കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മന്‍ വിങ്‌സ് വിമാനം ഇടിച്ചിറിക്കിയ സഹപൈലറ്റ് ഐസിസ് അനുഭാവിയോ?

  • By Mithra Nair
Google Oneindia Malayalam News

പാരീസ് : 150 പേരുമായി ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്ന ജര്‍മന്‍ വിങ്‌സ് വിമാനം സഹപൈലറ്റ് മനപൂര്‍വം ഇടിച്ചിറിക്കിയതാണെന്ന് ഫ്രഞ്ച് അന്വേഷണസംഘം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ജര്‍മനി സ്വദേശിയായ സഹപൈലറ്റ് ആന്‍ഡ്രു ലൂബിറ്റ്‌സ് മുസ്ലിം ആയി മതപരിവര്‍ത്തനം ചെയ്തതായി റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇയാള്‍ ഐസിസ് അനുഭാവിയാണോ എന്ന സംശയവും ബലപ്പെടുന്നു.

പരിശീലന കാലത്ത് ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആറ്മാസത്തോളം ലൂബിറ്റ്‌സിന്റ് ലീവെടുത്തിരുന്നു ഈ സമയത്താണ് മതപരിവര്‍ത്തനം നടത്തിയതെന്നും എന്നാല്‍ ആന്‍ഡ്രു ലൂബിറ്റ്‌സ് ബയോഡേറ്റകളില്‍ ഒന്നും തന്നെ മുസ്ലിം ആണെന്നു രേഖപ്പെടുത്തിയിട്ടില്ലയെന്നും ജര്‍മ്മന്‍ മാധ്യമം റിപ്പേര്‍ട്ട് ചെയ്യുന്നു.

6-andreas-lubitz-60

സപ്തംബര്‍ 11ലെ ഭീകരാക്രമണത്തിന് ശേഷം നടക്കുന്ന ഈ ആക്രമണത്തെ ജര്‍മ്മനി ഭീകരാക്രമണത്തിന്റെ കൂട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലുമൊരു മുസ്ലിം ഭീകരസംഘടനയ്ക്ക് ഇതുമായി സംന്ധമുണ്ടാവുമെന്നും ജര്‍മ്മനി സംശയിക്കുകയും ചെയ്യുന്നു. കൂടതാതെ ആന്‍ഡ്രു ലൂബിറ്റ്‌സിന്റെ ഫേലസ്ബുക്ക് പേജില്‍ ഐസിസിന്റെ ചിത്രമാണ് കവര്‍ ഫോട്ടോയായി ഉപയോഗിച്ചിരിുന്നത്. എന്നാല്‍ ഇപ്പോള്‍ ആ ചിത്രം നീക്കം ചെയ്യപ്പെട്ട നിലയിലാണ്

അപകടസമയത്ത് വിമാനം പറത്തിയത് ആന്‍ഡ്രു ലൂബിറ്റ്‌സ് ആയിരുന്നു.അപകടം തിരിച്ചറിഞ്ഞ ഉടന്‍ പൈലറ്റ് കോക്പിറ്റിന്റെ വാതിലില്‍ മുട്ടി വിളിക്കുന്ന ശബ്ദം വിമാനത്തിന്റെ വോയ്‌സ് റെക്കോര്‍ഡറില്‍ പതിഞ്ഞിട്ടുണ്ട്. പലതവണ മുട്ടി വിളിച്ചെങ്കിലും സഹപൈലറ്റ് വാതില്‍ തുറക്കുകയോ മറുപടി പറയുകയോ ചെയ്തിട്ടില്ല. മറുപടി നല്‍കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല. എയര്‍ കണ്‍ട്രോളര്‍മാരും പലതവണ ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും സഹപൈലറ്റ് മറുപടി നല്‍കിയിരുന്നില്ല.

English summary
Police have reportedly found an “item of significance” at the apartment of the co-pilot who crashed the Germanwing passenger plane into the Alps this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X