കിളിനൊച്ചിയില്‍ നിര്‍ബന്ധിത ഗര്‍ഭ നിരോധനം
കൊളംബോ: ആഭ്യന്തരകലാപത്തിന് മുമ്പ് തമിഴ് പുലികള്‍ക്ക് ഏറെ സ്വാധീനമുണ്ടായിരുന്ന കിളിനൊച്ചിയില്‍ സ്ത്രീകള്‍ക്ക് നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന കുത്തിവയ്പെടുത്തതായി ആരോപണം. കിളിനൊച്ചിയിലെ മൂന്ന് ഗ്രാമങ്ങളിലാണ് സ്ത്രീകളെ നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന മരുന്ന് കുത്തിവച്ചത്.
2013 ആഗസ്റ്റ് 31 നായിരുന്നു സംഭവം നടന്നത്. കിളിനൊച്ചിയിലെ വെരാവില് സര്‍ക്കാര്‍ ഡിവിഷണല്‍ ആശുപത്രിയില്‍ വച്ച് വലൈപഡ്ഡു, വെരാവല്‍, കെരാഞ്ചി ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ക്കാണ് ഗര്‍ഭ നിരോധന മരുന്ന് കുത്തിവച്ചത്.

അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍ ആശുപത്രിയില്‍ എത്തണമെന്ന് തലേന്ന് തന്നെ എല്ലാവരേയും അറിയിച്ചിരുന്നു. കുട്ടികളുടെ തൂക്കം നോക്കാനും പ്രതിരോധമരുന്ന് കുത്തിവെപ്പ് നല്‍കാനും ആണ് ഇതെന്നാണ് അറിയിച്ചിരുന്നത്. ആഗസ്റ്റ് 31 ന് രാവിലെ തന്നെ ഇരുപത് പേരടങ്ങുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളോട് ആശുപത്രിയിലെത്താന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി രണ്ട് ആംബുലന്‍സുകളും ഒരുക്കിയിരുന്നു.
കിളിനൊച്ചി ജില്ല ആശുപത്രിയില്‍ നിന്ന് ഗവേഷക സംഘം എത്തുന്നുണ്ടെന്നാണ് ഇവര്‍ സ്ത്രീകളോട് പറഞ്ഞിരുന്നത്. ഉയര്‍ന്ന ബിരുദമുള്ള ഡോക്ടര്‍മാരെ തങ്ങളുടെ കുട്ടികളെ കാണിക്കാം എന്ന പ്രതീക്ഷയിലാണ് ഭൂരിഭാഗം സ്ത്രീകളും ആശുപത്രിയില്‍ എത്തിയത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ഗര്‍ഭ നിരോധന മരുന്നിന്റെ കുത്തിവപ്പാണ് അവിടെ നടക്കുന്നതെന്ന കാര്യം ഇവര്‍ തിരിച്ചറിഞ്ഞത്.
നിലവില്‍ ഉപയോഗിക്കുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞതിന് ശേഷം കൂടുതല്‍ മെച്ചപ്പട്ട മരുന്ന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു. പലരും വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയും മരുന്ന് കുത്തിവച്ചതായി പറയുന്നു. തയ്യാറായില്ലെങ്കില്‍ ആശുപത്രിയില്‍ നിന്ന് തുടര്‍ന്ന് യാതൊരു സേവനവും ലഭിക്കില്ല എന്നായിരുന്നു ഭീഷണി. ഭര്ത്താക്കന്മാരെ വന്ധ്യം കരിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി പറയുന്നു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications