യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു; മണിക്കൂറുകള്‍ക്കുള്ളില്‍ വീണ്ടെടുത്തു
ലഖ്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. നാല് മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജാണ് ഹാക്ക് ചെയ്തത്. നൂറു കണക്കിന് പേരെ ടാഗ് ചെയ്തുകൊണ്ട് നിരവധി പോസ്റ്റുകള്‍ വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. പ്രൊഫൈല്‍ ഫോട്ടോയും ഹാക്കര്‍ മാറ്റിയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് വീണ്ടെടുത്തു. ഹാക്കര്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകള്‍ അധികൃതര്‍ പോസ്റ്റുകള്‍ ഡീലിറ്റ് ചെയ്തിട്ടുണ്ട്. ഹാക്കര്‍ പോസ്റ്റ് ചെയ്ത കണ്ടന്റുകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ഇതിനു മുമ്പും ഇത്തരത്തില്‍ പലരുടെയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിട്ടുണ്ട്. 2021 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ടും ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് വിണ്ടും വീണ്ടെടുത്തിരുന്നു. ഇന്ത്യയില്‍ ബിറ്റ്‌കോയിന്‍ നിയമവിധേയമാക്കിയെന്നായിരുന്നു അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ്.

സര്‍ക്കാര്‍ 500 ബിറ്റ് കോയിന്‍ വാങ്ങി ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയാണെന്നും ട്വീറ്റില്‍ പറയുന്നു. ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു. സംഭവത്തില്‍ അന്വേഷണം നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നരേന്ദ്രമോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിട്ടുള്ള ഈ അക്കൗണ്ട് വെരിഫൈഡ് ആണ്. സംഭവത്തില്‍ ട്വിറ്റല്‍ അന്വേഷണം ആരംഭിച്ചിരുന്നു. അക്കൗണ്ട് സുരക്ഷിതമാക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ മോദിയുടെ വെബ്സൈറ്റും മൊബൈല്‍ ആപ്പും ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
ഈ വര്‍ഷം ജനുവരി 12ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അക്കൗണ്ട് കുറച്ചു സമയത്തേക്ക് മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടത്. അക്കൗണ്ടിന്റെ പേര് എലോണ്‍ മസ്‌ക് എന്ന് ഹാക്കര്‍ പുനര്‍നാമകരണവും ചെയ്തിട്ടുണ്ട്. എ ഗ്രേറ്റ് ജോബ് എന്നാണ് അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ്. കൂടാതെ എലോണ്‍ മസ്‌കിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ഹാക്കര്‍ ചെയ്തിരുന്നു. നികുതി നീക്കത്തെ വിമര്‍ശിച്ച കാലിഫോര്‍ണിയയിലെ ശതകോടീശ്വരന്മാരുടെ ട്വീറ്റുകളും ഹാക്കര്‍ അക്കൗണ്ടില്‍ റീട്വീറ്റ് ചെയ്തിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അക്കൗണ്ട് വീണ്ടെടുത്തു.
സൺ കിസസ്സ് റെബ മോണിക്ക; അതല്ലെ ശെരി....വൈറലായ ചിത്രങ്ങൾ ഇങ്ങനെ












Click it and Unblock the Notifications