കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയായ സ്‌പെല്ലിങ് ബീ ചാമ്പ്യനെതിരെ അവതാരകയുടെ വംശീയ പരാമര്‍ശം

അവതാരകക്കെതിരെ പ്രതിഷേധം ശക്തം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയിലെ നാഷണല്‍ സ്‌പെല്ലിങ് ബീ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവായ ഇന്ത്യന്‍ വംശജക്കെതിരെ സിഎന്‍എന്‍ അവതാരയുടെ വംശീയ പരാമര്‍ശം. തിരുവന്തപുരം സ്വദേശിയായ അനന്യ വിനയ്‌ക്കെതിരെയാണ് സിഎന്‍എന്‍ ചാനല്‍ അവതാരക എലിസണ്‍ കാമറോട്ട വംശീയ പരാമര്‍ശം നടത്തിയത്. 'marocain' എന്ന വാക്കിന്റെ കൃത്യമായ സ്‌പെല്ലിങ് പറഞ്ഞാണ് അനന്യ സ്‌പെല്ലിങ് മത്സരത്തില്‍ വിജയി ആയത്.

മോഹന്‍ലാല്‍ ഒതുങ്ങും, മമ്മൂട്ടി കളം നിറയും??? മഹാഭാരതത്തെ വെല്ലാന്‍ 'ഇക്ക'യുടെ മാസ്റ്റര്‍ പ്ലാന്‍!!!

സ്‌പെല്ലങ് ബീ ചാമ്പ്യന്‍ഷിപ്പില്‍ വിജയിയായ അനന്യ വിനയുമായി എലിസണ്‍ കാമറോട്ട അഭിമുഖം നടത്തിയിരുന്നു. അഭിമുഖത്തിനിടെ അവതാരക 'covfefe' എന്ന വാക്കിന്റെ സ്‌പെല്ലിങ് ചോദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപിന്റെ ഏറ്റവും പുതിയ ട്വീറ്റുകളിലൊന്നില്‍ ഉപയോഗിച്ചിരുന്ന വാക്കാണിത്. ഈ വാക്കിന്റെ കൃത്യമായ സ്‌പെല്ലിങ് അനന്യ പറയുകയും ചെയ്തു. തുടര്‍ന്നായിരുന്നു എലിസണിന്റെ വിവാദ പരാമര്‍ശം. 'covfefe' എന്ന വാക്കിന്റെ ഉദ്ഭവം സംസ്‌കൃതത്തില്‍ നിന്നാണെന്നും അതുകൊണ്ടാകാം അനന്യക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ സാധിച്ചതെന്നുമായിരുന്നു എലിസണിന്റെ പരാമര്‍ശം. അഭിമുഖത്തിന്റെ വീഡിയോ പുറത്തു വന്നതോടെ എലിസണെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം തിളക്കുകയാണ്.

കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???

 spellingbeecontest

തിരുവന്തപുരം പൂജപ്പുര സ്വദേശി വിനയ് ശ്രീകുമാറിന്റെയും തൃശ്ശൂര്‍ ചേലക്കോട്ടുകര പൊലിയേടത്തു വീട്ടില്‍ ഡോ.അനുപമയുടെയും മകളാണ് അനന്യ വിനയ്.

ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!

English summary
CNN anchor makes racist remark against Indian-American spelling bee champion Ananya Vinay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X