സൗദി: പരീക്ഷയില്‍ ആള്‍മാറാട്ടവും കൂട്ട കോപ്പിയടിയും; കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി
മനാമ: സര്‍വ്വകലാശാല പരീക്ഷയ്ക്കിടെ ആള്‍മാറാട്ടവും കൂട്ട കോപ്പിയടിയും വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടി. ആല്‍മാറാട്ടം നടത്തിയതിന് മൂന്ന് വിദ്യാര്‍ത്ഥികളെ പുറത്താക്കുകയും കോപ്പിയടിച്ച സംഭവത്തില്‍ 182 വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വ്വകലാശാല നടപടി സ്വീകരിക്കുകയും ചെയ്തു. സൗദി ഇസ്ലാമിക് സര്‍വ്വകലാശാലയിലാണ് സംഭവം. കഴിഞ്ഞ ആഴ്ച ആരംഭിച്ച അവസാന വര്‍ഷ പരീക്ഷയ്ക്ക് തങ്ങള്‍ക്ക് പകരം ഹാജരാവാന്‍ മറ്റ് മൂന്ന് പേരോട് ആവശ്യപ്പെട്ടതായി സൗദി ഇസ്ലാമിക് സര്‍വ്വകലാശാല തലവന്‍ ഇമാം ഇമാം മുഹമ്മദ് ബിന്‍ പറഞ്ഞു.
പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍, ഹെഡ്‌ഫോണുകള്‍, ചോദ്യങ്ങളുടെ ചിത്രങ്ങളെടുക്കുക, ഇന്‍വിജിലേറ്റര്‍മാര്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി പരീക്ഷാ ഹാളില്‍ ബഹളമുണ്ടാക്കുക തുടങ്ങിയ നടപടികളാണ് അവസാനവര്‍ഷ പരീക്ഷയില്‍ വിദ്യാര്‍ത്ഥികളുടെ ഭാഗത്തുനിന്ന് കോപ്പിയടിക്കാനുണ്ടായ ശ്രമങ്ങള്‍. സര്‍വ്വകലാശാല നടത്തുന്ന പരീക്ഷയില്‍ നിയമം ലംഘിക്കുന്നവരെ ആറ് കോഴ്‌സുകളില്‍ നിന്ന് വിലക്കുക എന്നതാണ് നിലനില്‍ക്കുന്ന മാനദണ്ഡം. രാജ്യത്തെമ്പാടും 219 സെന്ററുകളിലായി ഏകേദശം 69,000 വിദ്യാര്‍ത്ഥികളാണ് പരീക്ഷക്കിരുന്നത്.

1974ല്‍ സ്ഥാപിച്ചിട്ടുള്ള സര്‍വ്വകലാശാലയ്ക്ക് കീഴില്‍ 11 കോളേജുകളാണുള്ളത്. ഇതില്‍ അഞ്ച് കോളേജുകളും റിയാദിലാണ്. സൗദി അറേബ്യയിലും വിദേശത്തും അറബികും മതവും പഠിപ്പിക്കുന്ന സ്ഥാപനങ്ങളും സര്‍വ്വകലാശാലയ്ക്ക് കീഴിലുണ്ട്. ഈ വര്‍ഷം മുതല്‍ സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള വിദൂരവിദ്യാഭ്യാസ പരിപാടിയും സര്‍വ്വകലാശാല നിര്‍ത്തിവെച്ചിട്ടുണ്ട്.
മതമൂല്യങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള സര്‍വ്വകലാശാലയുടെ പരീക്ഷയിലാണ് കോപ്പിയടിക്കുകയും ആള്‍മാറാട്ടം നടത്തുകയും ചെയ്തിട്ടുള്ളതെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം ശക്തമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതിന് മുമ്പ് ധാര്‍മ്മിക പരീക്ഷ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സോഷ്യല്‍മീഡിയ ചര്‍ച്ചകള്‍ ഓര്‍മ്മിപ്പിക്കുന്നു.












Click it and Unblock the Notifications