കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രോഗ്രാം ഷൂട്ടിനിടെ മനുഷ്യന്റെ തലച്ചോറ് തിന്ന അവതാരകൻ... അനുഭവം കേട്ടാൽ ഞെട്ടും !!! വീഡിയോ

സിഎന്‍എന്‍ അവതാരകന്‍ റാസ അസ്ലാന്‍ ആണ് മനുഷ്യന്റെ തലച്ചോര്‍ തിന്ന് വിവാദത്തില്‍ ആയിരിയ്ക്കുന്നത്.

  • By മരിയ
Google Oneindia Malayalam News

വാഷിങ്ടണ്‍: പ്രോഗ്രാം ചിത്രീകരണത്തിനിടേ മനുഷ്യന്റെ തലച്ചോറ് കഴിച്ച അവതാരകന്റെ നടപടി വിവാദത്തില്‍. ഹിന്ദുത്വത്തെ അപമാനിയ്ക്കുന്നതാണ് അവതാരകന്റെ നടപടി എന്നാണ് അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങള്‍ പറഞ്ഞത്.

സിഎന്‍എന്‍ അവതാരകന്‍ റാസ അസ്ലാന്‍ ആണ് മനുഷ്യന്റെ തലച്ചോര്‍ തിന്ന് വിവാദത്തില്‍ ആയിരിയ്ക്കുന്നത്.

പ്രോഗ്രാം

'വിശ്വാസങ്ങള്‍' എന്ന പേരില്‍ സിഎന്‍എന്‍ ചാനലില്‍ അവതരിപ്പിയ്ക്കുന്ന പരിപാടിയുടെ ചിത്രീകരണത്തിന് ഇടേയാണ് സംഭവം. ലോകത്തിലെ വിവിധ മതവിഭാഗങ്ങളിലെ വ്യത്യസ്തമായ ആചാരങ്ങളാണ് പരിപാടിയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിനായി മാസങ്ങള്‍ നീണ്ട ലോകപര്യടനത്തിലാണ് റാസ അസ്ലാന്‍.

ഇന്ത്യയില്‍

ഹിന്ദുമതത്തിന്റെ കേന്ദ്ര സ്ഥാനമായ ഇന്ത്യയിലും റാസ എത്തി. വാരണാസിയിലാണ് പരിപാടിയുടെ ഷൂട്ട് നടന്നത്. അഖോരി സന്യാസികള്‍ക്ക് ഇടയിലായിരുന്നു ഇത്. മനുഷ്യ ശരീരം തിന്നുന്ന, തലയോട്ടി കൊണ്ട് മാല ഇടുന്ന വളരെ പ്രാകൃതമായ ജീവിതം നയിയ്ക്കുന്ന അഖോരി സന്യാസികള്‍ക്ക് ഒപ്പമായിരുന്നു റാസ.

തലച്ചോര്‍ കഴിച്ചു

ശവശരീരങ്ങള്‍ക്ക് ഇടയിലാണ് ചിത്രീകരണം പുരോഗമിയ്ക്കുന്നത്. രണ്ട് അഖോരി സന്യാസികളും റാസയ്ക്ക് ഒപ്പം ഉണ്ട്. അതില്‍ ഒരാള്‍ അവതാരകന് കഴിയ്ക്കാന്‍ ഒരു സാധനം നല്‍കി. എന്താണ് ഇതെന്ന് ചോദിയ്ക്കാനുള്ള ധൈര്യം തനിയ്ക്ക് ഇല്ലായിരുന്നെന്ന് റാസ പറയുന്നു. കഴിച്ച് കഴിഞ്ഞ ശേഷമാണ് അറിയുന്നത് അത് തലച്ചോര്‍ ആയിരുന്നു എന്ന്.

അനുഭവം

വറുത്ത തലച്ചോറാണ് കഴിച്ചത്. എന്നാല്‍ അതിന് പ്രത്യേകിച്ച് രുചി ഒന്നും തോന്നിയില്ലെന്ന് റാസ പറയുന്നു. തലച്ചോറാണ് കഴിച്ചതെന്ന് അറിഞ്ഞപ്പോള്‍ ശരിയ്ക്കും ഞെട്ടിയത്രേ.

തലയോട്ടിയിലും...

തലയോട്ടിയില്‍ നിറച്ച് അവര്‍ തനിയ്ക്ക് മദ്യം ത്‌ന്നെന്നും റാസ പറയുന്നു. ധാരളം ചോദ്യങ്ങള്‍ ചോദിച്ചാല്‍ തല വെട്ടി കളയുമെന്ന് അഖോരി സന്യാസിമാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തത്രേ...

വിമര്‍ശനം

വാരാണാസിയില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ സിഎന്‍എന്നില്‍ കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. അഖോരി സന്യാസിമാരെ മുന്‍ നിര്‍ത്തി ഹിന്ദുമതത്തെ കുറിച്ച് പറയുന്നത് തെറ്റാണെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം.

ഇതിലും ഭീകരമായ വിശ്വാസങ്ങൾ തങ്ങൾ അവതരിപ്പിയ്ക്കാനിയ്ക്കുന്നതേ ഉള്ളൂ എന്നാണ് അവതാരകന്റെ ഫേസ്ബുക്ക് പോസ്റ്റ്... വീഡിയോ കാണാം...

English summary
He later posted on Facebook: 'Want to know what a dead guy's brain tastes like? Charcoal', CNN anchor who ate human brain say's so.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X