കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയുടെ ചൂട് കൂടുന്നുവെന്ന് നാസയുടെ മുന്നറിയിപ്പ്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: ഈ കാലഘട്ടത്തിലെ ഏറ്റവും ചൂടുകൂടിയ മാസം ഫെബ്രുവരിയാണെന്ന് നാസയുടെ പഠനം. ഭൂമിയുടെ താപനില ക്രമാതീതമായി ഉയരുന്നതായും നാസ പറയുന്നു. ഇപ്പോഴുണ്ടാകുന്ന ചൂടിന്റെ കാരണം മനുഷ്യ നിര്‍മ്മിത ഹരിതഗൃഹ വാതകത്തിന്റെ ഫലമാണെന്ന് നാസ മുന്നറിയിപ്പ് നല്‍കുന്നു.

കണക്കുകളില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട മാസമായി ഫെബ്രുവരി മാറുമ്പോള്‍ വരും മാസങ്ങളിലെ ചൂട് സര്‍വ്വകാല റെക്കോര്‍ഡുകളേക്കാള്‍ തകൂടുതലാകുമെന്ന് നാസ വ്യക്തമാക്കുന്നു. കല്‍ക്കരി തുടങ്ങിയവയില്‍ നിന്നും വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡാണ് പ്രധാന വില്ലനെന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Earth

ആര്‍ട്ടിക് സമുദ്രത്തിലെ മഞ്ഞുപാളികള്‍ ഉരുകുന്നത് വേഗത്തിലായിട്ടുണ്ട്. സാധാരണ ഫെബ്രുവരിയില്‍ ഉണ്ടാകുന്നതിനേക്കാള്‍ കൂടുതലാണിത്. 1.35 ഡിഗ്രി സെന്റിഗ്രേഡാണ് ഫെബ്രുവരിയില്‍ താപനിലയില്‍ വന്ന വര്‍ധന.

ജനുവരിയില്‍ തന്നെ താപനിലയില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ജനുവരിയിലേതിനേക്കാള്‍ 0.2 ഡിഗ്രി കൂടുതലാണ് ഫെബ്രുവരിയില്‍ രേഖപ്പെടുത്തിയത്. ഇങ്ങനെപോയാല്‍ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കെത്തുമെന്നും നാസ മുന്നറിയിപ്പ് നല്‍കുന്നു.

English summary
A dramatic surge in the Earth’s surface temperatures took place in February which saw the biggest month-on-month rise in global warming on record, latest figures released by Nasa show.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X