കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകകപ്പ് തലവര മാറ്റി; റോഡ്രിഗസ് റയലില്‍

  • By Gokul
Google Oneindia Malayalam News

മാഡ്രിഡ്: ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ തങ്ങളുടെ ക്ലബ്ബിലെത്തിക്കാന്‍ എത്ര കോടികള്‍ മുടക്കാനും തയ്യാറാണ് സമ്പന്ന ഫുട്‌ബോള്‍ ക്ലബ്ബായ സ്‌പെയിനിലെ റയല്‍ മാഡ്രിഡ്. ഇത്തരത്തില്‍ അടുത്തിടെ ടീമിലെത്തിയവരാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ഗരേത് ബെയ്‌ലും. ലോക ഫുട്‌ബോളിലെ ഏറ്റവും വേഗതയേറിയ താരങ്ങളായ ഇവര്‍ക്കൊപ്പം കളിക്കാന്‍ കൊളംബിയയുടെ ലോകകപ്പ് ഹീറോ ജെയിംസ് ഹാമിഷ് റോഡ്രിഗസും എത്തുകയാണ്.

അധികം പ്രശസ്തനല്ലാതെ ഫ്രഞ്ച് ക്ലബ്ബ് മൊണോക്കോയില്‍ കളിച്ചുകൊണ്ടിരുന്ന റോഡ്രിഗസിന്റെ തലവര മാറ്റിയത് ബ്രസീല്‍ ലോകകപ്പാണ്. ടൂര്‍ണമെന്റില്‍ തന്റെ ടീമിലെ ക്വാര്‍ട്ടര്‍ ഫൈനല്‍വരെ എത്തിച്ച റോഡ്രിഗസ് ആറു ഗോളോടെ സ്വര്‍ണപാദുകത്തിനും അര്‍ഹനായി. ലോകകപ്പിലെ മിന്നും പ്രകടനം താരക്കൈമാറ്റ വിപണിയില്‍ റോഡ്രഗസിന്റെ മൂല്യം കുത്തനെ ഉയര്‍ത്തി.

james-rodriguez

718 കോടി രൂപയ്ക്കാണ് റോഡ്രിഗസിനെ മൊണോക്കോയില്‍ നിന്നും റയല്‍ മാഡ്രിഡിലെത്തിച്ചിരിക്കുന്നത്. ഇത്രയും തുക നല്‍കിയാണ് ബാഴ്‌സലോണ സുവാരസിനെ ലിവര്‍പൂളില്‍ നിന്നും വാങ്ങിയതെന്ന പ്രത്യേകതകൂടിയുണ്ട്. ജര്‍മനിയെ ലോക ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടോണി ക്രൂസിനെയും റയല്‍ ഈ സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.

റോഡ്രിഗസിന്റെ ശമ്പള കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ക്ലബ്ബ് പ്രസിഡന്റ് ഫ്‌ലോറെന്റീനോ പെരസ് അറിയിച്ചു. നിലവില്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയലിന് വരും സീസണില്‍ ലാ ലീഗ കിരീടം നേടുകയാണ് പ്രധാന ലക്ഷ്യം. സുവാരസ് നെയ്മര്‍ മെസ്സി എന്നിവര്‍ അണിനിരക്കുന്ന എതിരാളി ബാഴ്‌സയെ ബെയ്ല്‍ റൊണാള്‍ഡോ റോഡ്രിഗസ് സഖ്യം മറികടക്കുമെന്നാണ് ക്ലബ്ബിന്റെ കണക്കുകൂട്ടല്‍.

English summary
Colombia forward James Rodriguez close to deal with Real Madrid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X