ജോ ബൈഡന്റെ വിജയത്തില്‍ പൊട്ടിക്കരഞ്ഞ് വാര്‍ത്ത അവതാരകന്‍: ദൃശ്യങ്ങള്‍ വൈറല്‍
വാഷിങ്‌ടണ്‍: തിരഞ്ഞെടുപ്പ് നടന്ന് നീണ്ട നാല് ദിവസത്തെ കാത്തിരിപ്പിനും വിവാദങ്ങള്‍ക്കും ശേഷം ഇന്നലെയാണ് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രറ്റിക് സ്ഥാനാര്‍ത്ഥിയായരുന്ന ജോ ബൈഡന്‍ വിജയിച്ചതായി സ്ഥിരീകരണം ഉണ്ടായത്. അമേരിക്കന്‍ സ്‌റ്റേറ്റായ പെന്‍സില്‍ വാനിയയില്‍ വിജയിച്ചതോടെയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ജോ ബൈഡന്‍ ഉറപ്പിച്ചത്. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായി വിജയിച്ചതിനു പിന്നാലെ ലോകം മുഴുവന്‍ ഇതാഘോഷിക്കുകയും ചെയ്‌തു.
ജോ ബൈഡന്റെ വിജയം തത്സമയം ജനങ്ങളെ അറിയിക്കുന്നതിനിടെ വിജയാഹ്‌ളാദത്തില്‍ പൊട്ടിക്കരയുന്ന സിഎന്‍എന്‍ വാര്‍ത്ത അവതാരകനായ വാന്‍ ജോണ്‍സിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നത്. വാര്‍ത്ത ജനങ്ങളില്‍ എത്തിക്കുന്നതിനിടെ വിങ്ങിപ്പെട്ടുകയായിരുന്നു വാന്‍ ജോണ്‍സന്‍. ഈ പ്രഭാതം മാതാപിതാക്കള്‍ക്ക് വ്യക്തിത്വം എന്നതിനെപ്പറ്റി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ എളുപ്പമുള്ളതാക്കുന്നു എന്നാണ് ശബ്ദമിടറിക്കൊണ്ട് വാന്‍ ജോണ്‍സ് പറഞ്ഞത്.
ഒരുപാട് സഹനം സഹിച്ച ഒരു സമൂഹത്തിന്റെ തിരിച്ചുവരവാണ്, എനിക്ക് ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. അത് ജോര്‍ജ് ഫ്‌ളോയിഡിനെക്കുറിച്ച് ഓര്‍ത്ത് മാത്രമല്ല നിരവധി പേര്‍ക്ക് ഈ രാജ്യത്ത് ശ്വാസം കിട്ടിയിരുന്നില്ലെന്നും കറുത്തവര്‍ഗക്കാരനും എഴുത്തുകാരനുമായ വാന്‍ ജോണ്‍സ് പറഞ്ഞു. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിരവധി കറുത്തവര്‍ഗക്കാര്‍ പൊലീസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. അതില്‍ ഏറെ വിവാദമായ കൊലപാതകമായിരുന്നു അമേരിക്കന്‍ കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡിന്റേത്. പൊലീസുകാരാന്‍ കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് അമര്‍ത്തി ജോര്‍ജ് ഫ്‌ളോയിഡിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ചരുന്നു.

അമേരിക്കന്‍ ജനതയുടെ പുതിയ കാലത്തേക്കുള്ള യാത്രയാകും ഇനിയെന്ന് വിജയ ശേഷം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. കഴിഞ്ഞ നാലു വര്‍ഷക്കാലമായി ഡൊണാള്‍ഡ് ട്ര്‌ംപിന്റെ ഭരണത്തിനു കീഴില്‍ വിഭജിക്കപ്പെട്ട അമേരിക്കന്‍ ജനതയെ ഒരുമിപ്പിച്ചു നിര്‍ത്തുമെന്നും ബൈഡന്‍ ജനങ്ങള്‍ക്കു മുന്നില്‍ പ്രതിജ്ഞ ചെയ്‌തു.












Click it and Unblock the Notifications