പാര്‍ട്ടിയ്ക്കിടെ സംഘര്‍ഷം 100പേര്‍ അറസ്റ്റില്‍
ഇസ്ല വിസ്‌ററ: സൗത്ത് കാലിഫോര്‍ണിയയില്‍ നടന്ന ഒരു കൊളെജ് വീക്കെന്‍ഡ് പാര്‍ട്ടിയ്ക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ നൂറുപേരെ അറസ്റ്റ് ചെയ്തു. 44 പേര്‍ക്ക് പരിക്കേറ്റു. യൂണിവേഴ്‌സിറ്റി ഓഫ് കാലവിഫോര്‍ണിയയില്‍ ശനിയാഴ്ച രാത്രി 9.0 ഓടെ നടന്ന ഡെല്‍റ്റോപിയ പാര്‍ട്ടിയ്ക്കിടെയാണ് സംഘര്‍ഷം ഉണ്ടായത്. 15000 ല്‍ അധികം പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്.
ഇസ്ല വിസ്റ്റയിലെ ജനസംഖ്യയില്‍ അധികവും വിദ്യാര്‍ഥികളാണ്. അതിനാല്‍ തന്നെ യൂണിവേഴ്‌സിറ്റില്‍ പാര്‍ട്ടി സംഘടിപ്പിയ്ക്കുന്നതും പതിവാണ്.പാര്‍ട്ടിയ്ക്കിടെ ക്യാമ്പസിലെ പൊലീസ് ഉദ്യോഗസ്ഥന് നേരെ മദ്യകുപ്പി വലിച്ചെറിഞ്ഞതോടെയാണ് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയവരും പൊലീസും തമ്മില്‍ സംഘര്‍ഷം ഉണ്ടായി.

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലുകളും, മദ്യകുപ്പികലും വലിച്ചെറിയുകയായിരുന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സംഘം. സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനങ്ങളും തീവെച്ച് നശിപ്പിച്ചു. അഞ്ചോളം പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട ക്യാമ്പസിലെ ഒട്ടേറെ ജീവനക്കാര്‍ക്ക് പരിക്കേറ്റു.
കണ്ണീര്‍ വാതകവും, പെപ്പര്‍ സ്‌പ്രേയും പ്രയോഗിച്ചാണ് പൊലീസ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടയുള്ളവര്‍ മദ്യലഹരിയിലായിരുന്നതാണ് അക്രമങ്ങള്‍ക്ക് വഴി തെളിച്ചതെന്നാണ് പൊലീസ് പറയുന്നത്.












Click it and Unblock the Notifications