കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗസ്‌നിയില്‍ താലിബാനുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു; 90 അഫ്ഗാന്‍ പോലിസുകാര്‍ കൊല്ലപ്പെട്ടു

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിലെ സുപ്രധാന നഗരങ്ങളിലൊന്നായ ഗസ്‌നിയുടെ നിയന്ത്രണത്തിനായി താലിബാനും അഫ്ഗാന്‍ പോലിസും തമ്മില്‍ മൂന്നുദിവസമായി തുടരുന്ന പോരാട്ടത്തിന് ശമനമില്ല.വളരെ തന്ത്രപ്രധാനമായ നഗരമാണ് തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നി. മാത്രമല്ല, കാന്തഹാറുറിനെ കാബൂളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന ഹൈവെയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഗസ്‌നിയുടെ നിയന്ത്രണം ആര്‍ക്കാണോ അവര്‍ക്കാണ് സമീപ പ്രവിശ്യകളായ പക്ടിക്കയുടെയും സബൂലിന്റെയും നിയന്ത്രണം.

ആക്രമണം തുടങ്ങിയത് വെള്ളിയാഴ്ച

ആക്രമണം തുടങ്ങിയത് വെള്ളിയാഴ്ച

വെള്ളിയാഴ്ച തുടങ്ങിയ ആക്രമണത്തില്‍ നിരവധി പോലിസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നഗരത്തിന്റെ മിക്കപ്രദേശങ്ങളുടെയും നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയതായി പ്രദേശികവാസികളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

 നഗരം താലിബാന്‍ നിയന്ത്രണത്തില്‍

നഗരം താലിബാന്‍ നിയന്ത്രണത്തില്‍

ഗവര്‍ണറുടെ കാര്യാലയം, പോലിസ് ആസ്ഥാനം, രഹസ്യാന്വേഷണ വിഭാഗം ഓഫീസ് എന്നിവ മാത്രമാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളതെന്നും ഇവ കൂടി പിടിച്ചെടുക്കാനുള്ള ശക്തമായ നീക്കമാണ് താലിബാന്റെ ഭാഗത്തുനിന്നുണ്ടാവുന്നതെന്നും ഗസ്‌നിയില്‍ നിന്നുള്ള ജനപ്രതിനിധി ചമന്‍ ഷാ ഇഹ്തിമാദി പറഞ്ഞു.

 അപകടകരമായ സ്ഥിതിയെന്ന്

അപകടകരമായ സ്ഥിതിയെന്ന്

അഫ്ഗാന്‍ പോലീസും രഹസ്യാന്വേഷണ വിഭാഗവുമാണ് താലിബാനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കുന്നതെന്നും സൈന്യത്തിന്റെ സഹായം ഇല്ലാതെയാണ് പോരാട്ടമെന്നും പ്രവിശ്യ കൗണ്‍സിലര്‍ നസീര്‍ അഹ്മദ് ഫഖിരി അറിയിച്ചു. അത്യന്തം അപകടകരമായ സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൈന്യത്തിന്റെ അവകാശവാദം

സൈന്യത്തിന്റെ അവകാശവാദം

അതേസമയം, നഗരത്തിന്റെ നിയന്ത്രണത്തിന് അഫ്ഗാന്‍ സൈന്യത്തിന്റെ നിയന്ത്രണത്തില്‍ തന്നെയാണെന്നാണ് അഫ്ഗാന്‍ സൈനിക തലവന്‍ മുഹമ്മദ് ശരീഫ് യഫ്ത്താലി അവകാശപ്പെട്ടു. തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം സൈന്യത്തിന്റെ കൈയിലാണെന്നും താലിബാന്‍ പോരാളികള്‍ ജനങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്നാണ് പോരാട്ടം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. താലിബാന്‍കാര്‍ക്കെതിരേ യു.എസ് സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയതായി സൈനിക വക്താവ് അറിയിച്ചു.

 തന്ത്രപ്രധാന നഗരം

തന്ത്രപ്രധാന നഗരം

വളരെ തന്ത്രപ്രധാനമായ നഗരമാണ് തലസ്ഥാനമായ കാബൂളില്‍ നിന്ന് 150 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗസ്‌നി. മാത്രമല്ല, കാന്തഹാറുറിനെ കാബൂളുമായി ബന്ധിപ്പിക്കുന്ന സുപ്രധാന ഹൈവെയിലാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഗസ്‌നിയുടെ നിയന്ത്രണം ആര്‍ക്കാണോ അവര്‍ക്കാണ് സമീപ പ്രവിശ്യകളായ പക്ടിക്കയുടെയും സബൂലിന്റെയും നിയന്ത്രണം.

 നൂറിലേറെ മരണം

നൂറിലേറെ മരണം

ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് വ്യക്തതയില്ലെങ്കിലും ചുരുങ്ങിയത് 90 സുരക്ഷാ ഉദ്യോഗസ്ഥരും 13 സിവിലിയന്‍മാരും കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. താലിബാന്‍ ഭാഗത്തുള്ള നാശനഷ്ടങ്ങള്‍ എത്രയെന്ന് വ്യക്തമല്ല.

English summary
clash errupted between army and taliban in afganistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X