Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാർ വെളുത്ത റിബൺ കെട്ടണം അല്ലെങ്കിൽ വെടിയുതിർക്കും; മരിയുപോളിൽ പുതിയ അറിയിപ്പുമായി റഷ്യ

കിയെവ്; യുക്രൈനിലെ മരിയുപോളിലെ സിവിലിയൻ പൗരൻമാർക്ക് മുന്നറിയിപ്പുമായി റഷ്യൻ സൈന്യം. സാധാരണക്കാർ അവരുടെ വസ്ത്രത്തിന്റെ കൂടെ വെളുത്ത റിബൺ ധരിക്കണമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇവരെ പെട്ടെന്ന് തിരിച്ചറിയാനും ഇവർക്കെതിരെ വെടിയുതിർക്കാതെ ഇരിക്കാനുമാണ് ഈ മുന്നറിയിപ്പ്. റിബൺ ഇല്ലാത്ത പക്ഷം വെടിയുതിർക്കുമെന്നും അറിയിപ്പിൽ പറയുന്നു.

മരിയുപോളിലെ മേയറുടെ ഉപദേഷ്ടാവായ പെട്രോ ആൻഡ്രിയുഷ്ചെങ്കോ ആണ് ടെലി ഗ്രാം വഴി ഈ വാർത്ത പുറത്ത് വിട്ടത്. "സ്വയം അടയാളപ്പെടുത്താൻ സിവിലിയന്മാർ വെള്ള റിബൺ ധരിക്കണമെന്ന് അധിനിവേശക്കാർ പറയുന്നു. അത്തരം റിബണുകളില്ലാതെ തെരുവിൽ കാണുന്ന ആർക്ക് നേരെ വെടിയുതിർക്കുമെന്ന ഭീഷണികളിലേക്ക് അവർ തിരിഞ്ഞു," അദ്ദേഹം എഴുതി. അതേ സമയം യുക്രൈൻ സൈന്യത്തിനെ പെട്ടെന്ന് തിരിച്ചറിയാനുള്ള റഷ്യയുടെ പുതിയ നീക്കമാണ് ഇതെന്നാണ് യുക്രൈൻ പറയുന്നത്.

russiaukrainewar

നേരത്തെ യുക്രൈന്റെ തലസ്ഥാന ന ഗരത്തിന് സമീപമുള്ള ബുച്ച പട്ടണത്തിൽ നടന്ന സിവിലിയൻ കൊലപാതകങ്ങളിൽ റഷ്യക്ക് നിരവധി വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. തെരുവിൽ സാധാരണക്കാരുടെ മൃതദേഹങ്ങൾ കിടക്കുന്നതും കൂട്ടശവക്കുഴികളിൽ ശവങ്ങൾ കിടക്കുന്നതും തുടങ്ങി നിരവധി ചിത്രങ്ങൾ റഷ്യക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇന്ത്യ അടക്കം നിരവധി രാജ്യങ്ങൾ ഇക്കാര്യത്തിൽ റഷ്യയെ കുറ്റപ്പെടുത്തി. ഈ സംഭവങ്ങൾ മരിയുപോളിൽ ആവർത്തിക്കാതിരിക്കാനാണ് സിവിലിയൻമാരെ തിരിച്ചറിയാൻ റഷ്യ പുതിയ മാർ ഗം സ്വീകരിച്ചിരിക്കുന്നത്.

ആയിരക്കണക്കിന് സാധാരണക്കാരാണ് നിലവിൽ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നത്. ഇവരിൽ ധാരാളം സ്ത്രീകളും കൂട്ടികളും ഉൾപ്പെട്ടിട്ടുണ്ട്. ഇവർക്ക് ഭക്ഷണം പോലും എത്തിക്കാൻ സാധിക്കുന്നില്ല എന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏഴ് ആഴ്ചയോളമായി ന ഗരത്തിൽ ആക്രമണം നടക്കുന്നു. മരിയുപോളിലെ യുക്രൈൻ സൈന്യത്തോട് കീഴടങ്ങാൻ ബുധനാഴ്ച റഷ്യൻ സൈന്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇവിടെ കീഴടങ്ങാൻ തയ്യാറാകതെ മികച്ച പ്രതിരോധം തീർത്തിരിക്കുകയാണ് യുക്രൈൻ സൈന്യം. അതോടൊപ്പം പരിക്കേറ്റ സാധാരണക്കാരെ ഒഴിപ്പിക്കാൻ സഹായിക്കണമെന്ന് ഇവർ അഭ്യർത്ഥിക്കുന്നുണ്ട്.

അതേസമയം മരിയുപോളിൽ കുടുങ്ങിയ സിവിലിയൻമാരെയും സൈനികരെയും സുരക്ഷിതമായി കടന്നുപോകാൻ സമ്മതിച്ചാൽ പകരമായി റഷ്യൻ യുദ്ധത്തടവുകാരെ സ്വതന്ത്രമാക്കാമെന്ന് യുക്രൈൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു. മരിയുപോളിൽ സ്ഥിതി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണെന്നും. ഏകദേശം 100,000 പേർക്ക് ഭക്ഷണമോ മെഡിക്കൽ സാധനങ്ങളോ ഒന്നും ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫെബ്രുവരി 24 ന് അധിനിവേശത്തിന്റെ തുടക്കം മുതൽ തന്നെ റഷ്യ ലക്ഷ്യം വെച്ച ന ഗരങ്ങളിൽ ഒന്നാണ് തുറമുഖ നഗരമായ മരിയുപോൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+