ലാപ്പ്ടോപ്പും ടാബ് ലറ്റുകളും ഓര്‍മ്മ കുറയ്ക്കുമെന്ന് പഠനം; ചിന്താശേഷിയെയും ബാധിക്കും
വാഷിംഗ്ടണ്‍: ലാപ്പ്ടോപ്പുകളും ടാബ്ലറ്റുകളും ഉപയോഗിച്ച് വായിക്കുന്നത് ഓര്‍മ്മശക്തി കുറയ്ക്കുമെന്ന് പഠനം. വായിക്കുന്ന വിവരങ്ങള്‍ വിശകലനം ചെയ്യാനും വ്യാഖ്യാനിക്കാനുള്ള കഴിവും ലാപ്പ് ടോപ്പിന്റെയും ടാബ ല്റ്റിന്റേയും നിരന്തരമുള്ള ഉപയോഗം ഇല്ലാതാക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. ഇത് ഓര്‍മ്മ നഷ്ടപ്പെടുന്നതിന് ഇടയാക്കുമെന്നും അമേരിക്കയിലെ ഡാര്ട്ട്മൗത്ത്് കോളേജിലെ ടില്റ്റ്ഫാക്ടര് ലാബാണ് പഠനം നടത്തിയിട്ടുള്ളത്.
ഡിജിറ്റല്‍ മാധ്യമങ്ങളെ വായനക്കായി കൂടുതലായി ആശ്രയിക്കുന്നവര്ക്കുള്ള മുന്നറിയിപ്പാണ് പുതിയ പഠനഫലം. ഇത് ചിന്താശേഷിയെക്കൂടി ബാധിക്കുമെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്കുന്നു. ഒരേ വിവരങ്ങള്‍ പുസ്തകങ്ങളില്‍ വായിക്കുന്നതും ഇലക്ട്രോണിക് ഉപകരങ്ങളില് വായിക്കുന്നതും വ്യക്തികളിലുണ്ടാക്കുന്ന മാറ്റത്തെക്കുറിച്ച് പഠിക്കുന്നതിനായി നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍ ഉരുത്തിരിഞ്ഞ് വന്നിട്ടുള്ളത്.

ഒരേ വിവരങ്ങള്‍ പേപ്പറിലും ടാബ് ലറ്റ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിലും വായിക്കാന്‍ നല്‍കിയാണ് പഠനം നടത്തിയത്. ഡിജിറ്റല്‍ മാധ്യമങ്ങള്വ്യക്തിയുടെ ശ്രദ്ധ, ശ്രദ്ധാവ്യതിയാനം എന്നിവയെ ഏത് തരത്തിലാണ് ബാധിക്കുന്നതെന്ന് പഠനം പരിശോധിച്ചുവെന്ന് ടീം തലവന്‍ ജിയോഫ് കൗഫ്മാന്‍ പറയുന്നു.
നാല് ഘട്ടങ്ങളായി വേര്‍തിരിച്ച് നടത്തിയ പഠനത്തില്‍ 20 വയസ്സിനും 24 വയസ്സിനുമിടയിലുള്ള 300 പേരാണ് പങ്കെടുത്തത്. ഇവരോട് ലാപ്പ്ടോപ്പില്‍ പിഡിഎഫ് ഫയലിലും പ്രിന്ററ് ചെയ്ത പേപ്പറിലും ഒരേ ചെറുകഥ വായിക്കാന്‍ ആവശ്യപ്പെട്ട ശേഷം ചോദ്യങ്ങള്‍ ചോദിക്കുകയും പേപ്പറും പെന്‍സിലും ഉപയോഗിച്ച് കോംപ്രിഹെന്ഷന് ടെസ്റ്റും നടത്തി. ഇതില്‍ 60 പേര്‍ക്കും ഓര്‍ത്തെടുക്കാന്‍ കഴിയുന്നത് പേപ്പറില്‍ വായിച്ചിട്ടുള്ള കാര്യങ്ങളാണ്. 48 ശതമാനം ആളുകള്‍ക്ക് മാത്രമേ ഡിജിറ്റല്‍ മാധ്യമത്തില്‍ വായിച്ച കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ സാധിച്ചിട്ടുള്ളൂ എന്ന് ഗവേഷകര്‍ കണ്ടെത്തി. ഇതേ രീതിയില്‍ രണ്ടാമത് നടത്തിയിട്ടുള്ള പഠത്തിന്റെ ഫലവും ഇതുതന്നെയാണ്.
വായിച്ച കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും അവ വിശകലനം ചെയ്യുന്നതിനുമുള്ള കഴിവ് വര്‍ദ്ധിക്കുന്നത് പുസ്തകങ്ങളുപയോഗിച്ച് വായിക്കുമ്പോഴാണെന്ന് കണ്ടെത്തി. വായിക്കുന്ന കാര്യങ്ങളുടെ സംഗ്രഹങ്ങളാണ് ഡിജിറ്റല്‍ മാധ്യമങ്ങളുപയോഗിക്കുന്നവര്ക്ക് ലഭിക്കുക. വ്യക്തികളിലെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവും ആത്മാഭിമാനവും വര്‍ദ്ധിക്കുന്നത് പുസ്തകത്തിലോ പേപ്പറിലോ വായിക്കുമ്പോഴാണെന്നും ഗവേഷകര്‍ കണ്ടെത്തിക്കഴിഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications