കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലാവസ്ഥ ഉച്ചകോടിക്ക് തുടക്കം, 2030 തോടെ കാര്‍ബണ്‍ നിര്‍ഗമനം 35% കുറയ്ക്കും- മോദി

  • By Siniya
Google Oneindia Malayalam News

പാരീസ് : അന്താരാഷ്ട്ര കാലാവസ്ഥ ഉച്ചകോടിക്ക് പാരീസില്‍ തുടക്കമായി. അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യ കേന്ദ്രം വികസിത രാജ്യങ്ങളാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കുറഞ്ഞ ചിലവില്‍ ഹരിത ഊര്‍ജ്ജം ലഭ്യമാക്കാന്‍ വികസിത രാജ്യങ്ങള്‍ നേതൃത്വം നല്‍കണമെന്നും മോദി ഉച്ചകോടിയില്‍ പറഞ്ഞു. ഉച്ചകോടിയിലെ ഇന്ത്യന്‍ പവലിയന്‍ ഉദ്ഘാടനം ചെയ്തുക്കൊണ്ടാണ് പ്രധാനമന്ത്രി പറഞ്ഞത്. കാലാവസ്ഥ വ്യതിയാനം തടയുന്നതില്‍ പാരിസ് കാലാവസ്ഥ ഉച്ചകോടി വഴിതിരിവാകുമെന്ന് ബരാക് ഒബാമ അഭിപ്രായപ്പെട്ടു.

ഫ്രഞ്ച് പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഒളാന്ദാന്‍ അദ്ധ്യക്ഷത വഹിച്ചു. നവംബര്‍ 30 ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 11 ന് ആവസാനിക്കും. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും വലിയ കാലാവസ്ഥ ഉച്ചകോടിക്ക് പാരിസ് വേദിയാകുന്നത്. ഇന്നു ഉച്ചകോടി തുടങ്ങും മുന്‍പേ നേതാക്കള്‍ ഒരുമിനിറ്റ് മൗനമാചരിച്ചു. ഇന്ത്യയും ചൈനയും കാര്‍ബണ്‍ പുറം തള്ളള്‍ നിയന്ത്രിക്കുന്നതിനെ കുറിച്ച് പദ്ധതികള്‍ അവതരിപ്പിച്ചു. 180 രാജ്യങ്ങളാണ് പദ്ധതികള്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

ഉച്ചകോടിക്ക് തുടക്കം

ഉച്ചകോടിക്ക് തുടക്കം

വ്യതിയാനം ചര്‍ച്ച ചെയ്യാനുള്ള അന്താരാഷ്ട്ര ഉച്ചക്കോടിക്ക് പാരീസില്‍ തുടക്കമായി. 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഏറ്റവും വലിയ കാലാവസ്ഥ ഉച്ചകോടിക്ക് പാരിസ് വേദിയാകുന്നത്. 150 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കും.

മിഷന്‍ ഇന്നൊവേഷന്‍

മിഷന്‍ ഇന്നൊവേഷന്‍

കാര്‍ബണ്‍ രഹിത ഊര്‍ജ്ജത്തിനായുള്ള ഗവേഷണവും വികസനവും അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയാക്കാനുള്ള പദ്ധതിക്ക് ഇന്ത്യ, യു എസ്, ചൈന തുടങ്ങിയ 20 രാജ്യങ്ങള്‍ തിങ്കളാഴ്ച തുടക്കമിട്ടു. പദ്ധതിക്ക് 2000 കോടി ഡോളറാണ് വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ പകുതി യു.എസ്. നല്‍കും. 180 രാജ്യങ്ങളാണ് പദ്ധതികള്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

കാര്‍ബണ്‍ നിര്‍ഗമനം 35 ശതമാനം കുറയ്ക്കും

കാര്‍ബണ്‍ നിര്‍ഗമനം 35 ശതമാനം കുറയ്ക്കും

2030 ആകുമ്പോഴേക്കും ഇന്ത്യ കാര്‍ബണ്‍ നിര്‍ഗമനം 35 ശതമാനം കുറയ്ക്കുമെന്ന് മോദി പറഞ്ഞു. ഇതിന് വേണ്ടി വികസിത രാജ്യങ്ങള്‍ ഉത്തരവാദിത്തം നിറവേറ്റണം. കൂട്ടായ തീരുമാനങ്ങളും ആവശ്യമാണ്.

വാതകം പുറംന്തള്ളുന്നതിനെതിരെ മോദി

വാതകം പുറംന്തള്ളുന്നതിനെതിരെ മോദി

വികസിതരാഷ്ട്രങ്ങള്‍ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളല്‍ കുറയ്ക്കുന്നതിനുള്ള ബാധ്യത വികസ്വര രാഷ്ട്രങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്നതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി. പാരിസില്‍ ഉച്ചകോടി തുടങ്ങും മുമ്പ് പ്രമുഖ ബ്രട്ടീഷ് പത്രമായ 'ഫിനാന്‍ഷ്യല്‍ ടൈംസി'ല്‍ എഴുതിയ ലേഖനത്തിലാണ് മോദി വ്യക്തമാക്കിയത്.

രാജ്യാന്തര സൗരോര്‍ജ്ജ കൂട്ടുക്കെട്ട്

രാജ്യാന്തര സൗരോര്‍ജ്ജ കൂട്ടുക്കെട്ട്

ഇന്ത്യ-ഫ്രാന്‍സുമായി ചേര്‍ന്ന് രാജ്യാന്തര സൗരോര്‍ജ കൂട്ടുക്കെട്ടിന് തുടക്കം കുറിച്ചു. ഇതിനായി 30 മില്യണ്‍ ഡോളറും വാഗ്ദാനം ചെയ്തു.

ഉത്തരവാദിത്വം ഏറ്റെടുക്കണം

ഉത്തരവാദിത്വം ഏറ്റെടുക്കണം

കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ദൗത്യം പൂര്‍ത്തിയാക്കാന്‍ സമ്പന്നരാജ്യങ്ങളോട് മോദി നിര്‍ദേശിച്ചു.
ഫോസില്‍ ഇന്ധനങ്ങള്‍ വരുത്തുന്ന പ്രത്യാഘാതത്തെക്കുറിച്ച് ലോകത്തിന് അറിവില്ലാത്ത കാലത്ത് അവയുപയോഗിച്ച് അഭിവൃദ്ധിയുണ്ടാക്കിയവയാണ് സാമ്പന്നരാജ്യങ്ങളെന്ന് ചിലര്‍ പറയുന്നു. ശാസ്ത്രം പുരോഗമിക്കുകയും ബദല്‍ ഊര്‍ജം ലഭ്യമാവുകയും ചെയ്തകാലത്ത് വികസനത്തിന്റെ പാതയിലൂടെ യാത്ര തുടങ്ങിയ രാജ്യങ്ങളും സമ്പന്നരാജ്യങ്ങളുടെ അത്രയും ഉത്തരവാദിത്വം ഇക്കാര്യത്തില്‍ എടുക്കണമെന്നാണ് വാദം.

ഗാന്ധിജിയെ അനുസ്മരിച്ച് ഉച്ചകോടി

ഗാന്ധിജിയെ അനുസ്മരിച്ച് ഉച്ചകോടി

ഭാവിതലമുറയ്ക്കും പ്രകൃതിക്കും അനുയോജ്യമാംവിധം പ്രകൃതിവിഭവങ്ങള്‍ ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്ന ഗാന്ധിജിയുടെ ആഹ്വാനം മനസ്സില്‍ വെച്ചാണ് ഇന്ത്യ പാരിസ് ഉച്ചകോടിയെ സമീപിക്കുന്നതെന്ന് മോദി പറഞ്ഞു

രാഷ്ട്രതലവന്‍മാര്‍

രാഷ്ട്രതലവന്‍മാര്‍

ബുര്‍ഗെറ്റ് പാലസില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, യു എസ് പ്രസിഡണ്ട് ബരാക് ഒബാമ,റഷ്യന്‍ പ്രധാനമന്ത്രി വഌദിമര്‍ പുഡിന്‍, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗലാ മെര്‍ക്കല്‍, ചൈനീസ് പ്രസിഡണ്ട് ഷി ചിന്‍ പിംഗ്, തുടങ്ങിയ ജി 7, ജി 20 രാജ്യങ്ങളുടെ തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. 150 രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കും.

മിഷന്‍ ഇന്നൊവേഷനിലെ മറ്റുരാജ്യങ്ങള്‍

മിഷന്‍ ഇന്നൊവേഷനിലെ മറ്റുരാജ്യങ്ങള്‍

ഇന്ത്യ, അമേരിക്ക എന്നി രാജ്യങ്ങളെ ഉള്ർപ്പെടെ ഫ്രാന്‍സ്, ജര്‍മനി, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചിലി, ഡെന്‍മാര്‍ക്ക്, ഇന്‍ഡൊനീഷ്യ, ഇറ്റലി, ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, നോര്‍വേ, സൗദി അറേബ്യ, സ്വീഡന്‍, യു.എ.ഇ., ബ്രിട്ടന്‍ എന്നിവയാണ് പദ്ധതിയിലെ മറ്റു രാഷ്ട്രങ്ങള്‍.

English summary
climate change summit in paris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X