കൊക്കെയ്ന്‍ ഗുളിക കഴിപ്പിച്ച് മയക്കുമരുന്ന് കടത്ത്, 11 കാരിയെ അച്ഛന് ചതിച്ചത് ഇങ്ങനെ
ബൊഗോട്ട: 11കാരിയായ മകളെ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ച പിതാവിനെ 14.5 വര്‍ഷം തടവ് ശിക്ഷ. കൊളംബിയക്കാരനായ ഡിയാഗോ മാന്ഡസില്ല ഓഗിലാര്‍ ആണ് മകളെ കൊക്കെയ്ന്‍ കടത്തിന് ഉപയോഗിച്ചത്. കൊക്കെയ്ന്‍ അടങ്ങിയ ഗുളികള്‍ പെണ്‍കുട്ടിയെക്കൊണ്ട് കഴിപ്പിച്ച ശേഷം കുട്ടിയേയും കൂട്ടി വിവിധ ഇടങ്ങളിലേയ്ക്ക് പോവുകയായിരുന്നു ഇയാളുടെ പതിവ്.
കഴിഞ്ഞ നവംബറിലാണ് ഡിയേഗോ പിടിയിലാകുന്നത്. 500 ഗ്രാം മുതല്‍ 600 ഗ്രാം വരെ കൊക്കെയ്ന്‍ അടങ്ങിയ ഗുളികകളാണ് ഇയാള്‍ മകളെക്കൊണ്ട് കഴിപ്പിച്ചത്. 104 ഗുളികകളാണ് ഇത്തരത്തില്‍ പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത്. അച്ഛനൊപ്പം യാത്ര ചെയ്ത ശേഷം തിരികെ അമ്മയുടെ വീട്ടിലെത്തിയത് മുതല്‍ പെണ്‍കുട്ടിയ്ക്ക് കഠിനമായ വയറുവേദനയായിരുന്നു.

തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് വയറില്‍ നിന്നും കൊക്കെയ്ന്‍ ഗുളികകള്‍ കണ്ടെടുക്കുന്നത്. സ്പെയിന് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ കുട്ടിയുമായി അച്ഛന് യാത്ര ചെയ്തിരുന്നു. കൊലപാതക ശ്രമം, മയക്കുമരുന്ന് കടത്തല്‍, ലഹരി കടത്തുന്നതിന് പ്രായപൂര്‍ത്തിയാകാത്തയാളെ ഉപയോഗിയ്ക്കുക എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്ക് 14.5 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications