കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂമിയെ കാത്തിരിക്കുന്നത് വന്‍നാശം; അപ്രതീക്ഷിത പ്രളയം!! കാട്ടുതീ, ഞെട്ടിക്കുന്ന യുഎന്‍ റിപ്പോര്‍ട്ട്

Google Oneindia Malayalam News

Recommended Video

cmsvideo
UN Climate Report: Earth’s Oceans Are in ‘Big Trouble’

ന്യൂയോര്‍ക്ക്: ഭൂമി വന്‍ വിപത്ത് നേരിടാന്‍ പോകുന്നുവെന്ന് മുന്നറിയിപ്പ് നല്‍കുന്ന റിപ്പോര്‍ട്ട് ഐക്യരാഷ്ട്രസഭയില്‍. ന്യൂയോര്‍ക്ക് മുതല്‍ ഷാങ്ഹായ് വരെയുള്ള ലോകത്തെ പ്രമുഖ നഗരങ്ങളെല്ലാം വെള്ളത്തിനടിയികാന്‍ പോകുന്നുവെന്നാണ് മുന്നറിയിപ്പ്. നേരത്തെ പ്രവചിച്ചതിനേക്കാള്‍ വേഗത്തില്‍ കടല്‍ ജലനിരപ്പ് ഉയരുന്നതാണ് ഭീഷണി. ഹിമാലയത്തിലെയും അന്റാര്‍ട്ടിക്കയിലെയും മഞ്ഞുമലകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ത്വരിതഗതിയില്‍ ഉരുകുകയാണ്.

പതിനായിരങ്ങള്‍ക്ക് ജീവനോപാധിയായിരുന്നു മല്‍സ്യസമ്പത്ത് കുത്തനെ കുറഞ്ഞു. എല്ലാത്തിനും കാരണം ആര്‍ത്തി മൂത്ത മനുഷ്യന്റെ പ്രവൃത്തികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിതഗൃഹ വാതകത്തിന്റെ അതിപ്രസരം മൂലം ഭൂമിയില്‍ ചൂട് കൂടുകയും അധികം വൈകാതെ വന്‍ വിപത്ത് പിടികൂടുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ......

ഐക്യരാഷ്ട്രസഭാ സമിതി

ഐക്യരാഷ്ട്രസഭാ സമിതി

ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐപിസിസി) യാണ് വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 36 രാജ്യങ്ങളില്‍ നിന്നുള്ള നൂറിലധികം ശാസ്ത്രജ്ഞരാണ് പഠനത്തില്‍ പങ്കാളികളായത്. നേരത്തെ രണ്ട് റിപ്പോര്‍ട്ടുകള്‍ ഇവര്‍ തയ്യാറാക്കിയിരുന്നെങ്കിലും ഇത്രയും വിശദമായ പഠനം നടത്തിയുള്ള റിപ്പോര്‍ട്ട് ആദ്യമായിട്ടാണ്.

മനുഷ്യന്റെ ഇടപെടല്‍

മനുഷ്യന്റെ ഇടപെടല്‍

മനുഷ്യന്റെ ഇടപെടല്‍ മൂലമാണ് കാലവസ്ഥയില്‍ മാറ്റംവരുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സമിതിയുടെ വൈസ് ചെയര്‍മാന്‍ കോ ബാരറ്റ് പറയുന്നു. അന്തരീക്ഷ ഊഷ്മാവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത വിധമാണ് ഉയരുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഫോസില്‍ ഇന്ധനങ്ങളെ കൂടുതലായി ആശ്രയിക്കുന്നതാണ് പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം.

പ്രധാന വെല്ലുവിളി

പ്രധാന വെല്ലുവിളി

മഞ്ഞുമലകള്‍ ചൂട് കാരണം അതിവേഗം ഉയരുന്നതാണ് കാലാവസ്ഥാ മാറ്റത്തിന്റെ പ്രധാന വെല്ലുവിളി. വരുംതലമുറയുടെ ജീവിതം പ്രതിസന്ധിയിലേക്ക് തള്ളിവിടുക എന്നതാണ് ഇതിന്റെ ഫലം. ഗ്രീന്‍ലാന്റിലേയും അന്റാര്‍ട്ടിക്കയിലേയും ഹിമാലയത്തിലെയും മഞ്ഞുമലകള്‍ അതിവേഗമാണ് ഉരുകുന്നത്. നേരത്തെ ഇക്കാര്യത്തിലുള്ള പ്രവചനങ്ങള്‍ അസ്ഥാനത്താക്കിയാണ് മഞ്ഞുരുക്കം.

 വേനലില്‍ പോലും പ്രളയസാധ്യത

വേനലില്‍ പോലും പ്രളയസാധ്യത

ഗ്രീന്‍ലാന്റിലെ മഞ്ഞുരുക്കം കടല്‍ ജലനിരപ്പ് വന്‍ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. 2006-2015 കാലത്ത് 275 ഗിഗാടണ്‍ ആണ് പ്രതിവര്‍ഷം ഉരുകിയത്. 2007ന് ശേഷമാണ് വന്‍തോതില്‍ ഉരുകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജലനിരപ്പ് ഉരുകുന്നത് കാരണം വേനലില്‍ പോലും പ്രളയസാധ്യതയുണ്ട്. ലോകത്തെ പ്രധാന നഗരങ്ങള്‍ പെട്ടെന്ന് വെള്ളത്തിനടിയിലാകാന്‍ ഇത് കാരണമാകും. പെട്ടെന്നുള്ള കാട്ടുതീക്കും സാധ്യതയുണ്ട്.

2100 ആകുമ്പോഴേക്കും

2100 ആകുമ്പോഴേക്കും

കാര്‍ബണ്‍ ബഹിര്‍ഗമനം തുടര്‍ന്നാല്‍ 2100 ആകുമ്പോഴേക്കു കടല്‍ ജലനിരപ്പ് മൂന്നടിയേക്കാള്‍ ഉയരും. അന്റാര്‍ട്ടിക്കയിലെ മഞ്ഞുമലകള്‍ക്ക് എന്തു സംഭവിക്കുമെന്നതാണ് കൂടുതല്‍ ആശങ്ക. കാരണം അന്റാര്‍ട്ടികയിലെ മഞ്ഞുരുക്കം കടല്‍ ജലനിരപ്പില്‍ പെട്ടെന്നുള്ള ഉയര്‍ച്ചയ്ക്ക് കാരണമാകും.

 68 കോടി ജനങ്ങളെ...

68 കോടി ജനങ്ങളെ...

തീരപ്രദേശങ്ങളില്‍ താമസിക്കുന്ന 68 കോടി ജനങ്ങളെയാണ് കാലാവസ്ഥാ വ്യതിയാനം നേരിട്ട് ബാധിക്കുക. 2050 മുതല്‍ എല്ലാ വര്‍ഷവും പ്രളയത്തെ ഇവര്‍ക്ക് നേരിടേണ്ടി വരും. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ സാഹചര്യം ഇപ്പോഴുണ്ട്. കേരളത്തില്‍ തുടര്‍ച്ചയായ രണ്ടു വര്‍ഷവും പ്രളയവും ദുരന്തങ്ങളും ആവര്‍ത്തിച്ചത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

1970ന് ശേഷം

1970ന് ശേഷം

1970ന് ശേഷം തീരമേഖലകളില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കടല്‍ സമ്പത്തില്‍ ഗണ്യമായ കുറവുണ്ടാകാന്‍ ഇത് കാരണമായിട്ടുണ്ട്. മനുഷ്യന്‍ പുറംതള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ കൂടുതല്‍ ഭാഗവും തീരമേഖലകളിലാണ് വന്നുചേരുന്നത്. പ്രകൃതിപരമായ ഒരു പ്രതിഭാസമാണിതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ കുറയ്ക്കുക മാത്രമാണ് ഒരു പോംവഴി.

സൗദിയില്‍ പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; ഇനി ഫീസ് നല്‍കേണ്ട, അഞ്ചുവര്‍ഷത്തേക്ക് ഇളവ്

English summary
Climate Change: UN report warns sea levels will rise very faster
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X