ്ഞു. മമത ബാനര്‍ജി നേരിട്ട് ഐക്യരാഷ്ട്രസഭയെ സമീപിച്ചയാളാണെന്നും മോദി പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കുകയും ചെയ്‌തു. പോലീസ് ജനങ്ങളെ സഹായിക്കാനും സംരക്ഷിക്കാനുമുള്ളവരാണ്. പ്രശ്‌നങ്ങൾ നിലനിർത്തുകയെന്നത് ബിജെപിയുടെ പാരമ്പര്യമല്ല. അതല്ല പാർട്ടിയുടെ രാഷ്ട്രീയ പ്രവർത്തനരീതിയെന്നും അദ്ദേഹം പറഞ്ഞു.

നടക്കുന്നത് കള്ള പ്രചാരണം

നടക്കുന്നത് കള്ള പ്രചാരണം

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അതിവിശിഷ്‌‍ടമായ തത്വം. നിയമഭേദഗതിയിലൂടെ ജനങ്ങളുടെ അവകാശം തട്ടിയെടുക്കുന്നുവെന്ന കള്ള പ്രചാരണമാണ് നടക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങളെല്ലാം രാജ്യത്തിൻന്റെ മക്കളാണ്. അവരെ ഒരു തരത്തിലും നിയമം ബാധിക്കില്ലെന്നും മോദി വ്യക്തമാക്കി. ദില്ലിയിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ മോദി രാം ലീല മൈനത്ത് നടത്തിയ പ്രസംഗത്തിലണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

മുന്നണിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം

മുന്നണിയിൽ അഭിപ്രായ വ്യത്യാസം രൂക്ഷം

അതേസമയം ദേശീയ പൗരത്വ രജിസ്റ്ററിനെ ചൊല്ലി എന്‍ഡിഎ മുന്നണിയില്‍ അഭിപ്രായ ഭിന്നത രൂക്ഷം. നിതീഷ് കുമാറിന്‍റെ ജെഡിയു, രാം വില്വാസ് പാസ്വാന്‍റെ ലോക്ജനശക്തി പാര്‍ട്ടി, അസം ഗണം പരിഷത്ത് എന്നീ എന്‍ഡിഎ ഘടകകക്ഷികള്‍ ദേശീയ പൗരത്വ രജിസ്റ്ററിലും പൗരത്വ ഭേദഗതി നിയമത്തിലും ബിജെപിക്കെതിരെ നിലപാട് ശക്തമാക്കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ യോഗം വിളിക്കണമെന്നാണ് ജെഡിയു ആവശ്യപ്പെടുന്നത്.

English summary
Citizenship Amendment Act; Protests are strong outside the country as well
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X