അധ്യാപകന്‍ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു
കൊളംബോ: വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. ഒന്‍പത് വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ പരാതിയെത്തുടര്‍ന്നാണ് അധ്യാപകന്‍ അറസ്റ്റിലാകുന്നത്. തന്‍റെ ക്‌ളാസിലെ ഭൂരിഭാഗം വിദ്യാര്‍ഥിനികളെയും പീഡിപ്പിച്ചതായി അധ്യാപകന്‍ പൊലീസിനോട് പറഞ്ഞു.ലങ്കന്‍ പത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തത്.മെഡിരിഗിരിയയിലെ പ്രശസ്‌തമായ ഒരു സ്‌കൂളിലാണ് സംഭവം നടക്കുന്നത്.
വിദ്യാര്‍ഥിനികളെ പഠിപ്പിയ്‌ക്കുന്നതിനിടയില്‍ തന്റെ മേശയ്‌ക്കരികിലേക്ക് വിളിച്ച് വരുത്തുക ഇയാളുടെ പതിവായിരുന്നു. കുട്ടികളെ വിളിച്ച് വരുത്തി അവരുടെ ശരീരഭാഗങ്ങളില്‍ ഇയാള്‍ സ്‌പര്‍ശിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അധ്യാപകന്‍ പിന്തുടരുന്ന രിതി ഇതു തന്നെയാണ്

കുട്ടികള്‍ വീട്ടില്‍ പരാതിപ്പെടാന്‍ ആദ്യം മടിച്ചിരുന്നു. ചില രക്ഷകര്‍ത്താക്കള്‍ ആദ്യം കാര്യത്തെ ഗൗരവമായി പരിഗണിച്ചിരുന്നില്ല. രണ്ട് വിദ്യാര്‍ഥിനികളുടെ രക്ഷകര്‍ത്താക്കള്‍ മാത്രമാണ് പൊലീസിനെ സമീപിച്ചത്.
അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്‌തു. മറ്റ് വിദ്യാര്‍ഥിനികളും പീഡനത്തിന് ഇരയായത് കൊണ്ട് സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടന്ന് വരികയാണ്.












Click it and Unblock the Notifications