കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരിച്ചടിച്ച് സഖ്യ സേന; ഹൂതി നേതാവ് അടക്കം കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

അബുദാബി: ഹൂതികളുടെ ഡ്രോണാക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് യു എ ഇ ഉള്‍പ്പെട്ട സഖ്യസേന. ഹൂതി തീവ്രവാദി സംഘത്തിന്റെ തലവനുള്‍പ്പടെ 20 പേര്‍ കൊല്ലപ്പെട്ടതായി അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യെമന്റെ തലസ്ഥാനമായ സനയില്‍ വ്യോമാക്രമണം നടത്തിയാണ് സഖ്യസേന തിരിച്ചടിച്ചത്. മാരിബ്, അല്‍ ജ്വാഫ് മേഖലകളില്‍ 17 തവണ വ്യോമാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്.

യെമന്‍ തലസ്ഥാനമായ സനായിലെ ഒരു കെട്ടിടത്തിന് നേരെ സഖ്യസേന ആക്രമണം നടത്തി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന അവകാശപ്പെട്ടു. മേഖലയിലെ സമാധാനം തകര്‍ക്കുകയാണ് ഹൂതികളുടെ ലക്ഷ്യമെന്നും ഇത് ഒരിക്കലും അനുവദിച്ചു കൊടുക്കില്ലെന്നും സൗദി അറേബ്യയും യു എ ഇയും പ്രഖ്യാപിച്ചിട്ടുണ്ട്. സനായില്‍ വ്യോമസേന 24 മണിക്കൂറും വ്യോമ നിരീക്ഷണം നടത്തി വരികയാണെന്ന് സഖ്യസേന അറിയിച്ചതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് അതിതീവ്ര വ്യാപനം..ഒമൈക്രോണിനെ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രിസംസ്ഥാനത്ത് അതിതീവ്ര വ്യാപനം..ഒമൈക്രോണിനെ അവഗണിക്കരുതെന്ന് ആരോഗ്യ മന്ത്രി

1

ഹൂതി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കഴിഞ്ഞ ദിവസം തന്നെ യു എ ഇ പറഞ്ഞിരുന്നു. അതേസമയം ബോംബുകള്‍ ഘടിപ്പിച്ച മൂന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഹൂതികള്‍ അബുദാബിയില്‍ ആക്രമണം നടത്തിയതെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു. സൗദിയിലേക്ക് ഹൂതികള്‍ നടത്തിയ എട്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ നിര്‍വീര്യമാക്കിയെന്നും സഖ്യസേനാ വക്താവ് അറിയിച്ചു. യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ അബുദാബിയിലെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് മൂന്ന് പേരാണ് കൊല്ലപ്പെട്ടിരുന്നത്. മുസഫയില്‍ അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐ സി എ ഡി 3 ല്‍ മൂന്ന് എണ്ണ ടാങ്കറുകളാണ് പൊട്ടിത്തെറിച്ചത്.

2

ഉടന്‍ തന്നെ തീപിടുത്തം നിയന്ത്രണ വിധേയമാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിരുന്നു. ഇതാണ് വലിയ അപകടം ഉണ്ടാകുന്നതില്‍ നിന്ന് തടഞ്ഞത്. സൗദി അറേബ്യയെ ഹൂതികള്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് പതിവായി ആക്രമിക്കാറുണ്ടെങ്കിലും ആളപായം ഉണ്ടാകാറില്ല. ഇതിന് മുമ്പ് യു എ ഇയില്‍ ആക്രമണം നടത്തിയതായി അവര്‍ അവകാശപ്പെട്ടിരുന്നുവെങ്കിലും നേരിട്ടുള്ള ആക്രമണങ്ങള്‍ ഉണ്ടായിരുന്നില്ല. 2019 സെപ്റ്റംബര്‍ 14 നും ഹൂതി വിമതര്‍ സൗദി അറേബ്യയിലെ എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തിയിരുന്നു.

3

അതേസമയം ഹൂതി ആക്രമണത്തെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചിരുന്നു. ജനവാസ മേഖലകള്‍ക്ക് നേരെയുള്ള ഹൂതികളുടെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങള്‍ക്കും വിരുദ്ധമാണെന്നും സമാധാനം തകര്‍ക്കുന്ന ഇത്തരത്തിലുള്ള നടപടി സ്വീകാര്യമല്ലെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഫ്രാന്‍സ്, ഗ്രീസ്, യു കെ തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു. ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യു എ ഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളെല്ലാം ലംഘിച്ച് ഹൂതികള്‍ നടത്തിയത് ക്രൂരമായ ആക്രമണമാണെന്ന് യു എ ഇ പ്രതികരിച്ചിരുന്നു.

4

2019-ല്‍ യെമനിലെ സൈനിക സാന്നിധ്യം യു എ ഇ ഗണ്യമായി കുറച്ചിരുന്നുവെങ്കിലും സായുധപരിശീലനം നല്‍കിയ യെമന്‍ സേനയിലൂടെ അധികാരം നിലനിര്‍ത്തുന്നത് തുടരുകയാണ്. നേരത്തെ യെമന്‍ തീരത്ത് നിന്ന് യു എ ഇ പതാക ഘടിപ്പിച്ച കപ്പല്‍ ഹൂതികള്‍ പിടിച്ചെടുത്തിരുന്നു. കപ്പലില്‍ സൈനിക ഉപകരണങ്ങള്‍ ഉണ്ടെന്ന് കാണിക്കുന്ന ദൃശ്യങ്ങളും ഹൂതികള്‍ പുറത്തുവിട്ടിരുന്നു. അതേസമയം അത് സിവിലിയന്‍ ചരക്ക് കപ്പലാണെന്നും ഉടന്‍ വിട്ടയയ്ക്കണമെന്നും യു എ ഇ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ ചെവിക്കൊണ്ടിരുന്നില്ല.

English summary
Coalition forces, including the UAE, retaliate after a Houthi drone strike. At least 20 people have been killed, including the head of a Houthi militant group
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X