Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലാവസ്ഥ വൃതിയാനം ഉയര്‍ന്ന 'വെറ്റ്-ബള്‍ബ് താപനില'യിലേക്ക് നയിക്കുന്നു? ആശങ്ക

ദുബായ്: ഗള്‍ഫ് നാടുകളില്‍ കനത്ത ചൂട് ഉയരുകയാണ്. ജി സി സിയിലെ മിക്ക രാജ്യങ്ങളിലും ചൂട് 40 ഡിഗ്രിക്കും 50 ഡിഗ്രിക്കും ഇടയിലായി തുടരുകയാണ്. ചൂട് വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിരിക്കുകയാണ് ഭരണകൂടങ്ങള്‍. ചൂടിന്റെയും ഈര്‍പ്പത്തിന്റെയും അപകടകരമായ സംയോജനാണ് ഇത്തവണ ഗള്‍ഫ് മേഖലയില്‍ അഞ്ഞടിക്കുന്നത്.

ദുബായില്‍ അന്തരീക്ഷ താപനില 43 ഡിഗ്രി സെല്‍ഷ്യസ് (109 ഡിഗ്രി ഫാരന്‍ഹീറ്റ്) ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. എന്നാല്‍ അന്തരീക്ഷ ഊഷ്മാവ് മാത്രം തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് കാലാവസ്ഥാ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ വെറ്റ് ബള്‍ബ് താപനിലയെ കുറിച്ച് കാലാവസ്ഥ നിരീക്ഷകര്‍ ആശങ്കാകുലരാണ്. കാരണം, ഈ ആഴ്ച ദുബായില്‍ ഈര്‍പ്പത്തിന്റെ അളവ് 35 ശതമാനത്തിനും 45 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

heat

ദുബായില്‍ ഈ ആഴ്ച 30ഡിഗ്രി സെല്‍ഷ്യസിലേക്ക് വെറ്റ് ബള്‍ബ് താപനില കടന്നേക്കാം. ഇത് ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിക്കുന്ന ഘട്ടത്തിലേക്ക് കടന്നേക്കാം. ഇവ കാരണം മനുഷ്യര്‍ക്ക് വിയര്‍പ്പിലൂടെ 80 ശതമാനം ചൂട് നഷ്ടപ്പെടുന്നു. അതിനാല്‍ ഈര്‍പ്പവും വായുവിന്റെ താപനിലയും ഉയര്‍ന്നതാണെങ്കില്‍ അധിക ചൂട് പുറന്തള്ളുന്നത് ബുദ്ധിമുട്ടായ കാര്യമാണ്. ഒരു മനുഷ്യന്റെ ആന്തരിക ശരീര താപനില ഏകദേശം 37 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ വ്യായാമത്തിലൂടെ കൂടുതല്‍ ചൂട് ഉണ്ടാക്കുന്നു.

2010ല്‍ ഹ്യൂബര്‍ എന്ന ഗവേഷകന്‍ നടത്തിയ ഒരു സുപ്രധാന പഠനത്തില്‍, ആറ് മണിക്കൂറിനപ്പുറം 35 ഡിഗ്രി സെല്‍ഷ്യസ് വെറ്റ് ബള്‍ബ് താപനില നിലനില്‍ക്കുന്നത് ആളുകളില്‍ ഹൈപ്പര്‍തേര്‍മിയയ്ക്ക് കാരണമാകുമെന്നും ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങള്‍ അല്ലെങ്കില്‍ മരണത്തിന് കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയില്‍ അടക്കം വെറ്റ് ബള്‍ബ് താപനില ഉയര്‍ന്ന സാഹചര്യമുണ്ടായിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാളില്‍ ചൂടും ഈര്‍പ്പവും കൂടിച്ചേര്‍ന്ന് മനുഷ്യശരീരം വെന്തുപോകുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നെന്ന് കാലാവസ്ഥ റിപ്പോര്‍ട്ടറായ സോമിനി സെന്‍ ഗുപ്ത പങ്കുവച്ച ലേഖനത്തില്‍ കുറിച്ചിരുന്നു. ഒരു തെര്‍മോ മീറ്റര്‍ നനഞ്ഞ തുണിയില്‍ പൊതിഞ്ഞ് താപമളക്കുമ്പോള്‍ ചൂടും ഈര്‍പ്പവും 35 ഡിഗ്രീ സെല്‍ഷ്യസ് രേഖപ്പെടുത്തുന്ന പ്രതിഭാസത്തെയാണ് വെറ്റ് ബള്‍ബ് താപനില എന്ന് വിളിക്കുന്നത്.

കാലാവസ്ഥ വൃതിയാനം വെറ്റ് ബള്‍ബ് താപനിലയെ ഉയര്‍ത്താന്‍ കാരണമാകുമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം അപകടകരമായ വെറ്റ്-ബള്‍ബ് താപനില നിലനില്‍ക്കാന്‍ കാരണമായേക്കാം. ഈര്‍പ്പം കൂടുതലുള്ള ഉഷ്ണമേഖലാ പ്രദേശങ്ങള്‍, പ്രത്യേകിച്ച് മണ്‍സൂണ്‍ ബെല്‍റ്റിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ വെറ്റ് ബള്‍പ് താപനില ഉയരാന്‍ സാധ്യതയുണ്ട്.
ചൈന, ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍, ആഫ്രിക്കയിലെ സഹേല്‍ മേഖല എന്നിവയെല്ലാം പ്രധാന അപകട മേഖലകളായി കണക്കാക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+