കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുക്കറി ഷോയ്ക്ക് പകരം പോണ്‍ ക്ലിപ്പ്!! സത്യം വെളിപ്പെടുത്തി സിഎന്‍എന്‍

സിഎന്‍എന്നിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് സിഎന്‍എന്‍ വ്യക്തമാക്കി

  • By Sandra
Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പരാജയത്തിന് വ്യാജ വാര്‍ത്ത കാരണമായെന്ന വാര്‍ത്തയ്ക്ക് പിന്നാലെ സിഎന്‍എന്‍ വീണ്ടും പ്രതിക്കൂട്ടില്‍. ചാനല്‍ അശ്ലീല ദൃശ്യങ്ങള്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചുവെന്നാണ് ഒടുവില്‍ ഉയര്‍ന്ന വിവാദം.

എന്നാല്‍ സംഭവത്തെക്കുറിച്ച് വിശദീകരണവുമായി രംഗത്തെത്തിയ സിഎന്‍എന്‍ ചാനലും കേബിള്‍ ഓപ്പറേറ്റര്‍ ആര്‍സിഎന്നും സിഎന്‍എന്നിന്റെ പേരില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും വ്യക്തമാക്കി. ട്വീറ്റിലാണ് ആര്‍സിഎന്‍ വിശദീകരണം നല്‍കിയത്.

 ആ വാദവും തെറ്റ്

ആ വാദവും തെറ്റ്

അമേരിക്കന്‍ ടിവി ചാനലായ സിഎന്‍എന്നില്‍ കുക്കറി ഷോയ്ക്ക്് പകരം മുപ്പത് മിനിറ്റ് നേരെ അശ്ലീല വീഡിയോ പ്രദര്‍ശിപ്പിച്ചു എന്നായിരുന്നു ചാനലിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ വാദം തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് ചാനല്‍ തന്നെ രംഗത്തെത്തി.

മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചു

മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചു

വെള്ളിയാഴ്ച രാത്രി കുക്കറി ഷോയ്ക്ക് പകരം അശ്ലീല വീഡിയോ സിഎന്‍എന്‍ പ്രക്ഷേപണം ചെയ്തതായി പ്രമുഖ അന്താരാഷ്ട്ര വാര്‍ത്താ വെബ്ബ്‌സൈറ്റുകളും ചാനലുകളും വാര്‍ത്ത നല്‍കിയിരുന്നു.

വിവാദമായത് ട്വീറ്റ്

വിവാദമായത് ട്വീറ്റ്

@solikearose എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പ്രചരിച്ച ചാനലിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് വാര്‍ത്തയ്ക്ക് പിന്നില്‍. ന്യൂയോര്‍ക്ക് പോസ്റ്റ്, ദി ഇന്‍ഡിപെന്‍ഡന്റ്, ദി ഡെയ്‌ലി മെയില്‍, എസ്‌ക്വയര്‍ എന്നിങ്ങനെയുള്ള വാര്‍ത്താ പോര്‍ട്ടലുകളും സിഎന്‍എന്‍ അശ്ലീല ദൃശ്യം പ്രക്ഷേപണം ചെയ്തതായി ആരോപിക്കുന്നു. എന്നാല്‍ സിഎന്‍എന്നിന്റെ വിശദീകരണം മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടില്ല.

തെളിവില്ലെന്ന് ആര്‍സിഎന്‍

തെളിവില്ലെന്ന് ആര്‍സിഎന്‍

എന്നാല്‍ ബോസ്റ്റണില്‍ അശ്ലീല ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്‌തെന്ന ആരോപണം ശരിയല്ലെന്നും തെളിവുകളില്ലെന്നുമുള്ള പ്രസ്താവനയുമായി ആര്‍സിഎന്‍ ട്വീറ്റില്‍ രംഗത്തെത്തി.

സിഎന്‍എന്നിന്റെ വിശദീകരണം

സിഎന്‍എന്നിന്റെ വിശദീകരണം

സിഎന്‍എന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ബോസ്റ്റണിലെ ആര്‍സിഎന്‍ കേബിള്‍ ഓപ്പറേറ്റര്‍ വെള്ളിയാഴ്ച രാത്രി 30 മിനിറ്റ് നേരത്തേക്ക് അനുചിതമായ ദൃശ്യങ്ങള്‍ പ്രക്ഷേപണം ചെയ്തതായി വ്യക്തമാക്കി. എന്നാല്‍ വീഡിയോയുടെ എന്നാല്‍ അന്വേഷണത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്നായിരുന്നു ലഭിച്ച വിവരം.

English summary
:CNN channel denies airing porn clip, fake news fears spreads in US. A twitter account @solikearose spreads the screen shot of the programe through social media platforms and media carries fake news.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X