ലോകസുന്ദരി വധശിക്ഷ നേരിടുന്നു...
ബീജിംഗ്: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച ലോകസുന്ദരി മത്സാര്‍ത്ഥിയും മോഡലുമായ ജൂലിയാനാ ലോപ്പസ് സാറാസോള വധശിക്ഷ നേരിടുന്നു. ലാപ്ടോപ്പിനുള്ളില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചതിനാണ് കൊളംബിയന്‍ സുന്ദരിയെ പിടികൂടിയത്. ജൂലിയാനാ ലോപ്പസ് എന്ന 22 കാരി ചൈനയിലാണ് പിടിയിലായത്.
വിമാനത്താവളത്തില്‍ വെച്ച് മയക്കുമരുന്ന് നിറച്ച പഌസ്റ്റിക് ബാഗ് ഇവരുടെ ലാപ്ടോപ്പില്‍ നിന്നും കണ്ടെത്തുകയായിരുന്നു. മിസ് ആന്റിയോക്വിയയില് തെരഞ്ഞെടുക്കപ്പെട്ട താരമാണ് ജൂലിയാനാ ലോപ്പസ്. ടെലിവിഷന്‍ പരിപാടികളിലെ അവതാരക, മോഡല്‍, ഫുട്ബോള്‍ കളിക്കാരി എന്നീ മേഖലകളില്‍ കൊളംബയില്‍ സുപരിചിതയാണ് ജൂലിയാനാ ലോപ്പസ്.

മിസ് വേള്‍ഡ് മെഡലിയന്‍ മത്സരത്തില്‍ പങ്കെടുക്കാനിരിക്കുകയായിരുന്നു താരം. ഇതിനായി കൊളംബയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ ചൈനയിലേക്ക് പോകുന്നതിനിടെയാണ് താരത്തെ പിടികൂടുന്നത്. ഗാംഗ്ഷൂ വിമാനത്താവളത്തില്‍ വെച്ചാണ് ലാപ്ടോപിനുള്ളില്വെച്ച് കടത്താനിരുന്ന മയക്കുമരുന്ന് പിടികൂടുന്നത്.
വീട്ടുകാര്‍ക്ക് മകളെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് വിവരം പുറം ലോകം അറിയുന്നത്. മയക്കുമരുന്ന് കടത്തിന് ചൈനയില്‍ പിടിയിലായിരിക്കുന്ന വിവരം കൊളംബിയന്‍ എംബസിയാണ് അറിയിരിക്കുന്നത്. ചൈനയില്‍ മയക്കുമരുന്ന് കടത്തുന്നതില്‍ പിടിക്കപ്പെടുന്നവര്‍ക്ക് വധശിക്ഷയാണ് നല്‍കാറുള്ളത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications