ഗസ്നിയില്‍ താലിബാനുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; 90 അഫ്ഗാന് പോലിസുകാര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിലെ സുപ്രധാന നഗരങ്ങളിലൊന്നായ ഗസ്നിയുടെ നിയന്ത്രണത്തിനായി താലിബാനും അഫ്ഗാന് പോലിസും തമ്മില്‍ മൂന്നുദിവസമായി തുടരുന്ന പോരാട്ടത്തിന് ശമനമില്ല.വളരെ തന്ത്രപ്രധാനമായ നഗരമാണ് തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗസ്നി. മാത്രമല്ല, കാന്തഹാറുറിനെ കാബൂളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന ഹൈവെയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഗസ്നിയുടെ നിയന്ത്രണം ആര്‍ക്കാണോ അവര്‍ക്കാണ് സമീപ പ്രവിശ്യകളായ പക്ടിക്കയുടെയും സബൂലിന്റെയും നിയന്ത്രണം.

ആക്രമണം തുടങ്ങിയത് വെള്ളിയാഴ്ച
വെള്ളിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ മിക്കപ്രദേശങ്ങളുടെയും നിയന്ത്രണം താലിബാന് പിടിച്ചടക്കിയതായി പ്രദേശികവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

നഗരം താലിബാന് നിയന്ത്രണത്തില്‍
ഗവര്‍ണറുടെ കാര്യാലയം, പോലിസ് ആസ്ഥാനം, രഹസ്യാന്വേഷണ വിഭാഗം ഓഫീസ് എന്നിവ മാത്രമാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും ഇവ കൂടി പിടിച്ചെടുക്കാനുള്ള ശക്തമായ നീക്കമാണ് താലിബാന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും ഗസ്നിയില്‍ നിന്നുള്ള ജനപ്രതിനിധി ചമന്‍ ഷാ ഇഹ്തിമാദി പറഞ്ഞു.

അപകടകരമായ സ്ഥിതിയെന്ന്
അഫ്ഗാന് പോലീസും രഹസ്യാന്വേഷണ വിഭാഗവുമാണ് താലിബാനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നും സൈന്യത്തിന്റെ സഹായം ഇല്ലാതെയാണ് പോരാട്ടമെന്നും പ്രവിശ്യ കൗണ്‍സിലര്‍ നസീര്‍ അഹ്മദ് ഫഖിരി അറിയിച്ചു. അത്യന്തം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന്റെ അവകാശവാദം
അതേസമയം, നഗരത്തിന്റെ നിയന്ത്രണത്തിന് അഫ്ഗാന് സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്നാണ് അഫ്ഗാന് സൈനിക തലവന്‍ മുഹമ്മദ് ശരീഫ് യഫ്ത്താലി അവകാശപ്പെട്ടു. തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം സൈന്യത്തിന്റെ കൈയിലാണെന്നും താലിബാന് പോരാളികള്‍ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നാണ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍കാര്‍ക്കെതിരേ യു.എസ് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈനിക വക്താവ് അറിയിച്ചു.

തന്ത്രപ്രധാന നഗരം
വളരെ തന്ത്രപ്രധാനമായ നഗരമാണ് തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗസ്നി. മാത്രമല്ല, കാന്തഹാറുറിനെ കാബൂളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന ഹൈവെയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഗസ്നിയുടെ നിയന്ത്രണം ആര്‍ക്കാണോ അവര്‍ക്കാണ് സമീപ പ്രവിശ്യകളായ പക്ടിക്കയുടെയും സബൂലിന്റെയും നിയന്ത്രണം.

നൂറിലേറെ മരണം
ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് വ്യക്തതയില്ലെങ്കിലും ചുരുങ്ങിയത് 90 സുരക്ഷാ ഉദ്യോഗസ്ഥരും 13 സിവിലിയന്മാരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. താലിബാന് ഭാഗത്തുള്ള നാശനഷ്ടങ്ങള്‍ എത്രയെന്ന് വ്യക്തമല്ല.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications