കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവന് കോഴിത്തല!!ചുണ്ടില്‍ സിഗരറ്റ്!മടിയില്‍ ഷാംപെയ്ന്‍!! മാഞ്ചസ്റ്റര്‍ ക്ലബിന് വിശ്വാസികളുടെ പൊങ്കാല

ശിവനെ വികൃതമായ ചിത്രീകരിച്ച് പോസ്റ്റര്‍ പുറത്തിറക്കി. നിശാപാര്‍ട്ടി സംഘാടകര്‍ പുലിവാല്‍ പിടിച്ചു.

Google Oneindia Malayalam News

ലണ്ടന്‍: വിശ്വാസത്തില്‍ തൊട്ട് കളിച്ചാല്‍ പണിപാളുമെന്നതിന് ഏറെ ഉദാഹരണങ്ങളുണ്ട് നമ്മുടെ മുന്നില്‍. മതങ്ങളെയും ദൈവങ്ങളേയും വിമര്‍ശിച്ചതിന്റെയും പരിഹസിച്ചതിന്റെയും പേരില്‍ കലാപങ്ങള്‍ വരെ നടന്നിട്ടുണ്ട്.

ഏറ്റവും പുതിയതായി വിശ്വാസികള്‍ പഞ്ഞിക്കിട്ടിരിക്കുന്നത് ബാഴ്‌സലോണയിലെ ഒരു ക്ലബ്ബിനെയാണ്. ലോകമെമ്പാടും നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന ക്ലബ്ബാണ് പണി വാങ്ങിയിരിക്കുന്നത്. തലയുടെ സ്ഥാനത്ത് കോഴിത്തലയും ചുണ്ടില്‍ സിഗരറ്റും മടിയില്‍ ഷാംപെയ്ന്‍ കുപ്പിയുമായി ഇരിക്കുന്ന ശിവന്റെ ചിത്രം പുറത്തിറക്കിയാണ് ഈ ബാഴ്‌സലോണ ക്ലബ്ബ് പുലിവാല്‍ പിടിച്ചിരിക്കുന്നത്.

ശിവനും ബോളിവുഡും തമ്മിലെന്ത്?

ലോകത്താകമാനം നിശാപാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന പ്രശസ്ത ക്ലബ്ബാണ് എല്‍റോ. ബിട്ടനിലെ മാഞ്ചസ്റ്ററില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്ക് വേണ്ടിയാണ് ശിവനെ കഥാപാത്രമാക്കി പോസ്റ്റര്‍ പുറത്തിറക്കിയത്. ബോളിവുഡ് എന്ന പ്രമേയത്തിലാണ് ശിവനെ ഇത്തരത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്:ഹീറ്റ് സ്ട്രീറ്റ്.കോം

വികൃതമായ ചിത്രീകരണം

പാര്‍ട്ടിയുടെ പ്രമോ പോസ്റ്ററിലെ ചിത്രം രൂക്ഷമായ വിമര്‍ശനത്തിനും പ്രതിഷേധത്തിനുമാണ് വഴിവെച്ചിരിക്കുന്നത്. ചുണ്ടില്‍ എരിയുന്ന സിഗരറ്റും മടിയില്‍ ഷാംപെയ്‌നും കയ്യില്‍ മൊബൈല്‍ ഫോണുമായി ചിത്രീകരിച്ചിരിക്കുന്ന ശിവന് കോഴിത്തലയാണ്. ഇരിക്കുന്നതാകട്ടെ ഒറ്റക്കണ്ണന്‍ കടുവയുടെ പുറത്തും.

ചിത്രത്തിന് കടപ്പാട്: മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ്

നിശാപാർട്ടിയും ശിവനും

അടുത്ത മാസം 18നും 19നും മാഞ്ചസ്റ്ററിലെ ആല്‍ബെര്‍ട്ട് ഹാളില്‍ നടക്കാനിരിക്കുന്ന നിശാപാര്‍ട്ടിയുടെ പ്രമേയം ബോളിവുഡ് ആണ്. ഈ പാര്‍ട്ടിയുടെ പ്രചരണത്തിന് വേണ്ടിയാണ് ശിവനെ വികലമായി ചിത്രീകരിച്ചിരിക്കുന്ന പോസ്‌ററര്‍ പുറത്തിറക്കിയത്.

വിശ്വാസികളുടെ പൊങ്കാല

സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചതോടെ വന്‍തോതില്‍ പ്രതിഷേധവുമായി വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ക്ലബ്ബിന്റെ പേജില്‍ ശിവഭക്തരും മതവിശ്വാസികളും പൊങ്കാലയിട്ടു കൊണ്ടിരിക്കുകയാണ്. നിരവധി പേരാണ് തെറിവിളികളുമായി രംഗത്ത് വന്നിരിക്കുന്നത്.

ചിത്രത്തിന് കടപ്പാട്: മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ്

മാപ്പ് പറഞ്ഞ് തടിയൂരി

പ്രതിഷേധം കത്തിയതിനെ തുടര്‍ന്ന് ചിത്രം പരിപാടിയുടെ പ്രചരണ പേജില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. സംഘാടകര്‍ മാപ്പ് പറഞ്ഞും രംഗത്തെത്തി. പരിപാടിയുമായി ബന്ധപ്പെട്ട എല്ലായിടത്ത് നിന്നും ശിവന്റെ വിവാദ ചിത്രം നീക്കം ചെയ്തതായും സംഘാടകര്‍ അറിയിച്ചു.

English summary
Party promoters in London have been accussed of featuring offensive image of Hindu God. After wide protest the organizers apologized
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X