കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത; കൊക്ക കോളയില്‍ നിന്നും ഇനി മദ്യവും

  • By അൻവർ സാദത്ത്
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: 130 വര്‍ഷത്തോളം പഴക്കമുള്ള കൊക്ക കോള കമ്പനിയില്‍ നിന്നും ഇതാദ്യമായി മദ്യവും പുറത്തുവരുന്നു. മൂന്നു മുതല്‍ എട്ടുശതമാനം വരെ ആല്‍ക്കഹോളുള്ള വീര്യം കുറഞ്ഞ മദ്യമാണ് നിര്‍മിക്കുക. ജപ്പാനില്‍ പരീക്ഷണാര്‍ഥം മദ്യം നിര്‍മിക്കുകയാണെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

അബൂദബിയില്‍ വീട്ടുജോലിക്കാരുടെ കേസുകള്‍ പരിഗണിക്കാന്‍ പ്രത്യേക ട്രൈബ്യൂണല്‍
ചു-ഹി എന്ന് പേര് നല്‍കിയിട്ടുള്ള മദ്യം അരിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മദ്യവും ഫ് ളേവറുകളും ചേര്‍ത്ത് ചെറിയ ബോട്ടിലുകളില്‍ വില്‍പ്പന നടത്തും. ബിയറിന് സമാനമായ മദ്യമാണ് കൊക്ക കോള ലക്ഷ്യമിടുന്നത്. മദ്യത്തിന് താരതമ്യേന വലിയ മാര്‍ക്കറ്റുള്ള ജപ്പാനില്‍ വില്‍പന നടത്തിയശേഷ മാത്രമേ മറ്റു രാജ്യങ്ങളിലെത്തൂ എന്നാണ് സൂചന.

cococola-

കൊക്ക കോളയുടെ ചരിത്രത്തിലെ വലിയ കാല്‍വെയ്പായാണ് ജപ്പാനിലെ മേധാവി ജോര്‍ജ് ഗാര്‍ഡ്യുനോ പറയുന്നത്. കൊക്ക കോള ഇതിന് മുന്‍പ് ഇത്തരമൊരു പരീക്ഷണം നടത്തിയിട്ടില്ല. ജപ്പാനില്‍ തങ്ങളുടെ പുതിയ ഉത്പന്നത്തിന് മികച്ച മാര്‍ക്കറ്റ് ലഭിക്കുമെന്നുറപ്പാണ്. അതേസമയം, ഇത്തരമൊരു ഡ്രിങ്ക്‌സ് ലോകമെമ്പാടും പ്രചാരത്തിലാകുമോ എന്ന് പറയാന്‍ സാധ്യമല്ല. എന്നാല്‍, ജപ്പാനില്‍ ഇത്തരം ബോട്ടിലുകള്‍ക്ക് മികച്ച സ്വീകാര്യത ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1886ല്‍ സോഡയുമായി അമേരിക്കന്‍ വിപണിയിലെത്തിയ കൊക്ക കോള പിന്നീട് സോഫ്റ്റ് ഡ്രിങ്ക്‌സിലേക്ക് കടക്കുകയായിരുന്നു. ലോകമെങ്ങും വന്‍ വില്‍പനയുള്ള കൊക്ക കോളയുടെ നിര്‍മാണ രഹസ്യം ഇപ്പോഴും രഹസ്യമാണ്.

സിപിഎം കൊലയാളി പാർട്ടി... ആളെ കൊന്ന് പാർട്ടി ഉണ്ടാക്കുന്നു, ചാനൽ ചർച്ചയിൽ കൊലവിളി!സിപിഎം കൊലയാളി പാർട്ടി... ആളെ കൊന്ന് പാർട്ടി ഉണ്ടാക്കുന്നു, ചാനൽ ചർച്ചയിൽ കൊലവിളി!

English summary
Coca-Cola to launch its first alcoholic drink
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X