ലോകകപ്പ് തലവര മാറ്റി; റോഡ്രിഗസ് റയലില്‍
മാഡ്രിഡ്: ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ക്ലബ്ബിലെത്തിക്കാന്‍ എത്ര കോടികള്‍ മുടക്കാനും തയ്യാറാണ് സമ്പന്ന ഫുട്ബോള്‍ ക്ലബ്ബായ സ്പെയിനിലെ റയല്‍ മാഡ്രിഡ്. ഇത്തരത്തില്‍ അടുത്തിടെ ടീമിലെത്തിയവരാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗരേത് ബെയ്ലും. ലോക ഫുട്ബോളിലെ ഏറ്റവും വേഗതയേറിയ താരങ്ങളായ ഇവര്‍ക്കൊപ്പം കളിക്കാന്‍ കൊളംബിയയുടെ ലോകകപ്പ് ഹീറോ ജെയിംസ് ഹാമിഷ് റോഡ്രിഗസും എത്തുകയാണ്.
അധികം പ്രശസ്തനല്ലാതെ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയില്‍ കളിച്ചുകൊണ്ടിരുന്ന റോഡ്രിഗസിന്റെ തലവര മാറ്റിയത് ബ്രസീല്‍ ലോകകപ്പാണ്. ടൂര്‍ണമെന്റില്‍ തന്റെ ടീമിലെ ക്വാര്‍ട്ടര്‍ ഫൈനല്‍വരെ എത്തിച്ച റോഡ്രിഗസ് ആറു ഗോളോടെ സ്വര്‍ണപാദുകത്തിനും അര്‍ഹനായി. ലോകകപ്പിലെ മിന്നും പ്രകടനം താരക്കൈമാറ്റ വിപണിയില്‍ റോഡ്രഗസിന്റെ മൂല്യം കുത്തനെ ഉയര്‍ത്തി.

718 കോടി രൂപയ്ക്കാണ് റോഡ്രിഗസിനെ മൊണോക്കോയില്‍ നിന്നും റയല്‍ മാഡ്രിഡിലെത്തിച്ചിരിക്കുന്നത്. ഇത്രയും തുക നല്‍കിയാണ് ബാഴ്സലോണ സുവാരസിനെ ലിവര്‍പൂളില്‍ നിന്നും വാങ്ങിയതെന്ന പ്രത്യേകതകൂടിയുണ്ട്. ജര്‍മനിയെ ലോക ചാമ്പ്യന്മാരാക്കുന്നതില് നിര്‍ണായക പങ്കുവഹിച്ച ടോണി ക്രൂസിനെയും റയല്‍ ഈ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.
റോഡ്രിഗസിന്റെ ശമ്പള കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ഫ്ലോറെന്റീനോ പെരസ് അറിയിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയലിന് വരും സീസണില്‍ ലാ ലീഗ കിരീടം നേടുകയാണ് പ്രധാന ലക്ഷ്യം. സുവാരസ് നെയ്മര്‍ മെസ്സി എന്നിവര്‍ അണിനിരക്കുന്ന എതിരാളി ബാഴ്സയെ ബെയ്ല് റൊണാള്‍ഡോ റോഡ്രിഗസ് സഖ്യം മറികടക്കുമെന്നാണ് ക്ലബ്ബിന്റെ കണക്കുകൂട്ടല്‍.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications