വേണ്ടെന്ന് ഞാന്‍ പറഞ്ഞതാ.. സഹപാഠി ബലാത്സംഗം ചെയ്ത ആ രാത്രിയെക്കുറിച്ച് 22കാരി തുറന്ന് പറയുന്നു...
രണ്ട് വര്‍ഷം മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 2014 നവംബറില്‍. അബ്ബി ഹൊനോള്‍ഡ് എന്ന യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയെ സഹപാഠി ബലാത്സംഗം ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവത്തെക്കുറിച്ച് അബ്ബി ഹൊനോള്‍ഡ് പ്രതികരിക്കുകയാണ്. ഈ സംഭവം നടന്നതിന് ശേഷം ആദ്യമായി നല്കുന്ന ഇന്റര്‍വ്യൂവിലൂടെ.
Read Also: കാമുകന് കൊടുത്ത പണി... പേരും വിലാസവും ഫോണ്‍നമ്പറും സഹിതം യുവതിയുടെ നഗ്നചിത്രം ഫേസ്ബുക്കില്‍, ആളുകള്‍ വിളി തുടങ്ങി!
മിന്നെസോട്ട യൂണിവേഴ്സിറ്റിയിലെ തന്റെ സഹപാഠിയായ ഡാനിയല്‍ ഡ്രില്‍ മെല്ലമാണ് അബ്ബി ഹൊനോള്ഡിനെ പീഡിപ്പിച്ചത്. മദ്യം നല്കി അവശയാക്കിയ ശേഷമായിരുന്നു ഇത്. വേണ്ട വേണ്ട എന്ന് താന്‍ പലവട്ടം പറഞ്ഞതായി അബ്ബി ഹൊനോള്‍ഡ് പറയുന്നു. ആ രാത്രി എന്താണ് നടന്നത് - ഡോ ഫില്‍ എന്ന പരിപാടിയില്‍ എബ്ബി പറയുന്നത് കേള്‍ക്കൂ..

സംഭവം നടന്നത് രണ്ട് വര്‍ഷം മുമ്പ്
2014 നവംബറിലാണ് ഒരു പാര്‍ട്ടിക്കിടെ ഡാനിയല്‍ ഡ്രില്‍ മെല്ലം അബ്ബി ഹൊനോള്ഡിനെ ബലാത്സംഗം ചെയ്തത്. ഈ കേസില്‍ 6 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ഡാനിയല്‍ ഇപ്പോള്‍. സംഭവം നടന്നതിന് ശേഷം ആദ്യമായിട്ടാണ് അബ്ബി ഒരു ഇന്റര്‍വ്യൂ നല്‍കുന്നത്. അന്ന് നടന്ന കാര്യങ്ങളെല്ലാം അവര്‍ ഓര്‍ത്തെടുക്കുന്നു.

പരിചയപ്പെട്ടത് പാര്‍ട്ടിക്കിടെ
ഒരേ യൂണിവേഴ്സിറ്റിയിലാണ് പഠിക്കുന്നതെങ്കിലും സംഭവം നടന്ന അന്നാണ് അബ്ബി ഡാനിയലുമായി അടുത്ത് പരിചയപ്പെടുന്നത്. ഏതാണ് മുപ്പത് മിനുട്ടോളം ഇവര്‍ ഒരുമിച്ച് കഴിഞ്ഞു. തുടര്‍ന്ന് ഡ്രിങ്ക്സ് എടുക്കാനായി ഇരുവരും മുകളിലേക്ക് പോയി.

ബോധപൂര്‍വ്വം മദ്യം നല്കി
എന്റെ വെള്ളത്തിന്റെ കുപ്പി ഒഴിഞ്ഞുകിടക്കുന്നത് ഡാനിയല്‍ ശ്രദ്ധിച്ചിരുന്നു. എന്റെ കയ്യില്‍ നിന്നും കുപ്പി വാങ്ങി വലിച്ചെറിഞ്ഞതിന് ശേഷം കൂടുതല്‍ എന്തെങ്കിലും കുടിക്കാം എന്ന് പറഞ്ഞു. ഞാനിനി കുടിച്ചാല്‍ ശരിയാകില്ല എന്ന് ഡാനിയലിനോട് പറഞ്ഞിരുന്നു. - അബ്ബി ഓര്‍ക്കുന്നു

നൊടിയിടയില്‍ സ്വഭാവം മാറി
ഒന്നോ രണ്ടോ ഷോട്ടുകള്‍ ഞങ്ങള്‍ കഴിച്ചിരുന്നു. ചെറുതായി മയക്കം വരുന്നത് പോലെ തോന്നി. എന്റെ വസ്ത്രങ്ങള്‍ ഡാനിയല്‍ അഴിക്കുന്നതാണ് നേരിയ ബോധത്തിനിടെ ഓര്മയുള്ളത്. എന്നെ പീഡിപ്പിക്കാന്‍ തുടങ്ങി. ഞാന്‍ കരയുകയായിരുന്നു.

നീ കരയുകയാണോ
നീയിപ്പോള്‍ കരയുകയാണോ എന്ന് അവന് എന്നോട് ചോദിച്ചു. അല്ല എന്ന് ഞാന്‍ പറഞ്ഞു. ഒന്ന് വേഗം അവസാനിപ്പിക്കൂ. എന്നെ ക്രൂരമായി ഉപദ്രവിച്ചു. ഒന്ന് തീര്‍ന്നുകിട്ടിയാല്‍ മതി എന്നാണോ അവനെന്നെ കൊന്നാല്‍ മതി എന്നാണോ ഞാന്‍ ഓര്‍ത്തത് എന്ന് എനിക്കിപ്പോള്‍ നിശ്ചയമില്ല.

ഓടി പുറത്തിറങ്ങി
ഡാനിയല്‍ തന്നെ ക്രൂരമായി ആക്രമിച്ചിരുന്നു വായില്‍ വിരല്‍ കയറ്റി വേദനിപ്പിച്ചു. ദേഹമാസകലം മുറിഞ്ഞു ചോരയൊഴുകി. ഒരു വിധത്തില്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ആംബുലന്‍സില്‍ കയറി. അമ്മയെ വിളിക്കണമെന്ന് പറഞ്ഞപ്പോള്‍ ഇപ്പോള്‍ വേണ്ടെന്ന് ഓഫീസര്‍മാര്‍ പറഞ്ഞു

ഡാനിയല്‍ ജയിലിലേക്ക്
ആദ്യമൊന്നും ഡാനിയലിനെതിരെ കേസുണ്ടായിരുന്നില്ല. യൂണിവേഴ്സിറ്റിയില്‍ നിന്നും ഡാനിയലിനെ പുറത്താക്കി. പിന്നീടാണ് തുടര്‍ച്ചയായ അന്വേഷണങ്ങള്‍ക്കൊടുവില്‍ ഡാനിയല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതും 6 വര്‍ഷത്തേക്ക് ശിക്ഷിച്ചതും. ഞാന്‍ ചെയ്ത് പോയ തെറ്റില്‍ ലജ്ജിക്കുന്നു എന്നാണ് ഡാനിയല്‍ പറഞ്ഞത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications