Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത ഭാരമുള്ള അറബിയെ ഖബറടക്കിയത് ക്രെയ്ന്‍ ഉപയോഗിച്ച്

റിയാദ് : അമിത ഭാരമുള്ള അറബിയുടെ മരണാനന്തര ചടങ്ങ് നടത്തിയത് ക്രെയിന്‍ ഉപയോഗിച്ച്. സൗദി അറേബ്യയിലാണ് സംഭവം നടക്കുന്നത്. ഇയാള്‍ക്ക് 220 കിലോ ഭാരമുണ്ടായിരുന്നു. ഇത്രയും ഭാരം ആള്‍ക്കാര്‍ക്ക് താങ്ങാനാവാത്തതു കൊണ്ടാണ് ഇത്തരത്തില്‍ അടക്കം ചെയ്തത്.

saudi

സൗദിയിലെ ഖാമിസ് മുഷൈറ്റ് എന്ന സ്ഥലത്താണ് സംഭവം. മരണപ്പെട്ട ആളുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹം ഉയര്‍ത്തി കുഴിയില്‍ വയ്ക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ശ്രമം പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ക്രെയിന്‍ ഉപയോഗിച്ച് ഇയാളുടെ മൃതദേഹം ഖബറടക്കിയത്.

അമിത ഭാരം മൂലം മാസങ്ങളായി ചികിത്സയിലായിരുന്നു ഇയാള്‍. അറബി പത്രമായ സബ്ദാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+