കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ നഥാലൈന്‍ ഹോപ്പിനും ,അഡെലെയ്ന്‍ ഫെയ്തും വേര്‍പിരിഞ്ഞു

  • By Aiswarya
Google Oneindia Malayalam News

അമേരിക്ക: 26 മണിക്കൂര്‍ നീണ്ടു നിന്ന അതിസാഹസികമായ ശസ്ത്രക്രിയയിലൂടെ നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന സയാമീസ് ഇരട്ടകളെ വേര്‍പെടുത്തി. അമേരിക്കയിലെ ടെക്‌സാസിലെ കുട്ടികളുടെ ഹോസ്പിറ്റലിലാണ് ഇരട്ടകളെ വേര്‍പെടുത്തിയത്. ലുബ്ബോക്ക് സ്വദേശികളായ ജോണ്‍ എറിക്കിന്റേയും എലൈസയുടേയും പത്ത് മാസം പ്രായമുള്ള പെണ്‍കുട്ടികളായ നഥാലൈന്‍ ഹോപ്പിനും ,അഡെലെയ്ന്‍ ഫെയ്തിനുമായിരുന്നു ശസ്ത്രക്രിയ. കുട്ടികള്‍ സുഖപ്പെട്ടു വരികയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ ഏപ്രിലില്‍ ടെക്‌സാസ് ആശുപത്രിയിലായിരുന്നു നഥാലൈന്റേയും അഡെലെയ്‌ന്റേയും ജനനം. നെഞ്ചും വയറും ഒട്ടിച്ചേര്‍ന്ന രീതിയില്‍ ജനിച്ച ഇരട്ടകള്‍ ശ്വാസകോശം, കരള്‍, കുടല്‍, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങള്‍ പങ്കിട്ടു. കുട്ടികളെ വേര്‍പെടുത്തണമെന്ന മാതാപിതാക്കളുടെ ആവശ്യപ്രകാരം ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയ്ക്ക് തയ്യാറാകുകയായിരുന്നു.

12 സര്‍ജന്മാര്‍, ആറ് അനെസ്‌തേഷ്യോളജിസ്റ്റ്, എട്ട് നഴ്‌സുമാര്‍ എന്നിവര്‍ സര്‍ജറിക്ക് നേതൃത്വം നല്കിയത്. തുടര്‍ന്ന് നടന്ന 26 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ നഥാലൈനും അഡെലെയ്‌നും വേര്‍പെട്ടു. ലോകത്തു തന്നെ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശസ്ത്രക്രിയ വിജയകരമായി നടക്കുന്നതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍മാര്‍ പറഞ്ഞു.

ഒട്ടിച്ചേര്‍ന്ന അവസ്ഥയിലുള്ള അറുപതു ശതമാനം ശിശുക്കളും ഗര്‍ഭപാത്രത്തില്‍ത്തന്നെ ജീവന്‍ വെടിയാറാണു പതിവ്. ശസ്ത്രക്രിയ വിജയിച്ചെങ്കിലും ഏതാനും മാസങ്ങള്‍ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞശേഷമേ നതാല്യെയും അഡെലെയ്‌നും വീട്ടിലേക്ക് മടങ്ങു

English summary
:Conjoined twins who were connected at the chest and abdomen have been separated after an operation that has never before been successfully attempted.Knatalye Hope and Adeline Faith Mata were born in Texas last April and were welcomed by parents Elysse and John Eric.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X