കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിറ്റി കില്ലര്‍ ഛിന്നഗ്രഹ ഭീഷണി, 55000 മൈല്‍ വേഗതയിലുള്ള കുതിപ്പ്, പുതിയ റിപ്പോര്‍ട്ട് ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഛിന്നഗ്രഹ ഭീഷണിയെ കുറിച്ചുള്ള അണിയറ കഥകള്‍ ഓരോന്നായി പുറത്തുവരുന്നു. നാസ ശാസ്ത്രലോകത്തോട് വിളിച്ച് പറയാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ രഹസ്യമായി പല കാര്യങ്ങളും നടക്കുന്നുണ്ടെന്ന് ഉറപ്പായിരിക്കുകയാണ്. നാസയുടെ കൈകളില്‍ ഒന്നും സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം പുതിയൊരു ഛിന്നഗ്രഹം കൂടി ഭൂമിയിലേക്ക് വരുന്ന സാഹചര്യത്തിലാണ് ഇപ്പോഴുള്ള രഹസ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്. അതേസമയം നാസ ഇതുവരെ പറഞ്ഞിരുന്നത് 100 വര്‍ഷത്തിനുള്ളില്‍ ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളൊന്നും വരില്ലെന്നായിരുന്നു നാസയുടെ പ്രവചനം. എന്നാല്‍ നിത്യേന നിരവധി ഛിന്നഗ്രഹങ്ങള്‍ വരുന്നുണ്ടെന്നും, ഉറപ്പായും ഭൂമിയെ ഇത് തരിപ്പണമാക്കുമെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു.

സിറ്റി കില്ലര്‍

സിറ്റി കില്ലര്‍

ഒകെ എന്ന ഛിന്നഗ്രഹമാണ് നാസയുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നത്. സിറ്റി കില്ലര്‍ എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇത് ഭൂമിയില്‍ പതിച്ചാല്‍ ഒരു നഗരം മുഴുവന്‍ ഇല്ലാതാവും. കോടിക്കണക്കിന് പേരെ ഭൂമിയില്‍ നിന്ന് തുടച്ചുനീക്കാന്‍ ശേഷിയുള്ള ഛിന്നഗ്രഹമായത് കൊണ്ടാണ് സിറ്റി കില്ലര്‍ എന്ന് വിശേഷണം നല്‍കിയത്. ജൂലായ് 24ന് ഇത് ഭൂമിയിലേക്ക് എത്തുന്നത് വരെ നാസ അറിഞ്ഞിട്ട് പോലുമില്ലെന്നാണ് അവരുടെ ഇന്റേണല്‍ ഇമെയിലുകള്‍ സൂചിപ്പിക്കുന്നത്.

അതിവേഗമുള്ള വരവ്

അതിവേഗമുള്ള വരവ്

ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പം ഉണ്ടായിരുന്നു സിറ്റി കില്ലറിന്. അവസാന 24 മണിക്കൂര്‍ വരെ ഇതിനെ കുറിച്ച് ഒരു സൂചന പോലും നാസയ്ക്ക് ലഭിച്ചിരുന്നില്ല. ഭൂമിയുമായി വെറും 48000 മൈലിന്റെ വ്യത്യാസത്തിലാണ് ഇത് കടന്നുപോയത്. മണിക്കൂറില്‍ 55000 മൈല്‍ എന്ന വേഗത്തിലായിരുന്നു വരവ്. ഇതുവരെ ഭൂമിയിലേക്ക് എത്തിയ ഛിന്നഗ്രഹങ്ങളില്‍ ഏറ്റവും ഭയപ്പെടേണ്ടതായിരുന്നു സിറ്റി കില്ലര്‍. ബഹിരാകാശത്ത് 48000 മൈല്‍ എന്ന് പറയുന്നത് വളരെ ചെറിയ വ്യത്യാസമാണ്. ഇത് വലിയൊരു കൂട്ടിയിടിലേക്ക് നയിച്ചാല്‍ ഭൂമിയിലെ ജീവജാലങ്ങള്‍ പകുതി ശതമാനത്തോളം ഇല്ലാതായി പോകാനും സാധ്യതയുണ്ട്.

പറഞ്ഞത് ഇങ്ങനെ

പറഞ്ഞത് ഇങ്ങനെ

നാളെ ചിലപ്പോള്‍ ഒരു മീഡിയാ കവറേജ് ഉണ്ടാവും. നിങ്ങള്‍ക്ക് ഞാനിത് അലര്‍ട്ട് നല്‍കുന്നു. അടുത്ത് 30 മിനുട്ടിനുള്ളില്‍ 130 മീറ്റര്‍ നീളമുള്ള ഛിന്നഗ്രഹം ഭൂമിയെ ഉരസാവുന്ന ദൂരത്തിലുള്ള കടന്നുപോകും. ഇങ്ങനെയായിരുന്നു നാസയുടെ പ്ലാനറ്ററി ഡിഫന്‍സ് ഓഫീസര്‍ ലിന്‍ഡ്‌ലെ ജോണ്‍സന്റെ ഇമെയില്‍. ഇത് ജൂലായ് 24നാണ് അയച്ചത്. 24 മണിക്കൂര്‍ മുമ്പാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയതെന്ന് ഈ മെയിലില്‍ ജോണ്‍സന്‍ പറയുന്നുണ്ട്.

വീണ്ടും ഛിന്നഗ്രഹം

വീണ്ടും ഛിന്നഗ്രഹം

എത്തുന്നത്. ഭൂമിയെ ഇടിക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയിലാണ് ഇതിനെ നാസ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാസ ഇതിനെ കണ്ടെത്തി എന്നുള്ളതാണ് തല്‍ക്കാലത്തേക്ക് ആശ്വാസം നല്‍കുന്നത്. 430 മീറ്ററോളം നീളമുണ്ടാകുമെന്നാണ് നാസ നല്‍കുന്ന സൂചന. മൂന്നിലധികം പിരമിഡുകളുടെ വലിപ്പമാണ് കൃത്യമായ രൂപം. ഭൂമിയില്‍ നിന്ന് 4.2 മില്യണ്‍ കിലോമീറ്റര്‍ ദൂരത്ത് കൂടെ ഇത് കടന്നുപോകുമെന്നാണ് സൂചന. എന്നാല്‍ അപകടകാരി തന്നെയാണ് ഇതെന്ന് നാസ പറയുന്നു.

 ഉഗ്രശേഷിയുള്ള അപകടകാരി

ഉഗ്രശേഷിയുള്ള അപകടകാരി

സിറ്റി കില്ലര്‍ ഛിന്നഗ്രഹം ഉഗ്രശേഷിയുള്ളതാണെന്നന പ്രൊഫസര്‍ അലന്‍ ഡുഫി പറയുന്നു. ഹിരോഷിമയില്‍ പതിച്ച അണുബോംബിനേക്കാളുടെ 30 തവണ വീര്യമേറിയതാണ് ഈ ഛിന്നഗ്രഹം. ഭൂമിയുമായി ചെറിയൊരു ഉരസല്‍ തന്നെ ലക്ഷകണക്കിന് പേരുടെ ജീവന്‍ അപഹരിക്കും. അതേസമയം ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങള്‍ പ്ലാനറ്ററി ഡിഫന്‍സിനായി ഒന്നും ചെയ്യുന്നില്ലെന്ന് ലിന്‍ഡ്‌ലെ ജോണ്‍സണ്‍ കുറ്റപ്പെടുത്തി. 50 മൈല്‍ ദൂരത്തിലുള്ള എല്ലാം ഇല്ലാതാവുമെന്നാണ് സിറ്റി കില്ലറിന്റെ ഇംപാക്ടിനെ നാസ സൂചിപ്പിച്ചിരിക്കുന്നത്.

എന്തുകൊണ്ട് പിഴച്ചു

എന്തുകൊണ്ട് പിഴച്ചു

അതിവേഗമുള്ള ഛിന്നഗ്രഹങ്ങളെ സാധാരണ നാസ കൃത്യമായി കണ്ടെത്താറുണ്ട്. എന്നാല്‍ ഇതില്‍ നിന്ന് അല്‍പം വേഗത കുറഞ്ഞത് കൊണ്ടാണ് നാസയ്ക്ക് പിഴച്ചത്. അറ്റ്‌ലസ് ടെലസ്‌കോപ്പിന്റെ ആവശ്യകത നാസയ്ക്ക് വര്‍ധിച്ച് വരികയാണ്. പാന്‍ സ്റ്റാര്‍സ് നിരീക്ഷണവും അത്യാവശ്യമാണ്. അതേസമയം സിറ്റി കില്ലര്‍ കടലില്‍ പതിച്ചാല്‍ മെഗാ സുനാമിയായി അത് മാറുമെന്നും നാസയ്ക്ക് ഭയമുണ്ടായിരുന്നു. അതേസമയം ഛിന്നഗ്രഹ നിരീക്ഷണം ഇതിന് ശേഷം ശക്തമാക്കിയതായിട്ടാണ് നാസ പറയുന്നത്.

അപകടകാരിയായ ഡിഎ1 ഛിന്നഗ്രഹം.... 60 വര്‍ഷത്തിനുള്ളില്‍ അത് സംഭവിക്കും, മുന്നറിയിപ്പ് ഇങ്ങനെ

English summary
city killer narrowly passed earth but nasa never knows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X