കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനിലെ സൂഫി ദേവാലയത്തില്‍ ഐസിസ്‌ ചാവേറാക്രമണം; 52 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

സൂഫി ആരാധനാലയത്തില്‍ നടന്നത് ചാവേര്‍ ബോംബാക്രമണമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 20 ആംബുലന്‍സും 50 സൈനീകര്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് പാക്‌സ്താന്‍ സേന ഉപസേനാനിപതി ജനറല്‍ അസിം പറഞ്ഞു.

  • By Akshay
Google Oneindia Malayalam News

ക്വെറ്റ: പാകിസ്ഥാനിലെ സൂഫി ദേവാലയത്തിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 52 പേര്‍ മരിച്ചു. 100 പേര്‍ക്ക് പരിക്ക് പറ്റി. ആക്രമണത്തിന് പിന്നില്‍ ഐസിസ് ആണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം ബലോചിസ്ഥാനിലെ സൂഫി സന്യാസി ഷാന്‍ നൂറാനിയുടെ ആഘോഷ വേളയില്‍ ആരാധകര്‍ പങ്കെടുക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായത്. സെക്കന്‍ ക്വെറ്റ യില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തില്‍ 52 പേര്‍ മരിക്കുകയും നൂറ്റഞ്ചോളം പേര്‍ക്ക് പരിക്ക് പറ്റിയതായും പ്രവിശ്വയിലെ ആഭ്യന്തര മന്ത്രി ഷര്‍ഫ്രാസ് ബുക്തി പറഞ്ഞു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ആരാധകര്‍ ഭക്തിപരമായ പാട്ടിലും നൃത്തത്തിലും ഏര്‍പ്പെട്ട സമയത്താണ് സ്‌ഫോടനമുണ്ടായത്. അപകടം നടന്ന സൂഫി ആരാധനാലയത്തിലേക്ക് കറാച്ചിയില്‍ നിന്നാണ് ആംബുലന്‍സ് വരേണ്ടത്.

ISIS

എന്നാല്‍ കറാച്ചിയില്‍ നിന്ന് വാഹനങ്ങള്‍ എത്താന്‍ മൂന്നോ നാലോ മണിക്കൂര്‍ സമയമെടുക്കും. സുഫി ആരാധനാലയം സ്ഥിതിചെയ്യുന്നത് റിമോട്ട് ഏരിയയില്‍ ആയതിനാല്‍ പ്രഥമ ശുശ്രൂഷ നല്‍കേണ്ട സാഹചര്യം ആരാധനാലയത്തിന് സമീപം ഉണ്ടായിരുന്നില്ല. സുഫി ആരാധനാലയത്തില്‍ ന്യൂനപക്ഷം ഷിയ മുസ്ലീങ്ങളും സുന്നി മുസ്ലീങ്ങളും സന്ദര്‍ശിക്കാറുണ്ട്.

സൂഫി ആരാധനാലയത്തില്‍ നടന്നത് ചാവേര്‍ ബോംബാക്രമണമാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. 20 ആംബുലന്‍സും 50 സൈനീകര്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ടെന്ന് പാക്‌സ്താന്‍ സേന ഉപസേനാനിപതി ജനറല്‍ അസിം പറഞ്ഞു. 45 ആംബുലന്‍സും 100 ട്രൂപ്പ് പട്ടാലക്കാരും സംഭവ സ്ഥലത്ത് എത്തികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
At least 52 people, including women and children, were killed and over 100 sustained injuries in an explosion that struck Dargah Shah Noorani in Khuzdar district Saturday evening.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X