ഭൂമിയുടെ ചൂട് കൂടുന്നുവെന്ന് നാസയുടെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: ഈ കാലഘട്ടത്തിലെ ഏറ്റവും ചൂടുകൂടിയ മാസം ഫെബ്രുവരിയാണെന്ന് നാസയുടെ പഠനം. ഭൂമിയുടെ താപനില ക്രമാതീതമായി ഉയരുന്നതായും നാസ പറയുന്നു. ഇപ്പോഴുണ്ടാകുന്ന ചൂടിന്റെ കാരണം മനുഷ്യ നിര്‍മ്മിത ഹരിതഗൃഹ വാതകത്തിന്റെ ഫലമാണെന്ന് നാസ മുന്നറിയിപ്പ് നല്കുന്നു.
കണക്കുകളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട മാസമായി ഫെബ്രുവരി മാറുമ്പോള്‍ വരും മാസങ്ങളിലെ ചൂട് സര്‍വ്വകാല റെക്കോര്‍ഡുകളേക്കാള്‍ തകൂടുതലാകുമെന്ന് നാസ വ്യക്തമാക്കുന്നു. കല്‍ക്കരി തുടങ്ങിയവയില്‍ നിന്നും വരുന്ന കാര്‍ബണ്‍ ഡയോക്സൈഡാണ് പ്രധാന വില്ലനെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് വേഗത്തിലായിട്ടുണ്ട്. സാധാരണ ഫെബ്രുവരിയില്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലാണിത്. 1.35 ഡിഗ്രി സെന്റിഗ്രേഡാണ് ഫെബ്രുവരിയില്‍ താപനിലയില്‍ വന്ന വര്‍ധന.
ജനുവരിയില്‍ തന്നെ താപനിലയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരിയിലേതിനേക്കാള്‍ 0.2 ഡിഗ്രി കൂടുതലാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. ഇങ്ങനെപോയാല്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തുമെന്നും നാസ മുന്നറിയിപ്പ് നല്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications