കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അച്ഛനും അമ്മയും ഇല്ലാതെ ക്ലോണിങ്ങിലൂടെ കുരങ്ങനും എത്തി, ഇനി മനുഷ്യരോ

Google Oneindia Malayalam News

ബെയ്ജിങ്: അച്ഛനും അമ്മയും ഇല്ലാതെ ക്ലോണിങ്ങ് എന്ന സാങ്കേതിക വിദ്യയിലൂടെ ഡോളി എന്ന ആട് പിറന്നത് ഓര്‍മ്മയില്ലേ, ഡോളിക്ക് ജന്തുലോകത്ത് സഹോദരന്‍മാരായി സ്വന്തം വര്‍ഗത്തിലല്ലേങ്കിലും രണ്ട് പേര്‍ എത്തിയതായാണ് ശാസ്ത്രലോകത്ത് നിന്നുള്ള പുതിയ വാര്‍ത്ത. നല്ല രണ്ട് കുട്ടി കുരങ്ങന്‍മാര്‍. ചൈനയില്‍ പിറന്ന നീണ്ട വാലുകളുള്ള മാക്വസ് വിഭാഗത്തില്‍ പെട്ട ഈ കുരങ്ങന്‍മാരുടെ പേര് സ്വാങ്ങ് സ്വാങ്ങ് എന്നും ഹ്വാ ഹ്വാ എന്നുമാണ്. സ്വോങ്ങ് സ്വാങ്ങിന് എട്ടാഴ്ച പ്രായവും ഹ്വാ ഹ്വായ്ക്ക് രണ്ട് മാസം പ്രായവുമാണ് ഉളളത്.

ഒരേ ശരീര ഘടനയോട് കൂടി പിറന്ന ഇവര്‍ ശാസ്ത്രലോകത്തിന്‍റെ മറ്റൊരു അദ്ഭുദമായാണ് കണക്കാക്കുന്നത്. അതേസമയം കുരങ്ങന്‍മാരിലും ക്ലോണിങ്ങ് നടന്നതോടെ ക്ലോണിങ്ങിലൂടെ മനുഷ്യരേയും സൃഷ്ടിക്കാമെന്ന സങ്കല്‍പത്തിനടുത്തേക്ക് ശാസ്ത്ര ലോകം ഒരുപടി കൂടി കടന്നതായി വിശ്വസിക്കുന്നവരും കുറവല്ല. കുരങ്ങന്‍മാരെ ക്ലോണ്‍ ചെയ്യത് വൈദ്യശാസ്ത്ര രംഗത്ത് എറെ ഗുണമാകരമാകുമെന്ന കണ്ടുപിടിത്തമാണെന്നും വിലയിരുത്തപ്പെടുന്നു.

എസ് സി എന്‍ ടി ക്ലോണിങ്ങിലൂടെ എത്തുന്ന ആദ്യ കുരങ്ങന്‍മാര്‍

എസ് സി എന്‍ ടി ക്ലോണിങ്ങിലൂടെ എത്തുന്ന ആദ്യ കുരങ്ങന്‍മാര്‍

ക്ലോണിങ്ങിലൂടെ പിറവിയെടടുക്കുന്ന ആദ്യ കുരങ്ങന്‍മാരല്ല ഇവര്‍. എന്നാല്‍ സിംഗിള്‍ സെല്‍ ന്യൂക്ലിയാര്‍ ട്രാന്‍സ്ഫര്‍ (എസ് സി എന്‍ ടി) എന്ന ക്ലോണിങ്ങ് സാങ്കേതിക വിദ്യയിലൂടെ പിറന്ന ആദ്യ കുരങ്ങുകള്‍ ഇവരാണെന്ന് ശാസ്ത്രലോകം ആവകാശപ്പെടുന്ന. മറ്റൊരു അണ്ഡാശയത്തിലേക്ക് കോശങ്ങളുടെ ന്യൂക്ലിയസ് കടത്തിവിട്ട് അതില്‍ ഭ്രൂണം വിരിയിച്ചെടുത്ത് ആണ് ഇവരെ സൃഷ്ടിച്ചത്. ഡോളിയെന്ന ആടിലും ഇതേ പ്രക്രിയ തന്നെയാണ് നടത്തിയത്.

79 ശ്രമങ്ങള്‍ , ഒടുവില്‍

79 ശ്രമങ്ങള്‍ , ഒടുവില്‍

79 തവണത്തെ നിരീക്ഷണ പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഈ കുരങ്ങന്‍ കുട്ടികളെ ശാസ്ത്രലോകം സൃഷ്ടിച്ചെടുത്തത്. ശ്രമങ്ങള്‍ വിജയച്ചിതോടെ വൈദ്യശാസ്ത്ര രംഗത്ത് ഇവയെ ഉപയോഗപ്പെടുത്തിയ പരീക്ഷണങ്ങള്‍ വിജയിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിനും ശക്തി പകരുന്നുണ്ട്.

ഗുണം വൈദ്യശാസ്ത്ര മേഖലയ്കക്

ഗുണം വൈദ്യശാസ്ത്ര മേഖലയ്കക്

ഒരേ ശരീരഘടനയുള്ള കുരങ്ങുകളെ ഉപയോഗിച്ച് കാന്‍സര്‍, ദഹനസംബന്ധമായ അസുഖങ്ങള്‍ എന്നിവയുടെ ജനിതക രഹസ്യങ്ങള്‍ കണ്ടെത്തുന്നതിനും ഇവരിലൂടെ തന്നെ പല പരീക്ഷണങ്ങളും നടത്തുന്നതിനും സാധിക്കുമെന്നും ക്ലോണിങ്ങ് നേതൃത്വം നല്‍കിയ ചൈനയിലെ ഗവേഷക സംഘ തലവന്‍ ഡോ ക്വിയാന്‍ സങ് പറയുന്നു. ഇത് സംബന്ധിച്ച റിസര്‍ച്ച് സെല്‍ എന്ന ജേര്‍ണലില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്

ഇനി ക്ലോണിങ് മനുഷ്യനിലേക്കോ?

ഇനി ക്ലോണിങ് മനുഷ്യനിലേക്കോ?

കുരങ്ങന്‍മാരിലെ പരീക്ഷണം വിജയിച്ചതോടെ ഇനി ശാസ്ത്ര ലോകം മക്ലോണിങ് പരീക്ഷണം മനുഷ്യരിലും നടത്തുമോയെന്ന ചിന്തയും ഇപ്പോള്‍ ഉയരുന്നുണ്ട്. എന്നാല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും പാലിച്ചാണ് പരീക്ഷണങ്ങള്‍ നടത്തിയതെന്നും ശാസ്ത്രലോകത്തിന് നിഷ്കര്‍ശിച്ച നിയമങ്ങള്‍ പിന്തുടര്‍‌ന്ന് മാത്രമേ മുന്നോട്ട് പോകുകയുള്ളൂവെന്നും ഗവേഷണ സംഘം വ്യക്തമാക്കുന്നു. കുരങ്ങന്‍മാരെ സൃഷ്ടിച്ചെങ്കിലും ഇതിന് പിന്നില്‍ നടന്നത് ശ്രമകരമായ ഗവേഷണമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു.

English summary
Scientists have cloned a monkey in a huge world firstthe two monkeys are the first ever primmates to be cloned using the techniqu that created dolly the sheap.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X